കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുത്താവാൻ റാഫേൽ യുദ്ധവിമാനങ്ങൾ; ഇന്ന് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും

Google Oneindia Malayalam News

ദില്ലി; ലഡാക്കിൽ ഇന്ത്യ-ചൈന അതിർത്തി സംഘർഷം പുകയുന്നതിനിടെ ഇന്ത്യൻ സേനയ്ക്ക് ഇരട്ടി കരുത്ത് പകർന്ന് റാഫേൽ യുദ്ധവിമാനങ്ങൾ ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗാമാകും. ഇന്ന് അമ്പാലയിലെ വ്യോമസേനാ താവളത്തിലാണ് ചടങ്ങ്. ഫ്രഞ്ച് സായുധ സേനാ മന്ത്രി ഫ്ലോറൻസ് പാർലി മുഖ്യാതിഥിയാകും. രാജ്യരക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ്, സംയുക്ത സേനാ മേധാവി, ജനറൽ ബിപിൻ റാവത്ത്, ചീഫ് ഓഫ് എയർ സ്റ്റാഫ്, എയർ ചീഫ് മാർഷൽ ആർകെ‌ എസ്. ഭദൗരിയ, പ്രതിരോധ സെക്രട്ടറി ഡോ അജയ് കുമാർ, പ്രതിരോധ ഗവേഷണ വികസന സെക്രട്ടറിയും ഡിആർഡിഒ ചെയർമാനുമായ ഡോ ജി സതീഷ് റെഡ്ഡി തുടങ്ങിയവരും പങ്കെടുക്കും.

xrafe-15959

ഇന്ത്യൻ വ്യോമസേനയ്ക്ക് ലഭിച്ച ആദ്യ ബാച്ച് അഞ്ച് റാഫേൽ വിമാനങ്ങൾ 2020 ജൂലൈ 27 നാണ് ഫ്രാൻസിൽ നിന്ന് അമ്പാലയിലെ വ്യോമസേനാ താവളത്തിൽ എത്തിയത്.അമ്പാലയിൽ നടക്കുന്ന ചടങ്ങുകളിൽ റാഫേൽ വിമാനത്തിന്റെ ആചാരപരമായ അനാച്ഛാദനം, പരമ്പരാഗത സർവ്വ ധർമ്മ പൂജ, റാഫേൽ, തേജസ് വിമാനങ്ങളുടെ വ്യോമാഭ്യാസ പ്രകടനം, സാരംഗ് എയറോബാറ്റിക് ടീം നടത്തുന്ന പ്രകടനം എന്നിവ ഉൾപ്പെടും. പരമ്പരാഗതമായ‌ "ജല പീരങ്കി അഭിവാദ്യവും" റാഫേൽ വിമാനങ്ങൾക്ക് നൽകും. ചടങ്ങുകൾക്ക് ശേഷം ഇന്ത്യയുടെയും ഫ്രാൻസിന്റെയും പ്രതിനിധി സംഘങ്ങൾ തമ്മിൽ ഉഭയകക്ഷി ചർച്ച നടക്കും.

2016ല്‍ ഒപ്പിട്ട 36 വിമാനങ്ങളില്‍ ആദ്യ ബാച്ചിലെ 5 വിമാനങ്ങൾ ജുലൈ 27 നായിരുന്നു ഇന്ത്യയിൽ എത്തിയത്. വിമാനങ്ങൾക്കായി 60,000 കോടിയുടെ കരാറാണ് ഫ്രാൻസുമായി ഇന്ത്യ ഒപ്പിട്ടത്. ഇതിന് മുമ്പ് രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് ഇന്ത്യ അവസാനമായി യുദ്ധ വിമാനങ്ങള്‍ സ്വന്തമാക്കിയത്. റഷ്യയില്‍ നിന്നും വാങ്ങിയ സുഖോയ് വിമാനങ്ങളായിരുന്നു അത്.

Recommended Video

cmsvideo
Bird menace due to garbage dump danger to Rafale in Ambala,| Oneindia Malayalam

24500 കിലോ ഗ്രാം ഭാരം വരെ വഹിക്കാന്‍ റാഫേലിന് സാധിക്കും.ഭാരം 10 ടണ്ണാണ്. മണിക്കൂറില്‍ പരമാവധി 1380 കിലോ മീറ്റര്‍ വേഗത്തില്‍ പറക്കാന്‍ സാധിക്കുന്ന വിമാനത്തിന് രണ്ട് എഞ്ചിനുകളാണ് ഉള്ളത്. ചിറകുകള്‍ക്ക് 10.3 മീറ്റര്‍ നീളവും 5.3 മീറ്റര്‍ ഉയരവുമുണ്ട്. 2021 അവസാനത്തോടെ മുഴുവന്‍ വിമാനങ്ങളും ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുമെന്നാണ് സൂചന.

ജോസ് പോയതോടെ 9 സീറ്റുകള്‍ കൂടി കോണ്‍ഗ്രസിന്; നോട്ടമിട്ട് നേതാക്കള്‍, ലോക്സഭാ സീറ്റും സ്വന്തംജോസ് പോയതോടെ 9 സീറ്റുകള്‍ കൂടി കോണ്‍ഗ്രസിന്; നോട്ടമിട്ട് നേതാക്കള്‍, ലോക്സഭാ സീറ്റും സ്വന്തം

കഴിഞ്ഞ ഒരാഴ്ചയില്‍ ലോകത്തെ ഒരോ അഞ്ചില്‍ ഒന്ന് കൊവിഡ് മരണവും ഇന്ത്യയില്‍ നിന്നെന്ന് കണക്കുകള്‍കഴിഞ്ഞ ഒരാഴ്ചയില്‍ ലോകത്തെ ഒരോ അഞ്ചില്‍ ഒന്ന് കൊവിഡ് മരണവും ഇന്ത്യയില്‍ നിന്നെന്ന് കണക്കുകള്‍

'ഹാരിസും സീരിയല്‍ നടിയും വേണ്ടപ്പെട്ടവര്‍': റംസിയുടെ ആത്മഹത്യയില്‍ കോണ്‍ഗ്രസ് നേതാവിന്‍റെ ഇടപെടല്‍'ഹാരിസും സീരിയല്‍ നടിയും വേണ്ടപ്പെട്ടവര്‍': റംസിയുടെ ആത്മഹത്യയില്‍ കോണ്‍ഗ്രസ് നേതാവിന്‍റെ ഇടപെടല്‍

English summary
Rafale warplanes Will be part of the Indian Air Force toady
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X