കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാഫേലിൽ തകർന്നടിഞ്ഞ് കേന്ദ്ര സർക്കാർ; കോൺഗ്രസ്സിന് അടിക്കാനുള്ള വടിവെട്ടിക്കൊടുത്ത് സുപ്രീം കോടതി

Google Oneindia Malayalam News

ദില്ലി: റാഫേല്‍ വിമാന ഇടപാടില്‍ സുപ്രീം കോടതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് വന്‍ തിരിച്ചടി. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ്സിന് ബിജെപിയ്‌ക്കെതിരെ ആഞ്ഞടിക്കാനുള്ള സാഹചര്യം ആണ് ഇപ്പോള്‍ ഒരുങ്ങിയിരിക്കുന്നത്.

സിബിഐ ഡയറക്ടറെ പുറത്താക്കിയതെന്തിന്? റാഫേൽ ഇടപാടോ? കോൺഗ്രസിന്റെ ചോദ്യത്തിൽ പരുങ്ങി കേന്ദ്രം!!സിബിഐ ഡയറക്ടറെ പുറത്താക്കിയതെന്തിന്? റാഫേൽ ഇടപാടോ? കോൺഗ്രസിന്റെ ചോദ്യത്തിൽ പരുങ്ങി കേന്ദ്രം!!

റാഫേല്‍ ഇടപാടിലെ വിവരങ്ങള്‍ പരസ്യപ്പെടുത്തണം എന്നാണ് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. വിമാനത്തിന്റെ വിലയുടെ വിവരങ്ങള്‍ സാങ്കേതിക വിവരങ്ങളും നല്‍കണം. പത്ത് ദിവസത്തിനകം മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാന്‍ ആണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.

റാഫേല്‍ അഴിമതി മൂടിവയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമം; മന്ത്രി ഫ്രാന്‍സിലേക്ക് പോയത് എന്തിനെന്ന് രാഹുല്‍റാഫേല്‍ അഴിമതി മൂടിവയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമം; മന്ത്രി ഫ്രാന്‍സിലേക്ക് പോയത് എന്തിനെന്ന് രാഹുല്‍

നേരത്തെ നല്‍കിയ നിര്‍ദ്ദേശത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് സുപ്രീം കോടതിയുടെ ഇപ്പോഴത്തെ നിലപാട്. കരാറിലേക്ക് എത്തിയതിന്റെ രേഖകള്‍ സമര്‍പ്പിക്കാന്‍ മാത്രം ആയിരുന്നു കഴിഞ്ഞ ഹിയറിങ്ങില്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നത്. വിലയോ മറ്റ് വിവരങ്ങളോ ആരായുകയില്ലെന്നും സുപ്രീം കോടതി അന്ന് വ്യക്തമാക്കിയിരുന്നു.

റാഫേലില്‍ പെട്ടു?

റാഫേലില്‍ പെട്ടു?

റാഫേല്‍ കരാര്‍ സംബന്ധിച്ച് വലിയ ആരോപണങ്ങളാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നേരിടുന്നത്. യുപിഎ സര്‍ക്കാര്‍ ഉണ്ടാക്കിയ ധാരണയില്‍ നിന്ന് വ്യത്യസ്തമായി വന്‍ തുകയാണ് വിമാനങ്ങള്‍ക്ക് നല്‍കുന്നത് എന്നതാണ് പ്രധാന ആക്ഷേപം. അതോടൊപ്പം അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ കരാറില്‍ ഉള്‍പ്പെടുത്തിയതും വിവാദമായിരുന്നു.

വില വിവരങ്ങള്‍ നല്‍കില്ല?

വില വിവരങ്ങള്‍ നല്‍കില്ല?

എന്നാല്‍ വിമാനത്തിന്റെ വില അടക്കമുള്ള വിവരങ്ങള്‍ പുറത്ത് വിടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങളാണെന്നും അത് പുറത്ത് വിടാന്‍ ആകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതും വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

ഇനി കൊടുത്തേ പറ്റൂ

ഇനി കൊടുത്തേ പറ്റൂ

പത്ത് ദിവസത്തിനകം വിമാനങ്ങളുടെ വിലയും സാങ്കേതിക വിവരങ്ങളും അടക്കമുള്ള കാര്യങ്ങള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കണം എന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബഞ്ചാണ് ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്തകുന്നത്. മുന്‍ കേന്ദ്ര മന്ത്രിമാരായ യശ്വന്ത് സിന്‍ഹയും അരുണ്‍ ഷൂരിയും സമര്‍പ്പിച്ച ഹര്‍ജ്ജികള്‍ പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.

പുറത്ത് വിടില്ല

പുറത്ത് വിടില്ല

എന്നാല്‍ ഈ വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വിടില്ലെന്ന് കൂടി സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. തന്ത്രപരമായ വിവരങ്ങള്‍ ആണെന്നും അവ ഹര്‍ജ്ജിക്കാര്‍ക്ക് നല്‍കില്ലെന്നും ആണ് സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്. പക്ഷേ, ആ വിവരങ്ങള്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ വരും എന്നതാണ് സുപ്രധാനമായ കാര്യം.

59,000 കോടി രൂപ

59,000 കോടി രൂപ

36 റാഫേല്‍ ജെറ്റ് വിമാനങ്ങള്‍ 59,000 കോടി രൂപയ്ക്ക് വാങ്ങാന്‍ ആണ് ഫ്രാന്‍സിലെ ദാസ്സോ കമ്പനിയുമായി കരാര്‍ ഉണ്ടാക്കിയിട്ടുള്ളത്. ഇത് ഇന്ത്യന്‍ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതല്ലെന്നാണ് ആരോപണം. ഇടപാടിനെ കുറിച്ച് കോടതി മേല്‍ നോട്ടത്തില്‍ അന്വേഷണം വേണം എന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. അല്ലാത്ത പക്ഷം, കേന്ദ്ര സര്‍ക്കാര്‍ ഇടപാടിന്റെ വിവരങ്ങള്‍ പരസ്യപ്പെടുത്തണം എന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു.

സിബിഐ അന്വേഷണം ഇല്ല

സിബിഐ അന്വേഷണം ഇല്ല

റാഫേല്‍ ഇടപാടിലെ അഴിമതിയെ കുറിച്ച് സിബിഐ അന്വേഷണം വേണം എന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും സുപ്രീം കോടതി തള്ളിയിട്ടുണ്ട്. വ്യോമ സേനയ്ക്ക് റാഫേല്‍ വിമാനം ആവശ്യമുണ്ടോ എന്ന കാര്യം ആരും ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

പുറത്ത് വിടാവുന്നവ

പുറത്ത് വിടാവുന്നവ

വില അടക്കമുള്ള കാര്യങ്ങള്‍ പുറത്ത് വിടാന്‍ ആവില്ലെന്നാണ് അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചത്. എങ്കില്‍ പുറത്ത് വിടാന്‍ കഴിയാത്ത രേഖകള്‍ എന്തൊക്കെ ആണെന്ന് സത്യവാങ്മൂലം നല്‍കാനും കോടതി നിര്‍ദ്ദേശിച്ചുണ്ട്. പുറത്ത് വിടാവുന്ന രേഖകള്‍ ഹര്‍ജിക്കാര്‍ക്ക് നല്‍കണം എന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

റിലയന്‍സിന്റെ പങ്ക്

റിലയന്‍സിന്റെ പങ്ക്

ഇടപാടില്‍ റിലയന്‍സ് ഡിഫന്‍സ് എങ്ങനെ കടന്നുവന്നു എന്ന കാര്യം വ്യക്തമാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിമാന നിര്‍മാണത്തില്‍ ഒരു മുന്‍പരിചയവും ഇല്ലാത്ത റിലയന്‍സ് ഡിഫന്‍സിനെ തിരഞ്ഞെടുത്തത് ഫ്രഞ്ച് കമ്പനിയാണ് എന്നാണ് ഇന്ത്യയുടെ വാദം. എന്നാല്‍ ഇന്ത്യയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് റിലയന്‍സിനെ ഉള്‍പ്പെടുത്തിയത് എന്ന രീതിയിലും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.

English summary
Supreme Court Asks For Details Of Rafale Pricing, Offset Partner In 10 Days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X