കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാഫേലില്‍ ഇനി മോദിയ്ക്ക് രക്ഷയില്ല; കരാറിൽ അഴിമതി വിരുദ്ധ ചട്ടങ്ങൾ ഒഴിവാക്കി... എല്ലാം പുറത്ത്

Google Oneindia Malayalam News

Recommended Video

cmsvideo
റാഫേലില്‍ ഇനി മോദിയ്ക്ക് രക്ഷയില്ല | Oneindia Malayalam

ദില്ലി: റാഫേല്‍ ഇടപാടില്‍ ഒരു ക്രമക്കേടും ഇല്ലെന്ന് ആവര്‍ത്തിച്ച് വാദിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍, കോണ്‍ഗ്രസ് തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരിക്കുകയാണ്. അതില്‍ കഴമ്പില്ലെന്ന് പറഞ്ഞ് പിടിച്ച് നില്‍ക്കാന്‍ പറ്റാത്ത സാഹചര്യത്തിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്.

ദി ഹിന്ദുവില്‍ എന്‍ റാം ആണ് റാഫേല്‍ കരാറിന്റെ ചുരുളുകള്‍ അഴിച്ചുകൊണ്ടുള്ള അന്വേഷണാത്മക റിപ്പോര്‍ട്ടിന് തുടക്കം കുറിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ സമാന്തര ഇടപെടലുകളെ കുറിച്ച് പ്രതിരോധമന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ എഴുതിയ കുറിപ്പ് പുറത്ത് കൊണ്ടുവന്നതും ദി ഹിന്ദു തന്നെ.

ഇപ്പോഴിതാ മറ്റൊരു ഞെട്ടിപ്പിക്കുന്ന വിവരം ആണ് എന്‍ റാം തന്റെ റിപ്പോര്‍ട്ടിലൂടെ പുറത്ത് കൊണ്ടുവന്നിരിക്കുന്നത്. കരാറില്‍ നിന്ന് അഴിമതി വിരുദ്ധ ചട്ടങ്ങള്‍ ഒഴിവാക്കി എന്നതാണത്.

അഴിമതി വിരുദ്ധ ചട്ടങ്ങള്‍

അഴിമതി വിരുദ്ധ ചട്ടങ്ങള്‍

അഴിമതി വിരുദ്ധ ചട്ടങ്ങള്‍ ഒഴിവാക്കിയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ റാഫേല്‍ കരാറില്‍ ഒപ്പിട്ടത് എന്നാണ് ദി ഹിന്ദു പുറത്തുകൊണ്ടുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് സത്യമാണെങ്കില്‍, കരാറില്‍ നടന്നിട്ടുള്ളത് വന്‍ ക്രമക്കേട് തന്നെയാണ്. മോദി സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ വാദങ്ങള്‍ക്ക് വിരുദ്ധവും ആണ്.

പിഴ ഈടാക്കാന്‍ ആവില്ല

പിഴ ഈടാക്കാന്‍ ആവില്ല

ഇടപാടില്‍ എന്തെങ്കിലും അനധികൃത ഇടപെടല്‍ നടന്നാല്‍ പിഴ ഈടാക്കാനുള്ള വ്യവസ്ഥകള്‍ കൂടി വേണം എന്നാണ് ചട്ടം. എന്നാല്‍ റാഫേലിന്റെ കാര്യത്തില്‍ ആ ചട്ടങ്ങള്‍ കൂടി ഒഴിവാക്കിക്കൊടുത്തിട്ടുണ്ട് കേന്ദ്ര സര്‍ക്കാര്‍.

രക്ഷപ്പെട്ടത് ആര്?

രക്ഷപ്പെട്ടത് ആര്?

ഇങ്ങനെ ഉള്ള ചട്ടങ്ങള്‍ ഒഴിവാക്കിക്കൊടുക്കുക വഴി ലാഭം ദസ്സോയ്ക്കും പിന്നെ എംബിഡിഎ എന്ന കമ്പനിയ്ക്കും ആണ്. കരാറില്‍ ഏതെങ്കിലും അനധികൃത ഇടപെടലുകള്‍ നടന്നാല്‍ ഈ കമ്പനികളില്‍ നിന്ന് പിഴ ഈടാക്കാന്‍ ഇന്ത്യക്ക് കഴിയില്ല എന്നതാണ് വാസ്തവം.

എസ്‌ക്രോ അക്കൗണ്ട്

എസ്‌ക്രോ അക്കൗണ്ട്

പണമിടപാട് സംബന്ധിച്ച നിര്‍ദ്ദേശങ്ങളിലും ചില ക്രമക്കേടുകള്‍ നടന്നിട്ടുണ്ട് എന്നാണ് ദി ഹിന്ദു റിപ്പോര്‍ട്ടില്‍ പറയുന്നത്. പണം കൈമാറുന്നത് എസ്‌ക്രോ അക്കൗണ്ട് വഴി ആകണം എന്നായിരുന്നു സാമ്പത്തിക ഉപദേശകരുടെ നിര്‍ദ്ദേശം. എന്നാല്‍ കരാര്‍ ഒപ്പിടുന്നതിന് മുമ്പായി ഈ നിര്‍ദ്ദേശവും കാറ്റില്‍ പറത്തിയിരിക്കുകയാണ്.

രണ്ട് കക്ഷികള്‍ക്കിടയിലെ ധനപരമായ ഇടപാടുകള്‍ക്കായി മൂന്നാമതൊരു കക്ഷിയെ, അല്ലെങ്കില്‍ ഒരു അക്കൗണ്ടിലെ ഉള്‍പ്പെടുത്തുന്നതാണ് എസ്‌ക്രോ അക്കൗണ്ട്.

എല്ലാം ദിവസങ്ങള്‍ക്കുള്ളില്‍

എല്ലാം ദിവസങ്ങള്‍ക്കുള്ളില്‍

ഈ നടപടികളെല്ലാം കൂടുതല്‍ സംശയങ്ങള്‍ ഉയര്‍ത്താന്‍ വേറേയും കാരണമുണ്ട്. കരാര്‍ ഒപ്പിടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇത്തരം നിര്‍ദ്ദേശങ്ങള്‍ എല്ലാം കരാറില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത് എന്നതാണ് അത്. എന്തുകൊണ്ടായിരിക്കും രാജ്യതാത്പര്യങ്ങള്‍ക്ക് വിരുദ്ധമായി ഈ നിര്‍ദ്ദേശങ്ങള്‍ ഒഴിവാക്കിയത് എന്നതിന് കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ് ഉത്തരം നല്‍കേണ്ടത്.

ബാങ്ക് ഗാരണ്ടിയും ഇല്ല

ബാങ്ക് ഗാരണ്ടിയും ഇല്ല

റാഫേല്‍ ഇടപാടില്‍ ഫ്രഞ്ച് സര്‍ക്കാരില്‍ നിന്നുള്ള ബാങ്ക് ഗാരണ്ടിയും കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിക്കൊടുത്തിരുന്നു. നിയമപരമായി യാതൊരു വിലയും ഇല്ലാത്ത ഒരു ലെറ്റര്‍ ഓഫ് കംഫര്‍ട്ട് കൊണ്ടാണ്, ബാങ്ക് ഗാരണ്ടി എന്ന നിയമപരമായ ഉറപ്പ് വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത് എന്നതും സംശയം ജനിപ്പിക്കുന്നതാണ്.

English summary
The central government waived off critical provisions for anti-corruption penalties as well as overruled financial advisers’ recommendations for making payments through an escrow account just days before it signed the inter-governmental agreement with France to acquire 36 Rafale jets, the Hindu reported on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X