റഫാൽ ഇടപാട്; സംയുക്ത പാർലമെന്ററി സമിതി അന്വേഷം പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ്
ദില്ലി; റാഫേൽ ഇടപാടിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്ന് കോൺഗ്രസ്. യുദ്ധവിമാനങ്ങൾ വാങ്ങുന്നതിൽ അഴിമതിയെക്കുറിച്ചുള്ള സത്യം കണ്ടെത്താനുള്ള ഒരേയൊരു യഥാർത്ഥ മാർഗം ഇതാണെന്ന് കോൺഗ്രസ് പറഞ്ഞു. റാഫേൽ ഇടപാടിനെ കുറിച്ച് ഉയർന്ന ആരോപണങ്ങളിൽ ഫ്രാൻസിൽ അന്വേഷണം ആരംഭിച്ചുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് കോൺഗ്രസ് നിലപാട് വ്യക്തമാക്കിയത്.

റാഫേൽ ഇടപാടിലെ അഴിമതി ഇപ്പോൾ വ്യക്തമായി പുറത്തുവന്നിട്ടുണ്ട്. ഫ്രഞ്ച് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ട പശ്ചാത്തലത്തിൽ കോൺഗ്രസ് പാർട്ടിയും രാഹുൽ ഗാന്ധിയും പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് വ്യക്തമായി, മുതിർന്ന കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ ന്യായവും സ്വതന്ത്രവുമായ ജെപിസി അന്വേഷണം മാത്രമാണ് പോംവഴി, അല്ലാതെ സുപ്രീം കോടതിയല്ലെന്നും സുർജേവാല പറഞ്ഞു.
ഇടപാടിൽ അഴിമതി ഉണ്ടെന്ന് ഫ്രഞ്ച് സർക്കാർ തന്നെ അംഗീകരിക്കുമ്പോൾ, അഴിമതി നടന്ന രാജ്യത്ത് ജെപിസി അന്വേഷണം നടത്തേണ്ടതില്ലേയെന്നും സുർജേവാല ചോദിച്ചു.ഈ വിഷയം കോൺഗ്രസും ബിജെപിയും തമ്മിൽ അല്ല മറിച്ച് മറിച്ച് രാജ്യത്തിന്റെ സുരക്ഷയെയും പ്രതിരോധ ഇടപാടിലെ അഴിമതിയെയും സംബന്ധിച്ച വിഷയമാണ്, സുർജേവാല പറഞ്ഞു.
ഇടപാടുമായി ബന്ധപ്പെട്ട എല്ലാ സാക്ഷികളേയും വിസ്തരിക്കാനും സുപ്രീം കോടതിക്ക് ലഭിക്കാതിരുന്ന സർക്കാർ ഫയലുകൾ പോലും അന്വേഷണത്തിനായി ശേഖരിക്കാൻ സാധിക്കുമെന്നും സുർജേവാല പറഞ്ഞു.
Recommended Video
നേരത്തേ ഇടപാട് സംബന്ധിച്ച് അന്വേഷണം നടന്നിരുന്നുവെങ്കിലും ക്രമക്കേട് ഉണ്ടായില്ലെന്നാണ് സുപ്രീംകോടതി നിരീക്ഷിച്ചത്. അതേസമംയ ഫ58000 കോടിയുടെ കരാറിലെ ക്രമക്കേടുകളെ കുറിച്ച് ഫ്രഞ്ച് പ്രോസിക്യൂഷൻ സർവീസിന്റെ ഫിനാൻഷ്യൽ ക്രൈംബ്രാഞ്ചാണ് ഫ്രാൻസിൽ അന്വേഷണം നടത്തുന്നത്.ജൂൺ 14 ന് അന്വേഷണം ആരംഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ഫ്രാൻസിൽ നടക്കുന്ന അന്വേഷണം ഇന്ത്യയെ സംബന്ധിച്ചും നിർണായകമാകും.
കിടിലന്‍ സെക്‌സി ലുക്കില്‍ പാര്‍വ്വതി നായര്‍; ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്












Click it and Unblock the Notifications