കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓരോ മാസവും 12000 രൂപ; രാഹുല്‍ ഗാന്ധി ചാടിക്കയറി പ്രഖ്യാപിച്ചതല്ല, വിശദീകരണവുമായി രാഹുല്‍

Google Oneindia Malayalam News

Recommended Video

cmsvideo
മാസം 12000 രൂപ, രാഹുല്‍ ഗാന്ധി ചാടിക്കയറി പ്രഖ്യാപിച്ചതല്ല | Oneindia Malayalam

ജയ്പൂര്‍: പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഓരോ മാസവും 12000 രൂപ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന പദ്ധതി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചതോടെ ദേശീയ തലത്തില്‍ രാഷ്ട്രീയ ചര്‍ച്ച തന്നെ മാറിമറിയുകയാണ്. അങ്ങനെ നല്‍കാന്‍ പറ്റുമോ എന്നാണ് തോമസ് ഐസക് ഉള്‍പ്പെടെയുള്ളവരുടെ ചോദ്യം. ഇത്രയും കുടുംബങ്ങള്‍ക്ക് നല്‍കാന്‍ എവിടെ നിന്നാണ് പണം ലഭിക്കുക എന്നും ഐസക് ചോദിച്ചു.

ഐസക് മാത്രമല്ല, രാഷ്ട്രീയ, സാമ്പത്തിക രംഗത്തെ പലരും പദ്ധതിയില്‍ സംശയം പ്രകടിപ്പിക്കുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ചാടിക്കയറി പ്രഖ്യാപിച്ചതല്ല പദ്ധതി എന്നാണ് വ്യക്തമാകുന്നത്. കാലേകൂട്ടി ചര്‍ച്ച നടത്തി, പ്രമുഖരുമായെല്ലാം കണ്ട്, മാസങ്ങള്‍ നീണ്ട കൂടിയാലോചനകള്‍ക്ക് ശേഷമാണ് പദ്ധതി പ്രഖ്യാപിച്ചത്. വിശദാംശങ്ങള്‍ ഇങ്ങനെ....

രഘുറാം രാജന്‍ ഉള്‍പ്പെടെയുള്ളവര്‍

രഘുറാം രാജന്‍ ഉള്‍പ്പെടെയുള്ളവര്‍

റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ സാമ്പത്തിക വിദഗ്ധരുമായി രാഹുല്‍ ഗാന്ധി വിഷയം ചര്‍ച്ച ചെയ്തിരുന്നു. മിനിമം വരുമാനം പദ്ധതി അഥവാ ന്യായ് പദ്ധതി പ്രഖ്യാപിക്കാന്‍ രാഹുല്‍ ഗാന്ധി ആറ് മാസം നീണ്ട പഠനങ്ങളും ചര്‍ച്ചകളുമാണ് നടത്തിയത്.

പദ്ധതി ഇങ്ങനെ

പദ്ധതി ഇങ്ങനെ

പ്രതിമാസം 72000 രൂപവരെയാണ് ദരിദ്ര കുടുംബങ്ങള്‍ക്ക് പദ്ധതി വഴി നല്‍കുക. മാസത്തില്‍ ചുരുങ്ങിയത് 6000 രൂപ നല്‍കും. ഓരോ മാസവും ദരിദ്ര കുടുംബങ്ങള്‍ക്ക് 12000 രൂപ വരുമാനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതാണ് പദ്ധതി. 12000 രൂപ ലഭിക്കുന്നതിന് ബാക്കി വരുന്ന തുകയാണ് കുടുംബത്തിന് നല്‍കുക.

 ചുരുക്കിപ്പറഞ്ഞാല്‍

ചുരുക്കിപ്പറഞ്ഞാല്‍

ഏതെങ്കിലും കുടുംബത്തിന് 12000 രൂപ പ്രതിമാസം വരുമാനം ഇല്ലാതെ വരുന്നുവെങ്കില്‍ 12000 രൂപ തികയാന്‍ വേണ്ട തുകയാണ് നല്‍കുക. ഉദാഹരണത്തിന് ഒരു കുടംബത്തിന് 8000 രൂപ വരുമാനം ഉണ്ടെങ്കില്‍ അവര്‍ക്ക് 4000 രൂപ നല്‍കും.

ബാങ്ക് അക്കൗണ്ടിലേക്ക്

ബാങ്ക് അക്കൗണ്ടിലേക്ക്

കുടുംബനാഥയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പദ്ധതി വിഹിതമായ തുക നല്‍കുക. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പദ്ധതി നടപ്പാക്കുമെന്നാണ് രാഹുല്‍ ഗാന്ധി തിങ്കളാഴ്ച പ്രഖ്യാപിച്ചത്. പിന്നീട് ജയ്പൂരില്‍ അദ്ദേഹം പദ്ധതി സംബന്ധിച്ച് കൂടുതല്‍ വിശദമാക്കി.

കോണ്‍ഗ്രസിന്റെ സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക്

കോണ്‍ഗ്രസിന്റെ സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക്

ദാരിദ്ര്യത്തിനെതിരെയുള്ള സര്‍ജ്ജിക്കല്‍ സ്‌ട്രൈക്കാണ് ഈ പദ്ധതിയെന്ന് രാഹുല്‍ പറയുന്നു. 25 കോടി ജനങ്ങള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. അഞ്ച് കോടി കുടുംബങ്ങള്‍ക്കാണ് പണം നല്‍കുക. ഒരുകുടുംബത്തില്‍ അഞ്ച് പേര്‍ എന്ന കണക്കിലാണ് 25 കോടി ജനങ്ങള്‍ക്ക് ഗുണം ലഭിക്കുമെന്ന് പറയുന്നത്.

 ന്യായമായ കാര്യമെന്ന് രാഹുല്‍

ന്യായമായ കാര്യമെന്ന് രാഹുല്‍

പാവപ്പെട്ട കുടുംബങ്ങള്‍ക്കുള്ള സൗജന്യമായ സമ്മാനമല്ല ഈ പദ്ധതി. അവര്‍ക്ക് ലഭിക്കേണ്ട ന്യായമായ കാര്യമാണിത്. ദാരിദ്ര്യത്തെ ഇല്ലാതാക്കാനുള്ള സ്‌ട്രൈക്കാണിത്. ബിജെപി ദരിദ്രരെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. നമ്മള്‍ ദാരിദ്ര്യത്തെ ഇല്ലാതാക്കുമെന്നും രാഹുല്‍ പറഞ്ഞു.

ആരോടും പറഞ്ഞിരുന്നില്ല

ആരോടും പറഞ്ഞിരുന്നില്ല

പ്രശസ്തരായ സാമ്പത്തിക വിദഗ്ധരുമായി വിഷയം ചര്‍ച്ച ചെയ്തിരുന്നു. ഇക്കാര്യം നാം ആരോടും പറഞ്ഞിരുന്നില്ല. ആറ് മാസമായി ഈ പദ്ധതിയുടെ ചര്‍ച്ചയിലായിരുന്നു. ലോകത്തെ പ്രശസ്തരായ സാമ്പത്തിക വിദഗ്ധരുടെ പട്ടിക തയ്യാറാക്കി. എല്ലാവരുമായും ചര്‍ച്ച നടത്തി. രഘുറാം രാജനുമായും വിഷയം ചര്‍ച്ച ചെയ്തുവെന്ന് രാഹുല്‍ പറഞ്ഞു.

അതിസമ്പന്നര്‍ക്ക് ഉയര്‍ന്ന നികുതി

അതിസമ്പന്നര്‍ക്ക് ഉയര്‍ന്ന നികുതി

പ്രതിവര്‍ഷം 3.6 ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, ഇതിന് വേണ്ടി പണം കണ്ടെത്താന്‍ അതിസമ്പന്നര്‍ക്ക് ഉയര്‍ന്ന നികുതി ചുമത്തിയേക്കുമെന്നാണ് വിവരം. അതിസമ്പന്നരില്‍ നിന്ന് പണം വാങ്ങി ദരിദ്രര്‍ക്ക് നല്‍കുക എന്നതാണ് രാഹുല്‍ ലക്ഷ്യമിടുന്നതെന്നാണ് വ്യക്തമാകുന്നത്.

 സ്ത്രീ സൗഹൃദമാകും

സ്ത്രീ സൗഹൃദമാകും

കോണ്‍ഗ്രസിന്റെ ബൃഹദ് തിരഞ്ഞെടുപ്പ് വാഗ്ദാനമായ മിനിമം വരുമാനം പദ്ധതിയുടെ ഗുണം ലഭിക്കുന്നത് വനിതകള്‍ക്കായിരിക്കും. കുടുംബനാഥയുടെ ബാങ്ക് അക്കൗണ്ടിലേക്കായിരിക്കും പണം നല്‍കുകയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ദില്ലിയില്‍ വിശദീകരിച്ചു. പദ്ധതി സ്ത്രീ സൗഹൃദമാകുമെന്നും അദ്ദേഹം പറഞ്ഞു.

 പ്രചാരണ വിഷയമാക്കും

പ്രചാരണ വിഷയമാക്കും

പാവങ്ങള്‍ക്ക് മിനിമം വേതനം ഉറപ്പാക്കുന്ന പദ്ധതി കഴിഞ്ഞദിവസമാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. ന്യായ് പദ്ധതി തിരഞ്ഞെടുപ്പില്‍ മുഖ്യ പ്രചാരണ വിഷയമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ന്യായ് പദ്ധതി വന്നാല്‍ നേരത്തെയുള്ള സബ്‌സിഡികള്‍ റദ്ദാക്കുമെന്ന പ്രചാരണം ശരിയല്ലെന്ന് സുര്‍ജേവാല പറഞ്ഞു.

 എല്ലാ സബ്‌സിഡികളും തുടരും

എല്ലാ സബ്‌സിഡികളും തുടരും

എല്ലാ സബ്‌സിഡികളും തുടരും. പാവപ്പെട്ടവര്‍ക്കുള്ള പദ്ധതിയെ കേ്ര്രന്ദമന്ത്രിമാര്‍ എതിര്‍ക്കുന്നു. മോദി അവര്‍ക്കൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്നും സുര്‍ജേവാല പറഞ്ഞു. പദ്ധതിക്ക് പേര് നിര്‍ദേശിച്ചത് കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി പ്രിയങ്കാ ഗാന്ധിയാണ്.

വിമര്‍ശകര്‍ പറയുന്നു

വിമര്‍ശകര്‍ പറയുന്നു

നിലവിലെ സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കാതെ കോണ്‍ഗ്രസ് പ്രഖ്യാപിച്ച പദ്ധതി നടപ്പാക്കാന്‍ സാധിക്കില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വോട്ടര്‍മാരെ പറ്റിക്കാനാണ് കോണ്‍ഗ്രസ് പുതിയ പദ്ധതി പ്രഖ്യാപിച്ചതെന്ന് ബിജെപി ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് സുര്‍ജേവാല വിശദീകരണവുമായി രംഗത്തെത്തിയത്.

മോദിക്ക് വാരണാസിയില്‍ കുരുക്ക്; എതിരെ മല്‍സരിക്കാന്‍ 111 പേര്‍, നഗ്ന പ്രചാരണം!! അന്തംവിട്ട് ബിജെപിമോദിക്ക് വാരണാസിയില്‍ കുരുക്ക്; എതിരെ മല്‍സരിക്കാന്‍ 111 പേര്‍, നഗ്ന പ്രചാരണം!! അന്തംവിട്ട് ബിജെപി

English summary
Consulted Raghuram Rajan On Minimum Income Guarantee Scheme: Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X