കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാഫേല്‍ ഇടപാടില്‍ പുനപരിശോധനാ ഹര്‍ജി നല്‍കാന്‍ സിന്‍ഹയും ഷൂറിയും പ്രശാന്ത് ഭൂഷണും

  • By Desk
Google Oneindia Malayalam News

ദില്ലി: റാഫേല്‍ ഇടപാടില്‍ എന്‍ഡിഎക്കെതിരെ സുപ്രീംകോടതിയില്‍ കേസ്ടു കൊടുത്ത യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് സുപ്രീം കോടതിയില്‍ പുനപരിശോധന ഹര്‍ജി നല്‍കാനൊരുങ്ങുന്നത്. ഹര്‍ജി തുറന്ന കോടതിയില്‍ പരിഗണിക്കാനും അപേക്ഷ നൽകാന്‍ തീരുമാനം എടുത്തിട്ടുണ്ട്. കേസില്‍ തുടരന്വേഷണം ആവശ്യമില്ലെന്നതിനെ തുടര്‍ന്നാണ് പുനപരിശോധിക്കാനുള്ള ഹര്‍ജി.

'ഞാൻ ബിഡിജെഎസ്... പിണറായി ഞങ്ങളുടെ മുഖ്യമന്ത്രി', പിണറായി വിജയനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചാല്‍ ഞങ്ങളുടെ രക്തവും തിളക്കുമെന്ന് പ്രീതി നടേശൻ!!

നിലവില്‍ ഉള്ള സുപ്രീം കോടതി വിധിയില്‍ നിരവധി തെറ്റുകളുണ്ടെന്നും ന്യായത്തിനതീതമായ കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അതിനാലാണ് പുനപരിശോധമാ ഹര്‍ജി സമര്‍പ്പിക്കുന്ന തീരുമാനം ഉണ്ടായതെന്ന് ഹര്‍ജിക്കാര്‍ പറഞ്ഞിരിക്കുന്നു. ഡിസംബര്‍ 14ന് റാഫേല്‍ ഇടപാടില്‍ സുപ്രീം കോടതി നരേന്ദ്രമോദി സര്‍ക്കാറിന് ക്ലീന്‍ ചിറ്റ് നല്കിയിരുന്നു. ഫ്രാന്‍സില്‍ നിന്നും 36 ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങിയതില്‍ അഴിമതി ഉണ്ടെന്നും ഇതില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കേസ്. എന്നാല്‍ ഈ ആരോപണമെല്ലാം സുപ്രീം കോടതി തള്ളിയിരുന്നു.

Supreme Court

ലോക്സഭയില്‍ റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് ഉണ്ടായ ചര്‍ച്ചയുടെ ഭാഗമായാണ് ഈ തീരുമാനം.കോണ്‍ഗ്രസ് റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ തെളിവുകള്‍ പൂഴ്ത്തി വച്ചിരിക്കയാണെന്ന് ആരോപിച്ച് ശബ്ദരേഖ പുറത്തുവിട്ടിരുന്നു. ഇതിനെ സംബന്ധിച്ചുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് പുനപരിശോധനാ ഹര്‍ജി

English summary
Rafel jet deal Prashanth bhushan shoori and sinha going to file review petition in Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X