കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാഫേല്‍ ഇടപാട്; രാജ്യംകണ്ട ഏറ്റവും വലിയ അഴിമതി, മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

Google Oneindia Malayalam News

Recommended Video

cmsvideo
മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി | Oneindia Malayalam

റായ്പൂര്‍: റാഫേല്‍ ഇടപാടില്‍ മോദിക്കെതിരെ ആരോപണം കടുപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ കാവല്‍ക്കാരനെന്ന് പറയുന്ന മോദി അനില്‍അംബാനിയുടെ കാവല്‍ക്കാരനായി കോടിക്കണക്കിന് ജനങ്ങളെ വഞ്ചിക്കുകയാണെന്ന് രാഹുല്‍ തുറന്നടിച്ചു. ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പ്രചരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

ഒരു യുദ്ധവിമാനത്തിന് 526 കോടി രൂപക്ക് യുപിഎ സര്‍ക്കാര്‍ ഉറപ്പിച്ച റാഫേല്‍ കരാര്‍ എന്‍ഡിഎ സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കാന്‍ പോവുന്നത് 1600 കോടിരൂപക്കാണെന്നും രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടു. ഫ്രാന്‍സില്‍ നിന്ന് 36 യുദ്ധവിമാനങ്ങള്‍ വാങ്ങുന്ന ഇടപാടിലെ അഴിമതി കോടതി നിരീക്ഷണത്തോടെ പരിശോധിക്കണമെന്ന ഹര്‍ജിയില്‍ വാദപ്രതിവാദത്തിന് ശേഷം വിധിപറയാന്‍ മാറ്റിവെച്ച പശ്ചാത്തലത്തിലായിരുന്നു രാഹുലിന്റെ ആരോപണങ്ങള്‍.

<strong>തൃപ്തി അയ്യപ്പനെ പരിഹസിക്കുന്നു; അവര്‍ രണ്ടുംകല്‍പ്പിച്ചാണെങ്കില്‍ ഞങ്ങള്‍ മൂന്നും കല്‍പ്പിച്ച്‌</strong>തൃപ്തി അയ്യപ്പനെ പരിഹസിക്കുന്നു; അവര്‍ രണ്ടുംകല്‍പ്പിച്ചാണെങ്കില്‍ ഞങ്ങള്‍ മൂന്നും കല്‍പ്പിച്ച്‌

റാഫേലില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് സിബിഐ ഡയറക്ടറായ അലോക് വര്‍മ വെളിപ്പെടുത്തിയതോടെ അദ്ദേഹത്തെ അര്‍ധരാത്രിയില്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതാണ് കണ്ടത്. അനില്‍ അംബാനിക്കും നരേന്ദ്രമോദിക്കും ഈ അഴിമതിയില്‍ പങ്കുണ്ട്. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണിതെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.

rahul

റിലയന്‍സ് പാട്ണറായ ഡസാള്‍ട്ട് എന്ന കമ്പനിയെ മാത്രമാണ് ഇന്ത്യ നിര്‍ദ്ദേശിച്ചത്. ഞങ്ങള്‍ക്ക് മറ്റുള്ളവരെ തിരഞ്ഞെടുക്കാനുള്ള അവസം ഇല്ലായിരുന്നു എന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സേ ഹോലന്ദ് വെളിപ്പെടുത്തിയ കാര്യവും രാഹുല്‍ ചൂണ്ടിക്കാട്ടി. ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക്കല്‍ ലിമിറ്റഡിനെ മറികടന്നാണ് ഈ രംഗത്ത് യാതൊരു മുന്‍പരിചയവും ഇല്ലാതിരുന്ന ഡസാള്‍ട്ടിനെ കരാറില്‍ പങ്കാളിയാക്കിയതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

<strong>21 മലയാളികള്‍ ഐസിസില്‍; വയനാട് സ്വദേശി എന്‍ഐഎ കസ്റ്റഡിയില്‍, ചോദ്യം ചെയ്യലും അറസ്റ്റും ഉണ്ടായേക്കും</strong>21 മലയാളികള്‍ ഐസിസില്‍; വയനാട് സ്വദേശി എന്‍ഐഎ കസ്റ്റഡിയില്‍, ചോദ്യം ചെയ്യലും അറസ്റ്റും ഉണ്ടായേക്കും

English summary
Rafale probe will throw up names of Modi, Ambani: Rahul Gandi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X