ചരിത്ര നിമിഷം..!! റാഫേൽ വിമാനങ്ങൾ ഇന്ത്യൻ വ്യോമമേഖലയിൽ, സമുദ്ര അതിർത്തിയിൽ സ്വാഗതം ചെയ്ത് നാവികസേന
ദില്ലി: വ്യോമസേനയ്ക്ക് ഇരട്ടി കരുത്ത് പകരുന്നതിനായുള്ള അഞ്ച് റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമമേഖലയില്‍ എത്തി. സമുദ്രാതിര്‍ത്തിയില്‍ എത്തിയ വിമാനങ്ങളെ നാവികസേന സ്വാഗതം ചെയ്തു. റേഡിയോ സന്ദേശത്തിലൂടെയാണ് നാവികസേന റാഫേല്‍ യുദ്ധവിമാനങ്ങളെ സ്വാഗതം ചെ്യ്തത്. 'മഹത്വത്തോടെ ആകാശത്തെ സ്പര്ശിക്കാം. സന്തോഷത്തോടെയുള്ള ഒരു ലാന്‍ഡിംഗ് ആശംസിക്കുന്നു' എന്നായിരുന്നു ഐഎന്‍എസ് കൊല്‍ക്കത്ത കപ്പലില്‍ നിന്നും നല്കിയ സന്ദേശംഇന്ത്യന് ആകാശത്ത് എത്തിയ റാഫേലിനെ രണ്ട് സുഖോയ് വിമാനങ്ങള്‍ അനഗമിക്കുന്നുണ്ട്.
Recommended Video

7000 കിലോമീറ്ററോളം പറന്ന് ഇന്ത്യയുടെ ആദ്യത്തെ അഞ്ച് റാഫേല്‍ യുദ്ധ വിമാനങ്ങള്‍ ഇന്ന് ഹരിയാനയിലെ അംബാലയിലാണ് ലാന്‍ഡ് ചെയ്യുക. ഫ്രാന്‍സില്‍ നിന്നും തിങ്കളാഴ്ച പുറപ്പെട്ട വിമാനങ്ങള്‍ അബുദാബിയിലെ അല്‍ ദഫ്റ എയര്‍ ബേസില്‍ എത്തിയിരുന്നു. തെക്കന്‍ ഫ്രാന്‍സിലെ മെറിനിയാക് വ്യോമത്താവളത്തില്‍ നിന്നാണു വിമാനങ്ങള്‍ തിങ്കളാഴ്ച ഉച്ചയോടെ പുറപ്പെട്ടത്. വൈകീട്ടോടെ അബുദാബിയില്‍ എത്തി. ഇവിടെ വരെ ഫ്രഞ്ച് വ്യോമസേന ടാങ്കര്‍ റാഫേലുകള്‍ക്കൊപ്പം പറന്നിരുന്നു.
ഇന്ത്യയുടെ വ്യോമസേന ചീഫ് എയര്‍ മാര്‍ഷല്‍ ആര്‍കെഎസ് ബദൗരിയ വിമാനങ്ങളെ സ്വീകരിക്കുക. യുദ്ധ വിമാനങ്ങള്‍ എത്തുന്ന സാഹചര്യത്തില്‍ അംബാല എയര്‍ബേസിന് സമീപം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മേഖലയില്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. ദുല്‍ക്കോട്ട്, ബല്‍ദേവ് നഗര്‍, ഗര്‍ണാല, പഞ്ജോര എന്നീ മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കൂടാതെ ഫോട്ടോഗ്രാഫിയും വീഡിയോ ഗ്രാഫി ആളുകള്‍ കൂട്ടം കൂടുന്നത് എന്നിവ നിരോധിച്ചതായാണ് വിവരം.
അംബാലയിലെ 17ാം സ്ക്വാഡ്രണിന്റെ കമാന്‍ഡിംഗ് ഓഫീസര്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ ഹര്‍കീരത് സംിഗിന്റെ നേതൃത്വത്തിലുള്ള ഏഴ് പൈലറ്റുമാരാണ് വിമാനങ്ങള്‍ ഇന്ത്യയിലേക്ക് എത്തിക്കുന്നത്. ഓഗസ്റ്റ് 20 ഓടെ വിമാനങ്ങള്‍ ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാകും.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications