കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവംബര്‍ 8 ന് നടന്നതെന്ത്? തന്റെ അറിവോടെയല്ല..രഘുറാം രാജന്റെ വെളിപ്പെടുത്തല്‍...

  • By Anoopa
Google Oneindia Malayalam News

ദില്ലി: 2016 നവംബര്‍ 8 നു നടന്ന നോട്ടുനിരോധനം തന്റെ അറിവോടെയല്ലെന്ന് മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ വെളിപ്പെടുത്തല്‍. നോട്ടുനിരോധനം സംബന്ധിച്ച തീരുമാനമെടുക്കാന്‍ രൂപീകരിച്ച ബോര്‍ഡില്‍ താന്‍ അംഗമായിരുന്നില്ലെന്നും നോട്ടുനിരോധനത്തെ താന്‍ അനുകൂലിച്ചിരുന്നില്ലെന്നും രഘുറാം രാജന്‍ വ്യക്തമാക്കി.

'ഐ ഡു വാട്ട് ഐ ഡു' എന്ന പുസ്തകത്തിലാണ് രഘുറാം രാജന്റെ വെളിപ്പെടുത്തല്‍. നോട്ട് നിരോധിക്കാനുള്ള തീരുമാനം ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തിന് ഗുണം ചെയ്യുമെങ്കിലും പെട്ടെന്നുണ്ടാകുന്ന സാമ്പത്തികത്തകര്‍ച്ച ആ ഗുണത്തേക്കാള്‍ വലുതായിരിക്കുമെന്നും രഘുറാം രാജന്‍ വ്യക്തമാക്കി.

തന്റെ അഭിപ്രായം പരിഗണിച്ചില്ല

തന്റെ അഭിപ്രായം പരിഗണിച്ചില്ല

അതേസമയം നോട്ടുനിരോധനത്തില്‍ സര്‍ക്കാര്‍ തന്റെ അഭിപ്രായം ആരാഞ്ഞിരുന്നുവെന്ന് റിസര്‍ബ്ബ് ബാങ്ക് രഘുറാം രാജന്‍ പുതിയ പുസ്തകത്തില്‍ പറയുന്നു. അന്ന് വാക്കാല്‍ അഭിപ്രായം അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തന്റെ അഭിപ്രായ വ്യത്യാസം കണക്കിലെടുക്കാതെയാണ് ഈ വിഷയത്തില്‍ സര്‍ക്കാര്‍ മുന്നോട്ടു പോയതെന്നും രഘുറാം രാജന്‍ പറയുന്നു.

അഭിപ്രായ പ്രകടനം ആദ്യം

അഭിപ്രായ പ്രകടനം ആദ്യം

നോട്ടുനിരോധനത്തില്‍ ആദ്യമായാണ് രഘുറാം രാജന്‍ അഭിപ്രായപ്രകടനവുമായി രംഗത്തെത്തുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ മൂന്നിനായിരുന്നു ഇദ്ദേഹം റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തു നിന്നും പദവിയൊഴിയുന്നത്. ഷിക്കാഗോ സര്‍വ്വകലാശാലയില്‍ എക്കണോമിക്‌സ് പ്രൊഫസറായി സേവനമനുഷ്ഠിക്കുകയാണ് രഘുറാം രാജന്‍.

ഫലം കണ്ടോ..?

ഫലം കണ്ടോ..?

നോട്ടുനിരോധനം സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം ഇന്ത്യന്‍ സമ്പത് വ്യവസ്ഥയെ പ്രതികൂലമായാണ് ബാധിച്ചതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 7 ശതമാനം ആയിരുന്ന ജിഡിപി ഇപ്പോള്‍ 5.7 ശതമാനമായി കുറഞ്ഞിരിക്കുകയാണ്.

 തിരിച്ചെത്തി..

തിരിച്ചെത്തി..

അസാധുവാക്കിയ നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് സ്ഥിരീകരിച്ചതോടെ മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനം സംബന്ധിച്ച് പുതിയ ചര്‍ച്ചകള്‍ ചൂടുപിടിച്ച് നടക്കുകയാണ്.

സര്‍ക്കാര്‍ വാദം

സര്‍ക്കാര്‍ വാദം

കുറഞ്ഞ തോതിലുള്ള കള്ളപ്പണം മാത്രമേ നോട്ടു നിരോധനം വഴി കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളൂവെന്നാണ് റിസര്‍വ് ബാങ്കും ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ കള്ളപ്പണം കണ്ടുകെട്ടുകമാത്രമായിരുന്നില്ല നോട്ട് അസാധുവാക്കലിലൂടെകേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടതെന്നാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കിയത്.

 നോട്ട് നിരോധനം

നോട്ട് നിരോധനം

2016 നവംബര്‍ 8 നാണ് 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി നരേമന്ദ്രമോദി പ്രഖ്യാപിച്ചത്. 2000 ന്റെ നോട്ടുകളാണ് പകരമെത്തിയത്. പിന്നാലെ 500 ന്റെ നോട്ടുമെത്തി. എന്നാല്‍ ചെറിയ മൂല്യമുള്ള നോട്ടുകളുടെ ദൗര്‍ലഭ്യം പണവിനിമയങ്ങള്‍ക്ക് തടസം സൃഷ്ടിച്ചിരുന്നു.

English summary
Raghuram Rajan breaks silence, says he wasn’t on board for demonetisation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X