Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയയുടെ റായ്ബറേലി സീറ്റ് കൂടി കോൺഗ്രസ് മറന്നേക്കൂ, രാഹുൽ ഗാന്ധിക്ക് മുന്നറിയിപ്പുമായി സ്മൃതി ഇറാനി

ദില്ലി: കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ബിജെപി പ്രവര്‍ത്തകരെ അപമാനിക്കാനോ ഉപദ്രവിക്കാനോ തുനിഞ്ഞാല്‍ കോണ്‍ഗ്രസിന് റായ്ബറേലി സീറ്റ് കൂടി മറക്കേണ്ടി വരും എന്നാണ് സ്മൃതി ഇറാനിയുടെ മുന്നറിയിപ്പ്. തന്റെ പാര്‍ലമെന്റ് മണ്ഡലമായ ഉത്തര്‍ പ്രദേശിലെ അമേത്തിയില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി

കര്‍ഷക സമരവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രംഗത്ത് വന്ന അമേത്തി മുന്‍ എംപി കൂടിയായ രാഹുല്‍ ഗാന്ധിയേയും സ്മൃതി ഇറാനി കടന്നാക്രമിച്ചു. രാജ്യത്ത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നിന് വേണ്ടി രാഹുല്‍ ഗാന്ധി നുണകള്‍ പ്രചരിപ്പിക്കുകയാണ് എന്ന് സ്മൃതി ഇറാനി ആരോപിച്ചു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ തോല്‍പ്പിച്ചാണ് അമേത്തിയില്‍ നിന്ന് സ്മൃതി ഇറാനി ജയിച്ച് കയറിയത്.

rahul

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചുവെന്നും സ്മൃതി ഇറാനി ആരോപിച്ചു. രാഹുല്‍ ഗാന്ധിയും ഗാന്ധി കുടുംബവും തങ്ങള്‍ക്ക് തടസ്സങ്ങളേതും ഇല്ലാതെ രാഷ്ട്രീയം കളിക്കുന്നതിന് വേണ്ടി പാവപ്പെട്ട കര്‍ഷകരെ പട്ടിണിയിലേക്ക് തള്ളി വിടുകയാണ് ചെയ്യുന്നതെന്ന് സ്മൃതി ഇറാനി കുറ്റപ്പെടുത്തി. അമേത്തി ഇതിനകം തന്നെ രാഹുല്‍ ഗാന്ധിയോട് ഗുഡ് ബൈ പറഞ്ഞു കഴിഞ്ഞു. 2024ലെ തിരഞ്ഞെടുപ്പോടെ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ് ബറേലിയും കോണ്‍ഗ്രസിനോട് ഗുഡ് ബൈ പറയുമെന്നും സ്മൃതി ഇറാനി പറഞ്ഞു.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ റായ്ബറേലി കൂടി ബിജെപി കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുക്കുമെന്നാണ് സ്മൃതി ഇറാനി അവകാശപ്പെടുന്നത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന് ലഭിച്ച ഏക സീറ്റാണ് സോണിയാ ഗാന്ധി മത്സരിച്ച റായ് ബറേലി. ഒരിക്കലും പട്ടിണി എന്തെന്ന് അറിഞ്ഞിട്ടില്ലാത്തവര്‍ക്ക് എങ്ങനെയാണ് പാവങ്ങളുടെ വേദന അറിയുകയെന്ന ഗാന്ധി കുടുംബത്തെ ചൂണ്ടി സ്മൃതി ഇറാനി ചോദിച്ചു. സ്വര്‍ണ്ണക്കൊട്ടാരങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് എങ്ങനെയാണ് കര്‍ഷകരുടെ അവസ്ഥ മനസ്സിലാക്കാന്‍ സാധിക്കുക എന്നും സ്മൃതി ചോദിച്ചു. രാഹുല്‍ ഗാന്ധി കര്‍ഷകരുടെ ഭൂമി കയ്യടക്കിയെന്നും അവരുടെ അവകാശങ്ങള്‍ തട്ടിയെടുത്തെന്നും സ്മൃിതി ഇറാനി ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+