റാഫേലില്‍ പിന്നോട്ടില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി... എല്ലാം 'ആസൂത്രിതം'; പിന്നില്‍ രാഹുലും ഒളോന്ദും
ദില്ലി: റാഫേല്‍ കരാറില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഇപ്പോഴത്തെ വിവാദങ്ങള്‍ ആസൂത്രണം ചെയ്തതാണ് എന്നാണ് ജെയ്റ്റിലിയുടെ ആരോപണം. ഇതിന് പിന്നില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വോ ഒളോന്ദും ആണെന്നാണ് ജെയ്റ്റ്‌ലി ആരോപിക്കുന്നത്.
വലിയ അഴിമതി ആരോപണം ആണ് ഇപ്പോള്‍ റാഫേല്‍ കരാര്‍ നേരിടുന്നത്. അനില്‍ അംബാനിയുടെ കമ്പനിയെ കരാറിന്റെ ഭാഗമാക്കിയത് ഇന്ത്യയുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായിട്ടാണ് എന്നായിരുന്നു വെളിപ്പെടുത്തല്‍.

എന്തുവന്നാലും കരാര്‍ റദ്ദാക്കില്ലെന്നാണ് അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കിയിട്ടുള്ളത്. ആസൂത്രിതമാണ് ഇപ്പോഴത്തെ വിവാദം. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ മനപ്പൂര്‍വ്വം ആസൂത്രണം ചെയ്തതാണിത്. രാഹുല്‍ ഗാന്ധി ഓഗസ്റ്റ് 30 ന് പുറത്ത് വിട്ട ട്വീറ്റിനെ കുറിച്ചും ജെയ്റ്റി സൂചിപ്പിച്ചു.
ഇന്ത്യയിലേയും ഫ്രാന്‍സിലേയും പ്രതിപക്ഷ നേതാക്കള്‍ കൂട്ടുകച്ചവടക്കാര്‍ ആണെന്നും ജെയ്റ്റ്‌ലി ആരോപിക്കുന്നുണ്ട്. പക്ഷേ, ഇത് തെളിയിക്കാന്‍ തന്റെ കൈവശം രേഖകള്‍ ഒന്നും ഇല്ലെന്നും ജെയ്റ്റ്‌ലി പറയുന്നു.
അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ ആണ് ഫ്രഞ്ച് കമ്പനിയായ ഡസോള്‍ട്ട് ഏവിയേഷന്‍ റഫേല്‍ കരാറില്‍ പങ്കാളിയാക്കിയിട്ടുള്ളത്. എച്ച്എഎല്‍ പോലുള്ള പൊതുമേഖല സ്ഥാപനങ്ങളെ ഒഴിവാക്കിയാണിത്. റിലയന്‍സ് ഡിഫന്‍സിന് മേഖലയില്‍ വേണ്ടത്ര പരിചയവും ഇല്ലെന്ന് ആരോപണം ഉണ്ട്.
മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായ ആക്രമണം ആണ് രാഹുല്‍ ഗാന്ധി നടത്തുന്നത്. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണ് എന്നായിരുന്നു രാഹുല്‍ ട്വീറ്റ് ചെയ്തത്.












Click it and Unblock the Notifications