കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയ പ്രേരിതം... വ്യാജ ആരോപണം.. റാഫേലില്‍ സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് അനില്‍ അംബാനി

Google Oneindia Malayalam News

മുംബൈ: റാഫേലില്‍ സാമ്പത്തിക താല്‍പര്യങ്ങള്‍ ഉണ്ടായിരുന്നുവെന്ന വാദങ്ങളെ സുപ്രീം കോടതി തള്ളിയതിന് പിന്നാലെ വിധിയെ സ്വാഗതം ചെയ്ത് റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി. റിലയന്‍സിനും തനിക്കുമെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ഇതോടെ തെളിഞ്ഞെന്ന് അനില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ റാഫേലില്‍ സാമ്പത്തിക താല്‍പര്യങ്ങള്‍ ഉണ്ടായിരുന്നുവെന്ന വാദങ്ങളെ നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. കാര്യമായ തെളിവില്ലെന്നും, അതുകൊണ്ട് ഇതിനെതിരെയുള്ള ഹര്‍ജി തള്ളുന്നതായും കോടതി വ്യക്തമാക്കി.

1

തന്നെ വ്യക്തിപരമായി ലക്ഷ്യമിട്ടുള്ളതായിരുന്നു ഹര്‍ജികള്‍. കോടതി ഇതിന്റെ സത്യാവസ്ഥ കണ്ടെത്തിയിരിക്കുകയാണ്. അതുകൊണ്ടാണ് ഹര്‍ജികള്‍ തള്ളിയതെന്നും അനില്‍ അംബാനി പറഞ്ഞു. നേരത്തെ ഫ്രഞ്ച് മാധ്യമം മീഡിയപാര്‍ട്ടിന്റെ റിപ്പോര്‍ട്ടാണ് റിലയന്‍സിനെ ഈ വിഷയത്തില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തിയത്. ദസോയ്ക്ക് കരാര്‍ ലഭിക്കുന്നതിനായി റിലയന്‍സിനെ ഓഫ് സെറ്റ് പാര്‍ട്ണറായി കൊണ്ടുവരണമെന്ന നിര്‍ദേശം പാലിച്ചതിനെ തുടര്‍ന്നാണെന്ന് മീഡിയ പാര്‍ട്ട് കണ്ടെത്തിയിരുന്നു. ഇന്ത്യയാണ് ഈ നിര്‍ദേശം മുന്നോട്ട് വെച്ചതെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദും പറഞ്ഞതോടെ പ്രശ്‌നം രൂക്ഷമായി. ഇന്ത്യ ഈ നിര്‍ദേശം വച്ചതോടെ കരാറില്‍ റിലയന്‍സിനെ ഉള്‍പ്പെടുത്തേണ്ടി വന്നെന്നും ഒലാദ് പറഞ്ഞിരുന്നു.

ദേശീയ രാഷ്ട്രീയത്തിൽ കണ്ണുംനട്ട് കെസിആർ; മകൻ കെ ടി രാമറാവു ടിആർഎസ് വർക്കിംഗ് പ്രസിഡന്റ്ദേശീയ രാഷ്ട്രീയത്തിൽ കണ്ണുംനട്ട് കെസിആർ; മകൻ കെ ടി രാമറാവു ടിആർഎസ് വർക്കിംഗ് പ്രസിഡന്റ്

കോൺഗ്രസ് ചെറിയ മീനല്ല, ബോധം വീണ് ബിജെപി, നിർണായക യോഗത്തിൽ തോൽവിയെപ്പറ്റി മിണ്ടാതെ മോദിയും ഷായും!കോൺഗ്രസ് ചെറിയ മീനല്ല, ബോധം വീണ് ബിജെപി, നിർണായക യോഗത്തിൽ തോൽവിയെപ്പറ്റി മിണ്ടാതെ മോദിയും ഷായും!

English summary
rafale anil ambani welcomes sc verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X