കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്ര നിമിഷം..!! റാഫേൽ വിമാനങ്ങൾ ഇന്ത്യൻ വ്യോമമേഖലയിൽ, സമുദ്ര അതിർത്തിയിൽ സ്വാഗതം ചെയ്ത് നാവികസേന

Google Oneindia Malayalam News

ദില്ലി: വ്യോമസേനയ്ക്ക് ഇരട്ടി കരുത്ത് പകരുന്നതിനായുള്ള അഞ്ച് റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമമേഖലയില്‍ എത്തി. സമുദ്രാതിര്‍ത്തിയില്‍ എത്തിയ വിമാനങ്ങളെ നാവികസേന സ്വാഗതം ചെയ്തു. റേഡിയോ സന്ദേശത്തിലൂടെയാണ് നാവികസേന റാഫേല്‍ യുദ്ധവിമാനങ്ങളെ സ്വാഗതം ചെ്‌യ്തത്. 'മഹത്വത്തോടെ ആകാശത്തെ സ്പര്‍ശിക്കാം. സന്തോഷത്തോടെയുള്ള ഒരു ലാന്‍ഡിംഗ് ആശംസിക്കുന്നു' എന്നായിരുന്നു ഐഎന്‍എസ് കൊല്‍ക്കത്ത കപ്പലില്‍ നിന്നും നല്‍കിയ സന്ദേശംഇന്ത്യന്‍ ആകാശത്ത് എത്തിയ റാഫേലിനെ രണ്ട് സുഖോയ് വിമാനങ്ങള്‍ അനഗമിക്കുന്നുണ്ട്.

Recommended Video

cmsvideo
ചരിത്ര നിമിഷം..!! റാഫേൽ വിമാനങ്ങൾ ഇന്ത്യൻ വ്യോമമേഖലയിൽ | Oneindia Malayalam
rafale

7000 കിലോമീറ്ററോളം പറന്ന് ഇന്ത്യയുടെ ആദ്യത്തെ അഞ്ച് റാഫേല്‍ യുദ്ധ വിമാനങ്ങള്‍ ഇന്ന് ഹരിയാനയിലെ അംബാലയിലാണ് ലാന്‍ഡ് ചെയ്യുക. ഫ്രാന്‍സില്‍ നിന്നും തിങ്കളാഴ്ച പുറപ്പെട്ട വിമാനങ്ങള്‍ അബുദാബിയിലെ അല്‍ ദഫ്റ എയര്‍ ബേസില്‍ എത്തിയിരുന്നു. തെക്കന്‍ ഫ്രാന്‍സിലെ മെറിനിയാക് വ്യോമത്താവളത്തില്‍ നിന്നാണു വിമാനങ്ങള്‍ തിങ്കളാഴ്ച ഉച്ചയോടെ പുറപ്പെട്ടത്. വൈകീട്ടോടെ അബുദാബിയില്‍ എത്തി. ഇവിടെ വരെ ഫ്രഞ്ച് വ്യോമസേന ടാങ്കര്‍ റാഫേലുകള്‍ക്കൊപ്പം പറന്നിരുന്നു.

ഇന്ത്യയുടെ വ്യോമസേന ചീഫ് എയര്‍ മാര്‍ഷല്‍ ആര്‍കെഎസ് ബദൗരിയ വിമാനങ്ങളെ സ്വീകരിക്കുക. യുദ്ധ വിമാനങ്ങള്‍ എത്തുന്ന സാഹചര്യത്തില്‍ അംബാല എയര്‍ബേസിന് സമീപം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മേഖലയില്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. ദുല്‍ക്കോട്ട്, ബല്‍ദേവ് നഗര്‍, ഗര്‍ണാല, പഞ്‌ജോര എന്നീ മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കൂടാതെ ഫോട്ടോഗ്രാഫിയും വീഡിയോ ഗ്രാഫി ആളുകള്‍ കൂട്ടം കൂടുന്നത് എന്നിവ നിരോധിച്ചതായാണ് വിവരം.

അംബാലയിലെ 17ാം സ്‌ക്വാഡ്രണിന്റെ കമാന്ഡിംഗ് ഓഫീസര്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ ഹര്‍കീരത് സംിഗിന്റെ നേതൃത്വത്തിലുള്ള ഏഴ് പൈലറ്റുമാരാണ് വിമാനങ്ങള്‍ ഇന്ത്യയിലേക്ക് എത്തിക്കുന്നത്. ഓഗസ്റ്റ് 20 ഓടെ വിമാനങ്ങള്‍ ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാകും.

English summary
Rafale fighter jets departing from France reached Indian airspace
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X