കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാഫേൽ കേസ് വിടാതെ രാഹുൽ ഗാന്ധി, അഴിമതി ജെപിസി അന്വേഷിക്കണമെന്ന് രാഹുൽ

Google Oneindia Malayalam News

ദില്ലി: റാഫേല്‍ വിവാദം അവസാനിപ്പിക്കാതെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റാഫേല്‍ കേസില്‍ കേന്ദ്ര സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിധിക്കെതിരായ പുനപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിക്കളഞ്ഞിരിക്കുകയാണ്. എന്നാല്‍ റാഫേല്‍ കേസ് സംയുക്ത പാര്‍ലമെന്റ് സമിതി അന്വേഷിക്കണം എന്നാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്.

യുവതികളെ പ്രവേശിപ്പിക്കാൻ സർക്കാർ മുൻകൈ എടുക്കുമോ? പിണറായിയോട് ചോദ്യമെറിഞ്ഞ് വിടി ബൽറാംയുവതികളെ പ്രവേശിപ്പിക്കാൻ സർക്കാർ മുൻകൈ എടുക്കുമോ? പിണറായിയോട് ചോദ്യമെറിഞ്ഞ് വിടി ബൽറാം

പുനപരിശോധനാ ഹര്‍ജി പരിഗണിച്ചവരില്‍ ജസ്റ്റിസ് കെഎം ജോസഫ് വിയോജിച്ചാണ് വിധിയെഴുതിയത്. ഈ വിധി കേസിലെ അന്വേഷണ സാധ്യതകളിലേക്കാണ് വഴി തുറന്നിരിക്കുന്നത് എന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

rg

വിധി ന്യായത്തിലെ ഈ ഭാഗവും രാഹുല്‍ ഗാന്ധി ട്വീറ്റിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. എത്രയും വേഗത്തില്‍ റാഫേല്‍ അഴിമതിയില്‍ അന്വേഷണം വേണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. അഴിമതി അന്വേഷിക്കാന്‍ സംയുക്ത പാര്‍ലമെന്റ് കമ്മിറ്റി (ജെപിസി) രൂപീകരിക്കണമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. റാഫേല്‍ കേസില്‍ വിധി അന്വേഷണത്തിന് തടസ്സമാകരുത് എന്ന് പറഞ്ഞത് പുനരന്വേഷണത്തിനുളള സാധ്യതയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാലെയും പ്രതികരിച്ചു.

അതേസമയം റാഫേല്‍ കേസില്‍ പുനപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി തളളിയ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി രാജ്യത്തോട് മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി അടിസ്ഥാരഹിതമായ ആരോപണങ്ങളാണ് ഉയര്‍ത്തിയത്. അതിനാല്‍ സുപ്രീം കോടതിയോട് മാത്രമല്ല രാജ്യത്തോടും രാഹുല്‍ മാപ്പ് പറയണമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു.

English summary
Rafale Verdict: Rahul Gandhi demands JPC enquiry in Rafale case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X