കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാഫേല്‍ ഇടപാടിലെ വെളിപ്പെടുത്തല്‍: പുതിയ ഹര്‍ജി സുപ്രീംകോടതി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും

Google Oneindia Malayalam News

ദില്ലി: റാഫേൽ ഇടപാടിലെ അഴിമതി ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പുതിയ ഹരജിയില്‍ സുപ്രീംകോടതി രണ്ടാഴ്ച കഴിഞ്ഞ് വാദം കേള്‍ക്കും. ഇന്ത്യയും ഫ്രാൻസും തമ്മില്‍ 2016 ല്‍ നടത്തിയ റാഫേൽ ഇടപാടിനെക്കുറിച്ച് ഒരു ഫ്രഞ്ച് മാധ്യമം നടത്തിയ പുതിയ വെളിപ്പെടുത്തലിനെത്തുടർന്നാണ് സുപ്രീംകോടതിയില്‍ പുതിയ പൊതുതാൽപര്യ ഹർജി സമര്‍പ്പിക്കപ്പെട്ടത്. കരാറില്‍ ഇന്ത്യയിലെ ഇടനിലക്കാരന് ദസ്സോ കമ്പനി ഒരു മില്യണ്‍ യൂറോ സമ്മാനമായി നല്‍കിയെന്നായിരുന്നു ഫ്രഞ്ച് മാധ്യമത്തിലെ വെളിപ്പെടുത്തല്‍.

പുതിയ ഹര്‍ജി സമർപ്പിച്ച അഭിഭാഷകൻ മനോഹർ ലാൽ ശർമയും 2015 റാഫേൽ ഇടപാടിനെതിരായ ആദ്യ ഹര്‍ജ്ജിക്കാരില്‍ ഒരാളിയിരുന്നെങ്കിലും ഹര്‍ജി 2018 ഡിസംബറിൽ സുപ്രീകോടി തള്ളിയിരുന്നു. ഇതിനെതിരായി പുനഃപരിശോധനാ ഹര്‍ജി 2019 നവംബറിൽ സമര്‍പ്പിച്ചിരുന്നെങ്കിലും സുപ്രീംകോടതി അതും നിരസിച്ചു. എന്നാല്‍ ഇടപാടിലെ ക്രമക്കേടുകൾ ഫ്രഞ്ച് മാധ്യമങ്ങളിൽ വാര്‍ത്തയായതിനെ തുടര്‍ന്ന് അദ്ദേഹം വീണ്ടും സുപ്രീംകോടതിയെ ഹര്‍ജിയുമായി സമീപിക്കുകയായിരുന്നു. അതേസമയം ആരോപണങ്ങൾ ഡസോൾട്ട് ഏവിയേഷൻ ഇതിനകം നിഷേധിച്ചിട്ടുണ്ട്.

 rafale

Recommended Video

cmsvideo
KK shailaja teacher against lack of vaccine

രാജ്യത്ത് മൂന്നാംഘട്ട കൊറോണ വാക്‌സിനേഷനില്‍ വന്‍ ജനപങ്കാളിത്തം; ചിത്രങ്ങള്‍ കാണാം

രാജ്യത്തെ അഴിമതി വിരുദ്ധ ഏജൻസിയുടെ അന്വേഷണത്തെ ഉദ്ധരിച്ച് ഫ്രഞ്ച് മാധ്യമമായ മീഡിയപാര്‍ട്ടാണ് റഫാല്‍ ഇടപാട് സംബന്ധിച്ച നിര്‍ണായകവിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. സ്സോ കമ്പനിയില്‍ നടന്ന ഓഡിറ്റില്‍ ഒട്ടേറെ ക്രമക്കേടുകള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കരാര്‍ ഉറപ്പിച്ചതിന് പിന്നാലെ ദസ്സോയുടെ സബ് കോണ്‍ട്രാക്ടറായ ഡെഫിസിസ് സൊലൂഷന്‍സ് എന്ന ഇന്ത്യന്‍ കമ്പനിക്ക് 10,17,850 യൂറോ(ഏകദേശം 8.77 കോടി രൂപ) നല്‍കിയെന്നും ഫ്രഞ്ച് മാധ്യമം അവകാശപ്പെടുന്നു.

ബിക്കിനിയിൽ സുന്ദരിയായി ഇഷ ഛബ്ര, ചിത്രങ്ങൾ കാണാം

English summary
Rafale deal: new petition will be heard by the Supreme Court in two weeks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X