മോദി സ്ഥാനം നൽകിയില്ലെങ്കിലെന്താ... രഘുറാം രാജന് സൗദിയില്‍ നിന്ന് വമ്പന്‍ ഓഫര്‍!!!
മുംബൈ: രഘുറാം രാജന് ഒരു തവണ കൂടി റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ആകുമോ എന്ന ചര്‍ച്ചയില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. രാജനെ എങ്ങനെയെങ്കിലും മാറ്റണം എന്ന ലക്ഷ്യവുമായി നടക്കുകയാണ് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി.
റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ പദവിയില്‍ തുടരാന്‍ ആയില്ലെങ്കിലും രഘുറാം രാജന് ഒന്നുമില്ല. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി വമ്പന്‍ ഓഫറുകളാണ് അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിയ്ക്കുന്നത്.
സൗദിയില്‍ നിന്നാണ് ഇപ്പോള്‍ അദ്ദേഹത്തിന് ഒരുഗ്രന്‍ ഓഫര്‍ ലഭിച്ചിരിയ്ക്കുന്നത്. അത്ര പെട്ടെന്നൊന്നും ആ ഓഫര്‍ ആര്‍ക്കും നിരസിയ്ക്കാന്‍ പറ്റില്ലത്രെ!!!

റിസര്‍വ്വ ബാങ്ക് ഗവര്‍ണര്‍
നിലവിലെ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ആണ് രഘുറാം രാജന്‍. സെപ്തംബര്‍ നാലിനാണ് അദ്ദേഹത്തിന്റെ കാലാവധി അവസാനിയ്ക്കുന്നത്.

തുടരുമോ... ഇല്ലയോ
രഘുറാം രാജന്‍ തുടരരുത് എന്ന് വാദിയ്ക്കുന്ന ആളാണ് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയ്ക്ക് കത്തയക്കുകയും രഘുറാം രാജനെതിരെ തുടര്‍ച്ചയായി ട്വിറ്ററില്‍ പ്രതികരിയ്ക്കുകയും ചെയ്തിരുന്നു സ്വാമി.

തുടരാനില്ല
എന്തായാലും രണ്ടാമൂഴത്തിന് താന്‍ ഇല്ലെന്ന നിലപാടിലാണ് രഘുറാം രാജന്‍.

ഇനിയെന്ത്?
കഴിഞ്ഞ സാമ്പത്തിക മാന്ദ്യം മുന്‍കൂട്ടി പ്രവചിച്ച ആളാണ് രഘുറാം രാജന്‍. ലോകത്തിലെ തന്നെ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധനാണ് അദ്ദേഹം. അപ്പോള്‍ പിന്നെ ജോലിയ്ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ലെന്ന് ഉറപ്പ്.

സൗദിയില്‍ നിന്ന്
സൗദി അറേബ്യയില്‍ നിന്നാണ് രഘുറാം രാജന് ഒരു വമ്പന്‍ ഓഫര്‍ ലഭിച്ചിരിയ്ക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഒരിയ്ക്കലും തള്ളിക്കളയാന്‍ പറ്റാത്ത ഓഫര്‍ ആണത്രെ അത്.

സൗദിയുടെ സമ്പദ് വ്യവസ്ഥ
നിലവില്‍ എണ്ണയെ ചുറ്റിപ്പറ്റിയാണ് സൗദി അറേബ്യയുടെ സമ്പദ് വ്യവസ്ഥ. മറ്റ് മേഖലകളിലേയ്ക്ക് കൂടി വ്യാപിപ്പിച്ച് സമ്പദ് വ്യവസ്ഥയുടെ വൈവിധ്യവത്കരണത്തിന് നേതൃത്വം നല്‍കാനാണ് രഘുറാം രാജന് ക്ഷണം എന്നാണ് റിപ്പോര്‍ട്ട്.

എവിടേയും താമസിയ്ക്കാം
വന്‍ തുകയാണത്രെ ഇതിനായി രഘുറാം രാജന് പ്രതിഫലമായി വാഗ്ദാനം ചെയ്തിട്ടുള്ളത്. ഏത് രാജ്യത്ത് വേണമെങ്കിലും താമസിച്ച് ഈ ജോലി ചെയ്യാം എന്നും ഓഫര്‍ ഉണ്ടത്രെ.

പത്ത് ദിവസം
ലോകത്ത് എവിടെയാണെങ്കിലും സൗദി അറേബ്യയില്‍ മാസത്തില്‍ പത്ത് ദിവസം മാത്രം ഉണ്ടായാല്‍ മതി എന്നാണത്രെ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

രാജനെ തെറിപ്പിയ്ക്കാന്‍
രഘുറാം രാജനെ തന്നെ വീണ്ടും ഗവര്‍ണര്‍ പദവി ഏല്‍പിയ്ക്കാന്‍ നീക്കം നടക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതോടെയാണ് സുബ്രഹ്മണ്യം സ്വാമി ട്വിറ്ററില്‍ രംഗത്തെത്തിയത്. വിഷയത്തില്‍ പ്രധാനമന്ത്രിയ്ക്ക് കത്തയ്ക്കുകയും ചെയ്തു.

കോര്‍പ്പറേറ്റുകളുടെ താത്പര്യം
രഘുറാം രാജനെ തന്നെ ഗവര്‍ണര്‍ സ്ഥാനത്ത് നിലനിര്‍ത്തണം എന്നതാണ് കോര്‍പ്പറേറ്റുകളുടേയും നിക്ഷേപകരുടേയും താത്പര്യം.

വീണ്ടും മാന്ദ്യം
2016 ന്റെ അവസാനത്തോടെ ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലാകും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഈ പ്രതിസന്ധി പരിഹരിയ്ക്കാന്‍ രഘുറാം രാജനല്ലാതെ ഇന്ത്യക്ക് മുന്നില്‍ മറ്റൊരു ബദല്‍ ഇല്ല എന്ന് വാദിയ്ക്കുന്നവരുണ്ട്.












Click it and Unblock the Notifications