ഫ്രാന്‍സിന്റെ യുദ്ധവിമാനം വേണ്ട; ബിജെപിയെ വെട്ടിലാക്കി സുബ്രഹ്മണ്യന്‍ സ്വാമി
ദില്ലി: ഫ്രാന്‍സ് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് സര്‍ക്കാരും ചേര്‍ന്ന് കരാറൊപ്പിട്ട വിമാനം ഇന്ത്യയ്ക്കുവേണ്ടെന്ന് ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് അംഗം സുബ്രഹ്മണ്യന്‍ സ്വാമി. കരാറുമായി മുന്നോട്ടു പോകരുതെന്നും വിമാനം വാങ്ങരുതെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ഫ്രാന്‍സില്‍ നിന്ന് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനാണ് ഇന്ത്യ കരാറിലേര്‍പ്പെട്ടത്.
റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയ്ക്ക് ബാധ്യതയാകുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. വിമാനത്തിന്റെ ന്യൂനതകള്‍ നേരത്തെ തന്നെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഇന്ധന ക്ഷമത കുറഞ്ഞതും പ്രകടനമികവില്ലാത്തതുമാണ് വിമാനം. ലിബിയ ഈജിപ്ത് തുടങ്ങിയ സ്ഥലങ്ങളില്‍ വിമാനം ഉപയോഗിച്ചപ്പോള്‍ ഇക്കാര്യം ബോധ്യമായതാണെന്നും അദ്ദേഹം പറഞ്ഞു.

യുപിഎ സര്‍ക്കാര്‍ ആണ് ഫ്രാന്‍സുമായി വിമാനത്തിനുള്ള ചര്‍ച്ചകള്‍ തുടങ്ങിയതെങ്കിലും അന്തിമ കരാറിലേര്‍പ്പെട്ടത് നരേന്ദ്രമോദിയുടെ സന്ദര്‍ശന വേളയിലാണ്. 36 വിമാനങ്ങള്‍ ഇന്ത്യന്‍ വായുസേനയ്ക്ക് മുതല്‍ക്കൂട്ടാകമെന്നാണ് സര്‍ക്കാരിന്റെ കണക്കു കൂട്ടല്‍. അതേസമയം, കരാറിനെതിരെ കോടതിയെ സമീപിക്കുമോ എന്ന കാര്യത്തില്‍ സുബ്രണ്യന്‍ സ്വാമി വ്യക്തമായ മറുപടി നല്‍കിയില്ല.
അതിനിടെ, ഫ്രാന്‍സിലെ എയര്‍ബസ് നിര്‍മാതാക്കള്‍ ഇന്ത്യയില്‍ വിമാന നിര്‍മാണത്തിന് നിക്ഷേപം ഒരുക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ തന്നെ വിമാന നിര്‍മാണത്തിനുള്ള സഹായമാണ് കമ്പനി വാഗ്ദാനം ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ടൂലോസിലെ എയര്‍ബസ് നിര്‍മാണ കേന്ദ്രം സന്ദര്‍ശിച്ചിരുന്നു.












Click it and Unblock the Notifications