കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ ഗാന്ധിയുടെ പരാമർശം കോടതിയലക്ഷ്യം; കോടതി ഉത്തരവ് വായിച്ചിട്ടുപോലുമില്ലെന്ന് കേന്ദ്രമന്ത്രി

Google Oneindia Malayalam News

ദില്ലി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. റഫാല്‍ കേസില്‍ സുപ്രീംകോടതി ബുധനാഴ്ച പുറപ്പെടുവിച്ച ഉത്തരവിനെക്കുറിച്ച് രാഹുല്‍ഗാന്ധി നടത്തിയ പരാമര്‍ശം കോടതി അലക്ഷ്യമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവും പ്രതിരോധ മന്ത്രിയുമായ നിര്‍മല സീതാരാമന്‍ പറഞ്ഞത്. വാർത്താ സമ്മേളനത്തിലാണ് അവർ വിമർശനം ഉന്നയിച്ചത്.

<strong>ലോക്‌സഭാ തിരഞ്ഞെടുപ്പ്: സുരക്ഷക്കായി ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ സേനയെത്തി, വയനാട്ടില്‍ 72 പ്രശ്‌നബാധിത ബൂത്തുകള്‍ </strong>ലോക്‌സഭാ തിരഞ്ഞെടുപ്പ്: സുരക്ഷക്കായി ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ സേനയെത്തി, വയനാട്ടില്‍ 72 പ്രശ്‌നബാധിത ബൂത്തുകള്‍

കോടതി ഉത്തരവിന്റെ ഒരു ഖണ്ഡികയുടെ പകുതിപോലും രാഹുല്‍ വായിച്ചുവെന്ന് തോന്നുന്നില്ലെന്ന് നിർമന്മനല സീതാരാമൻ പറഞ്ഞു. എന്നാൽ കാവൽക്കാരൻ കള്ളനാണെന്ന് പറയുന്നു. ഇത് കോടതി അലക്ഷ്യമാണെന്ന് അവർ ചൂണ്ടിക്കാട്ടി.

Nirmala Sitharaman

ഹര്‍ജിക്കാര്‍ നിയമവിരുദ്ധമായി സ്വന്തമാക്കിയെന്ന് സര്‍ക്കാര്‍ പറയുന്ന രേഖകള്‍ പുനഃപരിശോധനാ ഹര്‍ജിക്കൊപ്പം പരിഗണിക്കാം എന്നുമാത്രമാണ് കോടതി വ്യക്തമാക്കിയത്. കോടതിയെപ്പറ്റി നടത്തിയ അഭിപ്രായ പ്രകടനത്തില്‍ രാഹുല്‍ഗാന്ധി മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചിരിക്കുന്നു എന്നും നിർമമ്മല സീതാരാമൻ ആരോപിച്ചു.

കരാറിനെക്കുറിച്ച് അന്വേഷണം വേണ്ടെന്ന് ഡിസംബറിലെ വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. രാഹുലിന്റെ നിരാശയാണ് പ്രതികരണം വ്യക്തമാക്കുന്നത്. മോഷ്ടിക്കപ്പെട്ട ചില രേഖകള്‍ റിവ്യൂ ഹര്‍ജിക്കൊപ്പം പരിഗണിക്കും എന്നുമാത്രമാണ് കോടതി അറിയിച്ചത്. ഈ രേഖകള്‍ ഭാഗികമായാണ് ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. ആഭ്യന്തര സുരക്ഷയെപ്പറ്റി അപൂര്‍ണ വിവരം പുറത്തുവരാന്‍ ഹര്‍ജിക്കാരുടെ ഇടപെടല്‍ കാരണമായി. രാജ്യസുരക്ഷയെ സംബന്ധിക്കുന്ന വിവരങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ ചര്‍ച്ചയ്ക്ക് വെക്കുന്നത് ആശങ്ക ഉണ്ടാക്കുന്നതാണെന്നും പ്രതിരോധമന്ത്രി പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Rafale deal: BJP accuses Rahul Gandhi of contempt of court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X