സ്വാമി രാഘവേശ്വര ഭാരതിക്കെതിരായ പീഡനക്കേസില്‍ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു
ബെഗഌരു: 48 കാരിയെ ബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട് രാഗവേശ്വര സ്വാമിക്കെതിരെയുള്ള കുറ്റപത്രം സി ബി ഐ സമര്‍പ്പിച്ചു. 2011 മുതല്‍ 2014 വരെയാണ് ഗായിക രാമകാന്തയെ ഇയാള്‍ പീഡിപ്പിച്ചത്.
കളവ് പറഞ്ഞ് യുവതിയെ മുറിക്കുള്ളില്‍ വിളിച്ചു വരുത്തിയാണ് യുവതിയെ മിക്ക സമയങ്ങളിലും പീഡിപ്പിച്ചത്. ഇന്ത്യയില്‍ ഉടനീളം മതപരമായ ആഘോഷങ്ങള്‍ക്കായി പലതവണ ഇയാളോടപ്പം യുവതിക്കും പോകേണ്ടി വന്നിട്ടുണ്ട്്. രാഘവേന്ദ ഭാരതിയുടെ യഥാര്‍ഥ പേര് ഹരിഷ് ശര്‍മ്മ എന്നാണ്.

ഭാരതി നിര്‍ബന്ധപൂര്‍വ്വം ദൈവമായ രാമന്റെ പേരു ,പറഞ്ഞ് യുവതിയെ അനുസരിപ്പിക്കുകയായിരുന്നു. ഭോഗ മര്‍ധാനല എന്ന പാരമ്പര്യത്തിന്റെ ഭാഗമായാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതെന്ന് ഭാരതി യുവതിയോട് പറഞ്ഞിരുന്നു. മറ്റുള്ളവരോട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയില്ല എന്നും സ്വാമി പറഞ്ഞു.
സി ഐ ഡി രജിസ്റ്റര്‍ ഫോറന്‍സിക് സയന്‍സ് ലാബ് പരിശോധനയില്‍ യുവതി ബലാത്സംഗം ചെയ്യപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications