കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഫേല്‍ കരാര്‍: രണ്ട് ഉന്നത ഉദ്യോഗസ്ഥരെ കേന്ദ്രം സ്ഥലംമാറ്റി, ആരാണ് മാധുലികയും പ്രശാന്ത് സുകുളും

Google Oneindia Malayalam News

ദില്ലി: റാഫേല്‍ കരാര്‍ സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ രണ്ട് ഉദ്യോഗസ്ഥരെ സ്ഥാനം മാറ്റി. പ്രതിരോധ മന്ത്രാലയത്തിലെ ധനകാര്യ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെയാണ് സ്ഥാനം മാറ്റിയിട്ടുള്ളത്. നിയമിച്ച് കുറച്ച് മാസങ്ങള്‍ക്കുള്ളിലാണ് സ്ഥാനമാറ്റം. പ്രതിരോധ മന്ത്രാലയത്തിലെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന മധുലിക സുകുളിനെ സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്. അവരുടെ ഭര്‍ത്താവ് പ്രശാന്ത് ദേശീയ ന്യൂനപക്ഷ കമ്മീഷനിലേക്കുമാണ് സ്ഥലംമാറ്റിയത്. ഇരുവരും പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയാണ് ഇതോടെ സ്ഥാനം മാറ്റിയിട്ടുള്ളത്. നിലവില്‍ ഗാര്‍ഗി കൗളിനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതലയുള്ളത്. 1984 ബാച്ചിലെ ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് വിഭാഗത്തിന്റെ ഭാഗമായിരുന്നു.

പുറത്തുനിന്നുള്ള ഒരാളെ പ്രതിരോധ മന്ത്രാലയത്തില്‍ നിയമിച്ചിട്ടുള്ളതാണ് ഇപ്പോള്‍ ചര്‍ച്ചയായിട്ടുള്ളത്. സംഭവത്തില്‍ സുകുല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അടുത്ത ദിവസം തന്നെ മാധുലികയും ജോലിയില്‍ പ്രവേശിക്കും. എന്നാല്‍ പ്രശാന്ത് ഫെബ്രുവരിയില്‍ മാത്രമാണ് ജോലിയില്‍ പ്രവേശിക്കുക. എന്നാല്‍ സര്‍ക്കാരിന്റെ നീക്കത്തിന് പിന്നിലുള്ള ഔദ്യോഗിക കാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

rafale-fighter-planes-15-

റിലയന്‍സ് ഡിഫന്‍സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് നിയമന വേളയില്‍ തന്നെ മാധുലിക സുകുള്‍ വ്യക്തമാക്കിയിരുന്നു. ദില്ലിയില്‍ പ്രശാന്ത് സുകുള്‍ പ്രസിഡന്റായ എലൈറ്റ് ജിംഖാനയുമായുള്ള പോരാട്ടത്തിലേക്ക് നയിച്ചിരുന്നു. 2015-17 കാലഘട്ടത്തില്‍ നടന്ന സാമ്പത്തിക അതിക്രമങ്ങളുടെ പേരിലാണ് തര്‍ക്കങ്ങള്‍ ഉടലെടുത്തത്. എന്നാല്‍ സാമ്പത്തിക അട്ടിമറി നടന്ന കാലയളവില്‍ പ്രശാന്ത് ക്ലബ്ബിന്റെ ചുമതലകളില്‍ ഉണ്ടായിയിരുന്നില്ല.

English summary
Rafale shadow: 2 senior MoD finance officers shifted out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X