കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാഫേൽ ഉത്തരവിൽ തിരുത്തൽ വേണം; കേന്ദ്രസർക്കാർ സുപ്രീംകോടതിയിലേക്ക്...

Google Oneindia Malayalam News

ദില്ലി: റാഫേൽ ഉത്തരവിൽ വസ്തുത പരമായ തെറ്റുണ്ടെന്നും തിരുത്തലുകൾ നടത്തണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഉത്തരവില്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) റിപ്പോര്‍ട്ടിനെക്കുറിച്ചും പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി (പിഎസി) യെക്കുറിച്ചും പരാമർസിക്കുന്ന ഖണ്ഡികയാലാണ് തിരുത്തൽ ആവശ്യപ്പെട്ടിരിക്കുന്നത്.

<strong>കൊച്ചിയില്‍ നടിയുടെ ബ്യൂട്ടി പാര്‍ലറിന് നേര്‍ക്ക് വെടിവപ്പ്... പിന്നിൽ മുംബൈ അധോലോകം? ആവശ്യം 25 കോടി</strong>കൊച്ചിയില്‍ നടിയുടെ ബ്യൂട്ടി പാര്‍ലറിന് നേര്‍ക്ക് വെടിവപ്പ്... പിന്നിൽ മുംബൈ അധോലോകം? ആവശ്യം 25 കോടി

ഈ ഭാഗം ചൂണ്ടിക്കാട്ടി കോൺഗ്രസ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരുന്നു. റഫാല്‍ ഇടപാടിന്റെ വിശദാംശങ്ങല്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വിശദീകരിച്ചിട്ടില്ലെങ്കിലും കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന് മുന്നില്‍ വെളിപ്പെടുത്തിരുന്നുവെന്നാണ് ഉത്തരവിൽ പറഞ്ഞിരുന്നത്. എന്നാൽ ഇത് നിഷേധിച്ച് കോൺഗ്രസ് രംഗത്ത് വരികയായിരുന്നു.

Supreme Court

വിഷയത്തില്‍ അറ്റോര്‍ണി ജനറലിനെയും സി.എ.ജിയെയും വിളിച്ചുവരുത്തി വിശദീകരണം തേടുമെന്ന് പാര്‍ലമെന്റിലെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി അധ്യക്ഷൻ കോടതി വിധിക്ക് പിന്നാലെ പ്രതികരിക്കുകയും ചെയ്തിരുന്നു. ഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോര്‍ട്ട് പി.എ.സിക്ക് നല്‍കിയെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. റിപ്പോര്‍ട്ട് ഇപ്പോള്‍ പരസ്യമാണെന്നും സർക്കാർ അവകാശപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുമായിരുന്നു റാഫേൽ വിവാദത്തിൽ കോടതി വിധിയും വന്നത്.

English summary
Rafale: Centre moves SC seeks correction on references to CAG report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X