കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാഫാലില്‍ ഇന്ന് ചർച്ച; സഭയില്‍ രാഹുല്‍ വിഷയമുന്നയിക്കും; അഗസ്തകൊണ്ട് പ്രതിരോധിക്കാന്‍ ബിജെപി

Google Oneindia Malayalam News

ദില്ലി: 2019 ലെ ആദ്യ പാര്‍ലമെന്റ് സമ്മേളനം ബുധനാഴ്ച്ച. റഫാല്‍ വിഷയത്തില്‍ ചര്‍ച്ചയാവാമെന്ന് ഭരണപക്ഷവും പ്രതിപക്ഷത്തെ പ്രധാനപാര്‍ട്ടിയായ കോണ്‍ഗ്രസ് നിലപാടെടുത്തതോടെ പുതവര്‍ഷത്തിലെ ആദ്യ സമ്മേളനം തന്നെ പാര്‍ലമെന്റിനെ ബഹളത്തില്‍ മുക്കിയേക്കും.

സുപ്രീംകോടതി വിധി തിരിച്ചടിയായതോടെ റാഫേലിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുകയാണെന്ന മന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ ആരോപണത്തിന് മറുപടിയായി വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കോണ്‍ഗ്രസ്സിന്റെ ലോക്‌സഭാകക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കുകയായിരുന്നു.

rahul

ബുധനാഴ്ച്ച പാര്‍ലമെന്റ് ചേരുമ്പോള്‍ റാഫേലില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും സമയം ബിജെപി തീരുമാനിച്ചാല്‍ മതിയെന്നുമായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞത്. കോണ്‍ഗ്രസ്സിനെക്കുറിച്ച് സംയുക്ത പാര്‍ലമെന്റി സമിതി അന്വേഷിക്കണമെന്നും പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്നുമാണ് കോണ്‍ഗ്രസ്സിന്റെ പ്രധാന ആവശ്യം.

ബുധനാഴ്ച ചര്‍ച്ച നടക്കുകയാണെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ വിഷയമുന്നയിച്ച് സംസാരിക്കുമെന്നാണ് പാര്‍ട്ടി വ്യത്തങ്ങള്‍ അറിയിച്ചത്. റഫാലില്‍ സഭയില്‍ മുമ്പ് ചര്‍ച്ചകള്‍ നടന്നപ്പോഴും പാര്‍ലമെന്റിന് പുറത്തും രാഹുല്‍ഗാന്ധി സര്‍ക്കാറിനെതിരെ രൂക്ഷമായ ആക്രമണം നടത്തിയിരുന്നു.

റാഫേലില്‍ കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങളെ അഗസ്തവെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിലെ അഴിമതി ചൂണ്ടിക്കാട്ടി പ്രതിരോധിക്കാനാണ് ബിജെപി നീക്കം. ഇടപാടിലെ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേല്‍, ചോദ്യം ചെയ്യലിനിടെ ശ്രീമതി ഗാന്ധി, ആര്‍ എന്നിങ്ങനെ പരാമര്‍ശിച്ച് സോണിയാഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ഉദ്ദേശിച്ചാണെന്ന ആരോപണമായിരിക്കും ബിജെപി പ്രധാനമായി ഉന്നയിക്കുക.

English summary
House set to debate Rafale deal today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X