കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'റാഫേൽ ഗെയിം ചെയ്ഞ്ചർ, ചൈനീസ് ജെ -20 അടുത്ത് പോലും എത്തില്ല'; മുൻ എയർ ചീഫ് ധനോവ

Google Oneindia Malayalam News

ദില്ലി; ഫ്രാൻസിൽ നിന്ന് അഞ്ച് റാഫേൽ വിമാനങ്ങൾ ഇന്ത്യൻ വ്യോമമേഖലയിലേക്ക് കടന്നിരിക്കുകയാണ്. ഉച്ചയോടെ ഹരിയാനയിലെ അമ്പാലയിലെ വ്യോമയാന താവളത്തിലെത്തും. ഇന്ത്യ-ചൈന അതിർത്തി തർക്കം രൂക്ഷമായിരിക്കുന്നതിനിടയിലാണ് വ്യോമസേനയ്ക്ക് കരുത്ത് പകർന്ന് വിമാനങ്ങൾ ഇന്ത്യയിലെത്തുന്നത്. ചൈനയ്ക്കെതിരെ പ്രയോഗിക്കാനാകുന്ന ശക്തമായ ആയുധമാണ് റാഫേൽ എന്ന് മുൻ എയർചീഫ് മാർഷൽ ബി എസ് ധനോവ പറഞ്ഞു. റാഫേൽ ആയിരിക്കും ഇനി യുദ്ധത്തിന്റെ ഫലം തിരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ശത്രുക്കളെ പരാജയപ്പെടുത്തുന്നതിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് വിജയിക്കാൻ സാധിച്ചാൽ ഹോട്ടാൻ , ഗോംഗാർ വ്യോമ താവളങ്ങളിൽ വിന്യസിച്ചിരിക്കുന്ന ചൈനീസ് വിമാനങ്ങളായിരിക്കും ഇന്ത്യയുടെ ലക്ഷ്യം. ചൈനയുടെ എഴുപതോളം പോർ വിമാനങ്ങൾ ഇവിടെ വിന്യസിച്ചിട്ടുണ്ട്. ചൈനീസ് ജെ -20 , ജെ -10 യുദ്ധവിമാനങ്ങൾക്കെതിരെ റഫാൽ ഫൈറ്റർ ജെറ്റുകൾക്കും എസ്‌യു -30 എം‌കെ‌ഐകൾക്കും മികച്ച പ്രതിരോധം ഒരുക്കാൻ സാധിക്കുമെന്നും ധനോവ പറഞ്ഞു.

 xrafe-1595992752-1

Recommended Video

cmsvideo
ചരിത്ര നിമിഷം..!! റാഫേൽ വിമാനങ്ങൾ ഇന്ത്യൻ വ്യോമമേഖലയിൽ | Oneindia Malayalam

ശത്രു റെഡാറുകളുടെ കണ്ണിൽ പെടാതെ പറക്കാൻ ശേഷിയുള്ളവയാണ് ജെ -20 യുദ്ധവിമാനങ്ങൾ എന്നാണ് ചൈന അവകാശപ്പെടുന്നത്. അങ്ങനെയെങ്കിൽ 2019 ഫെബ്രുവരി 27 ന് രാജൗരി സെക്ടറിലെ നംഗി ടെക്രി ബ്രിഗേഡിനെ ആക്രമിക്കാൻ പാകിസ്ഥാനികൾ എഫ് -16 വിമാനം മാത്രം ഉപയോഗിച്ചതെന്തുകൊണ്ടാണെന്ന് ധനോവ ചോദുച്ചു. എന്തുകൊണ്ടാണ് പാകിസ്ഥാൻ സ്വീഡിഷ് റഡാറുകൾ വടക്ക് ഭാഗത്ത് ഉപയോഗിക്കുകയും ചൈനീസ് എഡബ്ല്യുഎസിഎസിനെ തെക്ക് നിലനിർത്തുകയും ചെയ്യുന്നത്? , ഇതിനുള്ള ഉത്തരം വ്യക്തമാണ് അദ്ദേഹം പറഞ്ഞു.

ചൈനയുടെ ആയുധങ്ങൾ അമേരിക്കൻ-റഷ്യൻ ഉപകരണങ്ങളേക്കാളും മോശപ്പെട്ടതാണ്.ദക്ഷിണ ചൈനാക്കടലിൽ യുഎസ് ഭീഷണി നേരിടുമ്പോൾ ചൈനീസ് വ്യോമസേന റഷ്യൻ സു -30, സു -35 യുദ്ധവിമാനങ്ങൾ ഉപയോഗിക്കുന്നത് എന്തുകൊണ്ടാണ്?അമേരിക്കൻ ഉപകരണങ്ങളുമായി ചൈനീസ് പോരാളികൾ പൊരുത്തപ്പെടുന്നില്ല എന്നതാണ് വസ്തുത.ചൈനീസ് ഉപകരണങ്ങളിൽ ഭൂരിഭാഗവും റഷ്യൻ ഉപകരണങ്ങളുടെ റിവേഴ്സ് എഞ്ചിനീയറിംഗ് ആണ്, ധനോവ പറഞ്ഞു,

ഏഴ് ഇന്ത്യൻ പൈലറ്റുമാരാണ് വിമാനങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ചത്. പതിനേഴാം ഗോൾഡൻ ആരോസ് സ്ക്വാഡിലെ കമാന്റിങ്ങ് ഓഫീസർ ഉൾപ്പെടെയുള്ളവരാണിത്. പൈലറ്റുമാരിൽ ഒരാൾ മലയാളിയാണ്. ഓഗസ്റ്റ് 20 ഓടെ വിമാനങ്ങൾ ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാകും.2016 ലാണ് ഇന്ത്യയും ഫ്രാൻസും തമ്മിൽ റാഫേൽ കരാർ ഒപ്പുവെച്ചത്.

ചരിത്ര നിമിഷം..!! റാഫേൽ വിമാനങ്ങൾ ഇന്ത്യൻ വ്യോമമേഖലയിൽ, സമുദ്ര അതിർത്തിയിൽ സ്വാഗതം ചെയ്ത് നാവികസേനചരിത്ര നിമിഷം..!! റാഫേൽ വിമാനങ്ങൾ ഇന്ത്യൻ വ്യോമമേഖലയിൽ, സമുദ്ര അതിർത്തിയിൽ സ്വാഗതം ചെയ്ത് നാവികസേന

English summary
Rafale is a game changer says former air chief Dhanoa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X