റാഫേല്‍ ഇടപാട്; രാജ്യംകണ്ട ഏറ്റവും വലിയ അഴിമതി, മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി
Recommended Video

റായ്പൂര്‍: റാഫേല്‍ ഇടപാടില്‍ മോദിക്കെതിരെ ആരോപണം കടുപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ കാവല്‍ക്കാരനെന്ന് പറയുന്ന മോദി അനില്‍അംബാനിയുടെ കാവല്‍ക്കാരനായി കോടിക്കണക്കിന് ജനങ്ങളെ വഞ്ചിക്കുകയാണെന്ന് രാഹുല്‍ തുറന്നടിച്ചു. ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പ്രചരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
ഒരു യുദ്ധവിമാനത്തിന് 526 കോടി രൂപക്ക് യുപിഎ സര്‍ക്കാര്‍ ഉറപ്പിച്ച റാഫേല്‍ കരാര്‍ എന്‍ഡിഎ സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കാന്‍ പോവുന്നത് 1600 കോടിരൂപക്കാണെന്നും രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടു. ഫ്രാന്‍സില്‍ നിന്ന് 36 യുദ്ധവിമാനങ്ങള്‍ വാങ്ങുന്ന ഇടപാടിലെ അഴിമതി കോടതി നിരീക്ഷണത്തോടെ പരിശോധിക്കണമെന്ന ഹര്‍ജിയില്‍ വാദപ്രതിവാദത്തിന് ശേഷം വിധിപറയാന്‍ മാറ്റിവെച്ച പശ്ചാത്തലത്തിലായിരുന്നു രാഹുലിന്റെ ആരോപണങ്ങള്‍.
റാഫേലില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് സിബിഐ ഡയറക്ടറായ അലോക് വര്‍മ വെളിപ്പെടുത്തിയതോടെ അദ്ദേഹത്തെ അര്‍ധരാത്രിയില്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതാണ് കണ്ടത്. അനില്‍ അംബാനിക്കും നരേന്ദ്രമോദിക്കും ഈ അഴിമതിയില്‍ പങ്കുണ്ട്. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണിതെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.

റിലയന്‍സ് പാട്ണറായ ഡസാള്‍ട്ട് എന്ന കമ്പനിയെ മാത്രമാണ് ഇന്ത്യ നിര്‍ദ്ദേശിച്ചത്. ഞങ്ങള്‍ക്ക് മറ്റുള്ളവരെ തിരഞ്ഞെടുക്കാനുള്ള അവസം ഇല്ലായിരുന്നു എന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സേ ഹോലന്ദ് വെളിപ്പെടുത്തിയ കാര്യവും രാഹുല്‍ ചൂണ്ടിക്കാട്ടി. ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക്കല്‍ ലിമിറ്റഡിനെ മറികടന്നാണ് ഈ രംഗത്ത് യാതൊരു മുന്‍പരിചയവും ഇല്ലാതിരുന്ന ഡസാള്ട്ടിനെ കരാറില്‍ പങ്കാളിയാക്കിയതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications