കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാഫേലില്‍ അടപടലം കുടുങ്ങി കേന്ദ്രം... റിലയന്‍സിന്റെ നിർണായക വെളിപ്പെടുത്തൽ; സിനിമയ്ക്ക് പണം മുടക്കി

Google Oneindia Malayalam News

ദില്ലി: റാഫേല്‍ കരാര്‍ കേന്ദ്ര സര്‍ക്കാരിനെ അടിമുടി ഉലച്ചുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ് ആണെങ്കില്‍ അവസരം മുതലെടുത്ത് ശക്തമായ ആക്രമണങ്ങളും നടത്തുന്നു. റാഫേല്‍ കരാറില്‍ എങ്ങനെയാണ്, വിമാന നിര്‍മാണത്തില്‍ ഒരു മുന്‍പരിചയവും ഇല്ലാത്ത അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് പങ്കാളിയായത് എന്ന ചോദ്യത്തിന് ഇപ്പോഴും കൃത്യമായ ഉത്തരമില്ല.

നിന്‍റെ റിവേഴ്സ് ഗിയറില്ലാത്ത വിമാനം ഞങ്ങക്ക് വേണ്ട.. എടുത്തോണ്ട് പോടാ.. റാഫേൽ നദാലിന് പൊങ്കാലനിന്‍റെ റിവേഴ്സ് ഗിയറില്ലാത്ത വിമാനം ഞങ്ങക്ക് വേണ്ട.. എടുത്തോണ്ട് പോടാ.. റാഫേൽ നദാലിന് പൊങ്കാല

ചേട്ടൻ അംബാനി, അനിയന്‍ അംബാനി... റാഫേൽ കരാറിൽ നരേന്ദ്രമോദിക്ക് അടപടലം ട്രോളുകൾ!!ചേട്ടൻ അംബാനി, അനിയന്‍ അംബാനി... റാഫേൽ കരാറിൽ നരേന്ദ്രമോദിക്ക് അടപടലം ട്രോളുകൾ!!

അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ആയിരുന്ന ഫ്രാസ്വോ ഒളാന്തെയുടെ ജീവിത പങ്കാളിയുടെ സിനിമയില്‍ റിലയന്‍പണം മുടക്കിയിരുന്നു എന്നൊരു റിപ്പോര്‍ട്ട് നേരത്തേ മുതലേ പ്രചരിക്കുന്നുണ്ട്. അത് സംബന്ധിച്ചുള്ള ചില പുതിയ വിവരങ്ങള്‍ ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

റിലയന്‍സിനെ പങ്കാളിയാക്കാന്‍ നിര്‍ദ്ദേശിച്ചത് ഇന്ത്യ ആണെന്നായിരുന്നു ഫ്രാന്‍സ്വോ ഒളാന്തെ നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. കേന്ദ്ര സര്‍ക്കാരിനെ ശരിക്കും പ്രതികൂട്ടിലാക്കുന്നതായിരുന്നു ആ വെളിപ്പെടുത്തല്‍.

റിലയന്‍സ് എങ്ങനെ എത്തി?

റിലയന്‍സ് എങ്ങനെ എത്തി?

അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ഒരു പുതിയ കമ്പനിയാണ്. റാഫേല്‍ കരാര്‍ ഒപ്പിടുന്നതിന് അധികമൊന്നും മുമ്പല്ലാതെ മാത്രം രൂപീകരിക്കപ്പെട്ട ഒന്ന്. എന്നിട്ട് പോലും റാഫേല്‍ കരാറില്‍ എങ്ങനെ റിലയന്‍സ് ഡിഫന്‍സിന് പങ്കാളിത്തം ഉണ്ടായി എന്നത് ഏറെ നിര്‍ണായകമായ ഒരു ചോദ്യമാണ്. ഇതുവരേയും കൃത്യമായ ഉത്തരം കിട്ടാത്ത ചോദ്യം.

മോദിക്കൊപ്പം

മോദിക്കൊപ്പം

റാഫേല്‍ കരാര്‍ ഒപ്പിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സ് സന്ദര്‍ശിച്ചപ്പോള്‍ കൂടെ അനില്‍ അംബാനിയും ഉണ്ടായിരുന്നു എന്ന് ആക്ഷേപം ഉണ്ട്. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല എന്നത് വേറെ കാര്യം. പ്രധാനമന്ത്രിയുടെ സന്ദര്‍ശനങ്ങളില്‍ ഇത്തരത്തില്‍ വന്‍ വ്യവസായികളും കൂടെ ഉണ്ടാകാറുണ്ട് എന്നതില്‍ പുതുമയൊന്നും ഇല്ല എന്നത് വേറെ കാര്യം.

 സിനിമ

സിനിമ

ഇനിയാണ് പ്രധാനപ്പെട്ട കാര്യം. കരാര്‍ ഒപ്പിട്ട അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വോ ഒളാന്തേയുടെ ജീവിത പങ്കാളിയും നടിയും ആയ ജൂലി ഗയേത്തിന്റെ സിനിമയില്‍ റിലയന്‍സ് പണം മുടക്കി എന്നതായിരുന്നു മറ്റൊരു ആരോപണം. റാഫേല്‍ കരാറില്‍ ഇടം കിട്ടാന്‍ അതും കാരണമായിട്ടുണ്ട് എന്നും ആരോപണം ഉയര്‍ന്നിരുന്നു.

റിലയന്‍സ് സമ്മതിച്ചു...1.48 മില്യണ്‍ യൂറോ

റിലയന്‍സ് സമ്മതിച്ചു...1.48 മില്യണ്‍ യൂറോ

ആ ആരോപണങ്ങള്‍ ഒരുപരിധിവരെ ശരിയാണെന്ന് സമ്മതിക്കുകയാണോ റിലയന്‍സ് എന്നതാണ് ഇപ്പോഴത്തെ സംശയം. ജൂലീ ഗയേത്തിന്റെ സിനിമയ്ക്ക് വേണ്ടി 1.48 മില്യണ്‍ യൂറോ തങ്ങള്‍ ഫിനാന്‍സ് ചെയ്തിട്ടുണ്ട് എന്നാണ് റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഫ്രഞ്ച് സാമ്പത്തിക കമ്പനിയായ വിസ് വയേഴ്‌സ് ക്യാപിറ്റല്‍ വഴി ആയിരുന്നു പണം നല്‍കിയത്.

റിലീസിന് രണ്ടാഴ്ച മുമ്പ്

റിലീസിന് രണ്ടാഴ്ച മുമ്പ്

ജൂലീ ഗയേത്ത് നിര്‍മിച്ച ടൗട്ട് ലാ ഹൗത്ത് എന്ന സിനിമ റിലീസ് ചെയ്തത് 2017 ഡിസംബര്‍ 20 ന് ആയിരുന്നു. റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ് ഫ്രഞ്ച് കമ്പനി വഴി അവര്‍ക്ക് പണം നല്‍കിയത് 2017 ഡിസംബര്‍ 5 നും. എന്താണ് ഇങ്ങനെ ഒരു പണം കൈമാറ്റത്തിന് പിന്നില്‍ എന്ന ചോദ്യം ശക്തിപ്പെടുത്തുന്നതാണ് ഈ സംഭവവും.

നേരിട്ട് ബന്ധമില്ല

നേരിട്ട് ബന്ധമില്ല

ഫ്രാന്‍സ്വോ ഒളാന്തേയുടെ ഭാര്യയായ ജൂലീ ഗയേത്തുമായി തങ്ങള്‍ക്ക് നേരിട്ട് ഒരു ബന്ധവും ഇല്ലെന്നാണ് റിലയന്‍സ് വ്യക്തമാക്കുന്നത്. പണം നല്‍കിയത് വിസ് വയേഴ്‌സിനാണ് തങ്ങള്‍ പണം നല്‍കിയത്. ജൂലീ ഗയേത്തുമായി തങ്ങള്‍ ഒരു കരാറും ഒപ്പിട്ടിട്ടില്ലെന്നും റിലന്‍സ് ആവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യന്‍ വംശജനായ രവി വിശ്വനാഥന്‍ ആണ് വിസ് വയേഴ്‌സിന്റെ സ്ഥാപകന്‍. അനില്‍ അംബാനിയുടെ ദീര്‍ഘകാല സുഹൃത്ത് കൂടിയാണ് രവി വിശ്വനാഥന്‍.

ഇങ്ങോട്ട് പണം കിട്ടിയെന്ന്

ഇങ്ങോട്ട് പണം കിട്ടിയെന്ന്

മറ്റൊരു വാദം കൂടി റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് മുന്നോട്ട് വയ്ക്കുന്നുണ്ട്. സിനിമ ചിത്രീകരിച്ചത് ഫ്രാന്‍സിലും ലഡാക്കിലും നേപ്പാളിലും ആയിട്ടാണ്. ലഡാക്കിലെ ചിത്രീകരണത്തിന് നല്‍കിയ സഹായങ്ങള്‍ക്കായി തങ്ങള്‍ക്ക് സിനിമയുടെ നിര്‍മാതാവില്‍ നിന്ന് മൂന്ന് ലക്ഷം യൂറോ പ്രതിഫലമായി ലഭിച്ചിട്ടുണ്ട് എന്നാണ് വാദം.

Recommended Video

cmsvideo
റാഫേൽ കരാറിൽ മോദിക്ക് അടപടലം ട്രോളുകൾ | Oneindia Malayalam
 ആ ചരിത്രം ഇങ്ങനെ

ആ ചരിത്രം ഇങ്ങനെ

2016 ജനുവരി 24 ന് ആയിരുന്നു റിലയന്‍സ് എന്റര്‍ടെന്‍മെന്റ് നിര്‍ണായകമായ ആ പ്രഖ്യാപം നടത്തിയത്. ജൂലി ഗയേത്തിന്റെ നിര്‍മാണക്കമ്പനിയായ റോഗ് ഇന്റര്‍നാഷണലുമായി തങ്ങള്‍ ഒരു ഫ്രഞ്ച് ചിത്രം നിര്‍മിക്കാന്‍ കരാര്‍ ആയിട്ടുണ്ട് എന്നതായിരുന്നു. ഇതിന് രണ്ട് ദിവസത്തിന് ശേഷം ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വോ ഒളാന്തേയും റാഫേല്‍ കരാറുമായി ബന്ധപ്പെട്ട എംഒയു ഒപ്പിട്ടത്.

English summary
Rafale Deal Controversy: Reliance Entertainment paid 1.4 million euros for Hollande's partner's movie through partner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X