റാഫേല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാറിന് സുപ്രീംകോടതിയില്‍ കനത്ത തിരിച്ചടി; പുതിയ രേഖകള്‍ സ്വീകരിക്കും
Recommended Video

ദില്ലി: റഫാലില്‍ കേന്ദ്രസര്‍ക്കാറിന് സുപ്രീംകോടതിയില്‍ തിരിച്ചടി. ഹര്‍ജിക്കാര്‍ സമര്‍പ്പിച്ച പുതിയ രേഖകള്‍ സ്വീകരിക്കാന്‍ അനുമതി നല്‍കിയ കോടതി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയ വാദങ്ങള്‍ തള്ളുകയും ചെയ്തു. പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് ചോര്‍ത്തിയ രേഖകള്‍ തെളിവായി സ്വീകരിക്കരുതെന്നായിരുന്നു കേന്ദ്രസര്‍ക്കാറിന്‍റെ വാദം.
രാജ്യസുരക്ഷക്ക് തന്നെ ഭീഷണിയാകുന്ന രേഖകളാണ് ചോര്‍ത്തിയതെന്നും അറ്റോര്‍ണി ജനറൽ കെ കെ വേണുഗോപാൽ കോടതിയെ അറിയിച്ചു. എന്നാല്‍ ഏകകണ്ഠമായി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഒരു ദേശീയ ദിനപത്രം പുറത്തുവിട്ട രേഖകള്‍ പുനഃപരിശോധന ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

വലിയ തിരിച്ചടി
ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ സുപ്രീംകോടതി വിധി പ്രതിപക്ഷത്തിന് വലിയ നേട്ടമായി . രേഖകൾ സ്വീകരിക്കാൻ കോടതി തീരുമാനിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

നേരത്തെ
റഫാൽ ഇടപാടിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികൾ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. ആ വിധിക്കെതിരേയുള്ള പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയിൽ കേൾക്കവെയാണ് പുതിയ രേഖകൾ ഹര്‍ജിക്കാര്‍ കോടതിക്ക് കൈമാറിയത്.

പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു
റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്നാണ് പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് പുറത്തു വന്ന രേഖകള്‍ വ്യക്തമാക്കുന്നത്. ഈ രേഖകളുടെ പകര്‍പ്പായിരുന്നു ഹര്‍ജിക്കാരായ പ്രശാന്ത് ഭൂഷണ്‍, യശ്വന്ത് സിന്‍ അരുണ്‍ സിന്‍ഹ എന്നിവര്‍ കോടതിയില്‍ ഹാജരാക്കിയത്.

സര്‍ക്കാര്‍ വാദം
എന്നാല്‍ റഫാല്‍ രേഖകളുടെ പകര്‍പ്പ് കോടതി പരിഗണിക്കരുതെന്നും പുനഃപരിശോധന ഹര്‍ജികളില്‍ നിന്ന് രേഖകള്‍ നീക്കം ചെയ്യണമെന്നുമായിരുന്നു കേന്ദ്രസര്‍ക്കാറിന് വേണ്ടി അന്‍റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.

ന
ഔദ്യോഗിക രഹസ്യനിയമം, വിവരാവകാശനിയമം, തെളിവുനിയമം എന്നിവയിലെ വകുപ്പുകള്‍ റാഫേല്‍ ഉള്‍പ്പടേയുള്ള പ്രതിരോധരേഖകള്‍ക്ക് സവിശേഷാധികാരം നല്‍കുന്നുണ്ടെന്ന് കെകെ വേണുഗോപാല്‍ വാദിച്ചു.

കോടതിക്ക് പരിഗണിക്കാനാകില്ല
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട രേഖകൾ അനുമതിയില്ലാതെ കോടതിക്ക് പരിഗണിക്കാനാകില്ല. പ്രതിരോധ രേഖകളെ വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍നിന്നു ഒഴിവാക്കിയിട്ടുണ്ടെന്നും അറ്റോര്‍ണി ജനറല്‍ കോടതയില്‍ വാദിച്ചു.

ഹര്‍ജിക്കാരുടെ ചോദ്യം
എന്നാല്‍, കേന്ദ്ര സര്‍ക്കാറിന്‍റെ വാദങ്ങള്‍ അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും പൊതുസമൂഹത്തിന് മുന്നില്‍ വന്നുകഴിഞ്ഞ രേഖകള്‍ എങ്ങനെ കോടതിക്ക് അവഗണിക്കാന്‍ കഴിയുമെന്നായിരുന്നു ഹര്‍ജിക്കാരുടെ ചോദ്യം.

ഒടുവില്‍
ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ വാദങ്ങളെ തള്ളിയ സുപ്രീംകോടതി പുനഃപരിശോധനാ ഹര്‍ജികള്‍ക്കൊപ്പും പുതിയ രേഖകള്‍ കൂടി സ്വീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

യെച്ചൂരി
സുപ്രീകോടതി വിധിക്ക് പിന്നാലെ കേന്ദ്രസര്‍ക്കാറിനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും വിമര്‍ശിച്ച് പ്രതിപക്ഷ നേതാക്കള്‍ രംഗത്ത് എത്തിയിട്ടുണ്ട്. റാഫേലിൽ സുപ്രീം കോടതി ക്ലീൻചിറ്റ് നൽകിയെന്ന് സർക്കാർ വാദം പൊളിഞ്ഞെന്നായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി യെച്ചൂരി പ്രതികരിച്ചത്.
|
ട്വീറ്റ്
എഎന്‍ഐ












Click it and Unblock the Notifications