കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരമാവധി വേഗത്തിൽ പറന്നാൽ റാഫേൽ 5 മണിക്കൂറിൽ ഇന്ത്യയിലെത്തും, എന്നിട്ടും മൂന്ന് ദിവസം; കാരണം ഇതാണ്..!

Google Oneindia Malayalam News

ദില്ലി: വ്യോമസേനയ്ക്കായി ഫ്രാന്‍സില്‍ നിന്നും വാങ്ങുന്ന 36 റാഫേല്‍ വിമാനങ്ങളില്‍ അഞ്ചെണ്ണം ഇന്ത്യന്‍ മണ്ണില്‍ പറന്നിറങ്ങി മണിക്കൂറുകള്‍ മാത്രമേ ആയിട്ടുള്ളൂ. ഹരിയാനയിലെ അംബാല വ്യോമതാവളത്തിലിറങ്ങിയ വിമാനങ്ങള്‍ ജല സല്യൂട്ട് നല്‍കിയാണ് സ്വീകരിച്ചത്. വ്യോമസേന മേധാവി കെആര്‍എസ് ബദൗരിയ റാഫേല്‍ വിമാനങ്ങളെ സ്വീകരിക്കാന്‍ അംബാലയില്‍ എത്തി. മണിക്കൂറില്‍ 1380 കിലോ മീറ്റര്‍ വേഗത്തില്‍ പറക്കാന്‍ സാധിക്കുന്ന റാഫേല്‍ വിമാനം ഇന്ത്യയലെത്താന്‍ മൂന്ന് ദിവസാണ് എടുത്തതത്. ഫ്രാന്‍സില്‍ നിന്ന് 7000 കിലോ മീറ്റര്‍ പറന്ന് ഇന്ത്യയിലെത്താന്‍ എന്തിനാണ് മൂന്ന് ദിവസമെടുത്തത് എന്ന സംശയമാണ് ഇപ്പോള്‍ എല്ലാവരിലും ഉയരുന്നത്. അതിന്റെ കാരണം ഇതാണ്..വിശദാംശങ്ങളിലേക്ക്...

ഇന്ന് ഉച്ചയോടെ

ഇന്ന് ഉച്ചയോടെ

ഇന്ന് ഉച്ചയ്ക്ക് 1.40ഓടെയാണ് അഞ്ച് റാഫേല്‍ വിമാനങ്ങള്‍ സമുദ്രാതിര്‍ത്തി കടന്ന് ഇന്ത്യന്‍ ആകാശത്തേക്ക് പ്രവേശിച്ചത്. അറബിക്കടലില്‍ വിന്യസിച്ചിരുന്ന നാവികസേന കപ്പല്‍ ഐഎന്‍എസ് കൊല്‍ക്കത്തയാണ് റാഫേലിനെ സ്വാഗതം ചെയ്തത്. അതിര്‍ത്തിയില്‍ പ്രവേശിച്ചതോടെ ഇന്ത്യയുടെ രണ്ട് സുഖോയ് വിമാനങ്ങള്‍ ഇരുവശത്തുമായി അകമ്പടി തീര്‍ക്കുകയും ചെയ്തിരുന്നു.

ദാസോ ഏവിയേഷന്‍

ദാസോ ഏവിയേഷന്‍

2016ല്‍ ഒപ്പിട്ട 36 വിമാനങ്ങളില്‍ 5 എണ്ണമാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഇതിന് മുമ്പ് രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് ഇന്ത്യ അവസാനമായി യുദ്ധ വിമാനങ്ങള്‍ സ്വന്തമാക്കിയത്. റഷ്യയില്‍ നിന്നും വാങ്ങിയ സുഖോയ് വിമാനങ്ങളായിരുന്നു അത്. ഫ്രാന്‍സിലെ ദാസോ ഏവിയേഷനില്‍ നിന്നാണ് ഇന്ത്യ വിമാനങ്ങള്‍ വാങ്ങുന്നത്.

സവിശേഷത

സവിശേഷത

24500 കിലോ ഗ്രാം ഭാരം വരെ വഹിക്കാന്‍ സാധിക്കുന്ന റാഫേലിന് ഭാരം 10 ടണ്ണാണ്. മണിക്കൂറില്‍ പരമാവധി 1380 കിലോ മീറ്റര്‍ വേഗത്തില്‍ പറക്കാന്‍ സാധിക്കും. രണ്ട് എഞ്ചിനുകളാണ് വിമാനത്തിനുള്ളത്. ചിറകുകള്‍ക്ക് 10.3 മീറ്റര്‍ നീളവും 5.3 മീറ്റര്‍ ഉയരവുമാണുള്ളത്. 2021 അവസാനത്തോടെ മുഴുവന്‍ വിമാനങ്ങളും ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുമെന്നാണ് സൂചന.

Recommended Video

cmsvideo
Why Rafale jet took three days to land in India | Oneindia Malayalam
മൂന്ന് ദിവസം

മൂന്ന് ദിവസം

മണിക്കൂറില്‍ 1380 കിലോ മീറ്ററില്‍ പറക്കാന്‍ സാധിക്കുന്ന ഈ വിമാനം എന്തുകൊണ്ടാണ് ഇന്ത്യയിലെത്താന്‍ മൂന്ന് ദിവസം എടുത്തതെന്ന സംശയമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. അതിന്റെ കാരണം മറ്റൊന്നുല്ല., ഫ്രാന്‍സില്‍ നിന്നും ഇന്ത്യയിലേക്കുള്ള ദൂരം 7000 കിലോ മീറ്ററാണ്. പരമാവധി വേഗത്തില്‍ പറന്നാല്‍ ഇന്ത്യയിലെത്താന്‍ വെറും അഞ്ച് മണിക്കൂര്‍ മതി. എന്നാല്‍ ഇത്തരം ദീര്‍ഘ ദൂര യാത്രയില്‍ യുദ്ധ വിമാനങ്ങള്‍ പരമാവധി വേഗത എടുക്കാറില്ല.

കാരണം

കാരണം

യാത്രയുടെ ഇടയില്‍ ആകാശത്ത് നിന്ന് തന്നെ ഇന്ധനം നിറയ്‌ക്കേണ്ട സാഹചര്യമുണ്ടാകും. അതുകൊണ്ട് ആകാശത്ത് നിന്ന് അനുഗമിക്കുന്ന ടാങ്കര്‍ വിമാനത്തിനൊപ്പം വേഗത കുറച്ചാണ് റാഫേല്‍ ഇന്ത്യയിലേക്ക് പറന്നത്. അതുകൊണ്ടാണ് ഇന്ത്യിലെത്താന്‍ ഇത്രയും ദിവസം വിമാനങ്ങള്‍ക്ക് വേണ്ടിവന്നത്.

അഞ്ച് മണിക്കൂര്‍

അഞ്ച് മണിക്കൂര്‍

ഫ്രാന്‍സില്‍ നിന്നും പുറപ്പെട്ട റാഫേല്‍ 4500 കിലോ മീറ്റര്‍ ദൂരത്തുള്ള അബുദാബിയില്‍ എത്തിയത് 5 മണിക്കൂര്‍ കൊണ്ടാണ്. സമയക്രമത്തോടുള്ള മാറ്റത്തോട് പൊരുത്തപ്പെടാനാണ് അബുദാബിയില്‍ ഒരു ദിവസം വിശ്രമിച്ചത്. അവിടെ എത്തിയ മുഴുവന്‍ പൈലറ്റുമാരും ാെവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.

 ഇന്ധനസംഭരണം

ഇന്ധനസംഭരണം

യാത്ര വിമാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ യുദ്ധ വിമാനങ്ങള്‍ക്ക് സംഭരണ ശേഷി വളരെ കുറവാണ്. 5000 ലിറ്റര്‍ ഇന്ധനം വഹിക്കാനുള്ള ശേഷിയാണ് റാഫേലിനുള്ളത്. എന്നാല്‍ യാത്ര വിമാനങ്ങള്‍ക്ക് ഇത് എത്രയോ ഇരട്ടിയാണ്. മുന്‍യാത്രാ വിമാനമായ ബോയിംഗ് 747 വിമാനത്തിന്റെ ഇന്ധനശേഷി 2.38 ലക്ഷം ലിറ്ററാണ്.

കരുത്തുറ്റ റാഫേലിനെ ഇന്ത്യയിലെത്തിച്ചത് സൂപ്പർ പൈലറ്റുമാര്‍; സംഘത്തില്‍ മലയാളിയും, അഭിമാന നിമിഷം..!കരുത്തുറ്റ റാഫേലിനെ ഇന്ത്യയിലെത്തിച്ചത് സൂപ്പർ പൈലറ്റുമാര്‍; സംഘത്തില്‍ മലയാളിയും, അഭിമാന നിമിഷം..!

 'റാഫേൽ ഗെയിം ചെയ്ഞ്ചർ, ചൈനീസ് ജെ -20 അടുത്ത് പോലും എത്തില്ല'; മുൻ എയർ ചീഫ് ധനോവ 'റാഫേൽ ഗെയിം ചെയ്ഞ്ചർ, ചൈനീസ് ജെ -20 അടുത്ത് പോലും എത്തില്ല'; മുൻ എയർ ചീഫ് ധനോവ

English summary
Rafale Aircraft's Top Speed Is 1,389 km/h Still Takes Three Days To Touch indian Soil, Reason Revealed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X