മൻമോഹൻ ഒപ്പിട്ടാൽ ഓഹോ.. മോദിജി ഒപ്പിട്ടാൽ ആഹാ.. റാഫേൽ വിമാനത്തിലൂടെ ബിജെപി ഒളിച്ചുകടത്തുന്നത് എന്ത്?
ഫ്രാന്‍സില്‍ നിന്ന് 126 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ യു പി എ ഭരണകാലത്ത് മൻമോഹൻ സിങ് ധാരണയുണ്ടാക്കിയപ്പോൾ അതിനെ എതിര്‍ക്കാൻ ആളുണ്ടായിരുന്നു. യു പി എ ഭരണം മാറി നരേന്ദ്രമോദി അധികാരം പിടിച്ചെടുത്തപ്പോൾ റാഫേൽ വിമാനങ്ങളുടെ കരാറിലും മാറ്റമുണ്ടായി. 126 ന് പകരം 38 വിമാനങ്ങൾ മാത്രം മതിയെന്നായി ഇന്ത്യ.
ഫ്രാന്‍സില്‍ നിന്ന് 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ധാരണയിലെത്തിയപ്പോൾ തന്നെ ബി ജെ പി നേതാവായ സുബ്രഹ്മണ്യൻ സ്വാമി ഇതിനെ എതിർത്തിരുന്നു. റാഫേല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള മോദിയുടെ നീക്കം ഇന്ത്യയെ പല തരത്തിൽ നെഗറ്റീവായി ബാധിക്കും എന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. അതെങ്ങനെയൊക്കെ എന്ന് നോക്കൂ.

ഗൂഢാലോചനയെന്ന് ആക്ഷേപം
ഫ്രാന്‍സില്‍ നിന്ന് 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള ഇടപാടിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നാണ് ആക്ഷേപം. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ ആക്ഷേപമല്ല. ഈ ആരോപണത്തിന് രണ്ട് വയസ്സ് പ്രായമുണ്ട്. ബൊഫോഴ്‌സിന് പിന്നാലെ രാജ്യം ചര്‍ച്ച ചെയ്യാന്‍ പോകുന്ന ആയുധ ഇടപാടാകും ഇതെന്ന് വരെ പറഞ്ഞവരുണ്ട്. എന്നാൽ ഇപ്പോൾ ഉയരുന്നത് ഇതിലും ഗുരുതരമായ ആരോപണങ്ങളാണ്. അത് എന്തൊക്കെ എന്ന് നോക്കാം.

ഇന്ത്യയുടെ മേല്‍ക്കൈ നഷ്ടപ്പെടുത്തി
ആവശ്യമായ 126 വിമാനങ്ങളിൽ വെറും 18 എണ്ണം മാത്രമാണ് റെഡി ടു യൂസ് ആയി ഇന്ത്യ വാങ്ങാൻ ഉദ്ദേശിച്ചിരുന്നത്. ബാക്കി ഇന്ത്യയിൽ തന്നെ നിർമിക്കും. ഇതായിരുന്നു മൻമോഹൻ സിങിൻറെ കാലത്ത് ഉണ്ടാക്കിയ കരാർ. ഇതിനുള്ള സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറും. ക്രമേണ വിമാന നിർമാണ സാങ്കേതിക വിദ്യയിൽ ഇന്ത്യയ്ക്ക് കുതിപ്പ് നടത്താനാകും. എന്നാൽ 36 വിമാനങ്ങൾ വാങ്ങുന്നതോടെ ഇന്ത്യയ്ക്ക് ഈ തലത്തിൽ തിരിച്ചടിയാകും.

കരാറിന്റെ ഈ ഭാഗം പ്രശ്നമാണ്
വിമാനഭാഗങ്ങൾ നിർമിക്കാനുള്ള സാങ്കേതിക വിദ്യ പൊതുമേഖല സ്ഥാപനമായ എച്ച് എ എല്ലിനായിരിക്കും എന്നാണ് കരുതപ്പെട്ടിരുന്നത്. മൻമോഹൻ സിംഗിന്റെ കാലത്തുണ്ടായ ധാരണയും ഈ തരത്തിലായിരുന്നു. വിമാനത്തിന്റെ ഭാഗങ്ങൾ നിർമിക്കുന്നത് സംബന്ധിച്ച് സർക്കാർ എച്ച് എ എല്ലുമായി ധാരണയിലെത്തിയിരുന്നു. എന്നാൽ എച്ച് എ എല്ലിനല്ല സാങ്കേതിക വിദ്യ കൈമാറുക എന്നും അത് ഒരു സ്വകാര്യ കമ്പനിക്കായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

റിലയൻസ് എവിടന്ന് വന്നു?
എച്ച് എ എല്ലിനെ മറികടന്ന് ബി ജെ പി സർക്കാർ സ്വകാര്യ കമ്പനിയുമായി കരാറുണ്ടാക്കി എന്നും പ്രതിരോധ നടപടികളിൽ വെള്ളം ചേർക്കുന്നു എന്നും കോൺഗ്രസ് ആരോപിക്കുന്നു. റിലയൻസ് കോമിന്റെ പണം വകമാറ്റി പുതുതായി രൂപീകരിച്ച ഡസോൾട്ട് റിലയൻസ് ആരോ സ്പെയ്സ് എന്ന കമ്പനിക്കാണ് റാഫേൽ യുദ്ധവിമാനങ്ങളുടെ സാങ്കേതികവിദ്യ കൈമാറാനിരിക്കുന്നത് എന്നാണ് ആരോപണം എന്നാൽ ഈ ആരോപണം റിലയൻസ് നിഷേധിച്ചിട്ടുണ്ട്.

എന്തിനാണ് റാഫേൽ വിമാനം?
പത്തോളം ഇനത്തില്‍പ്പെട്ട യുദ്ധവിമാനങ്ങളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഇതെല്ലാം ഏകീകരിക്കാനാണ് ഫ്രാൻസിൽ നിന്നും ഇന്ത്യ റാഫേൽ വിമാനങ്ങൾ വാങ്ങുന്നത് അതും 126 എണ്ണം എന്നാണ് വിശദീകരണം ഉണ്ടായിരുന്നത്. എന്നാൽ വാങ്ങുന്ന റാഫേൽ വിമാനങ്ങളുടെ എണ്ണം 36 ആയി കറഞ്ഞതോടെ ഈ ലക്ഷ്യത്തിൽ നിന്നും ഇന്ത്യയ്ക്ക് വ്യതിചലിക്കേണ്ടി വരും. ഇതോടെ പലതരം വിമാനങ്ങൾ എന്ന നിലവിലുള്ള സ്ഥിതി തുടരേണ്ടിവരും.

ആരാണ് റാഫേൽ ഉപയോഗിക്കുന്നത്
ലോകത്ത് ഒരു വ്യോമ സേനയും ഇപ്പോള്‍ റാഫേല്‍ വിമാനങ്ങള്‍ ഉപയോഗിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ആവശ്യക്കാരില്ലാത്തതിനാല്‍ ഈ വിമാനക്കമ്പനി തന്നെ പൂട്ടാനുള്ള നീക്കത്തിലാണെന്ന് വരെ കേട്ടിരുന്നു. ഫ്രാന്‍സ് പോലും റാഫേല്‍ വിമാനങ്ങള്‍ അധികം ഉപയോഗിക്കുന്നില്ല. അടുത്തിടെ വിമാനം വാങ്ങാന്‍ ഒരുങ്ങിയ ബ്രസീലും നീക്കത്തില്‍ നിന്ന് പിന്‍മാറിയിരുന്നു.

റാഫേലിന്റെ ചരിത്രം
2001ല്‍ ഒന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചതാണ് റാഫേല്‍ യുദ്ധവിമാനങ്ങള്‍ സംബന്ധിച്ച ചര്‍ച്ച. 2007ൽ ഏ കെ ആന്റണി പ്രതിരോധ മന്ത്രിയായിരുന്ന സമയത്താണ് ഇത് സംബന്ധിച്ച തുടർചർച്ചകൾ ഉണ്ടാകുന്നതും ഇത് കരാറിലേക്ക് നയിക്കപ്പെടുന്നതും. ഇടക്കാലത്ത് രണ്ട് രാജ്യങ്ങളിലെയും സർക്കാരുകള്‍ മാറിയത് കരാർ നടപ്പിലാകുന്നതിലും കാലതാമസമുണ്ടാക്കി. കരാര്‍ തുകയായ 58,000 കോടി രൂപ ബി ജെ പി സ്വന്തമാക്കും എന്നല്ല അത് ഇന്ത്യയ്ക്കൊരു നഷ്ടക്കച്ചവടമാകുമോ എന്നാണ് സംശയം.












Click it and Unblock the Notifications