കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ സാമ്പത്തിക തകര്‍ച്ച കടുക്കും... സര്‍ക്കാര്‍ സഹായം പോര, തുറന്ന് പറഞ്ഞ് രഘുറാം രാജന്‍!!

Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ ജിഡിപി തകര്‍ച്ച ആശങ്കപ്പെടുത്തുന്നതാണെന്ന് മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍. അതേസമയം രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി ഇനിയും വര്‍ധിക്കും. അനൗദ്യോഗിക മേഖലയിലെ നഷ്ടങ്ങള്‍ കണക്കാക്കുമ്പോള്‍ ജിഡിപി നിരക്ക് ഇനിയും ഇടിയുമെന്നും രഘുറാം രാജന്‍ പറഞ്ഞു. മറ്റ് സമ്പദ് ഘടനകളെ അപേക്ഷിച്ച് ഇന്ത്യയുടെ ജിഡിപി തകര്‍ച്ച വളരെ കൂടുതലാണ്. കോവിഡ് മഹാമാരി ഇന്ത്യന്‍ വിപണിയെ അതിഭീകരമായിട്ടാണ് ബാധിച്ചതെന്നും രഘുറാം രാജന്‍ പറഞ്ഞു. അതേസമയം സര്‍ക്കാര്‍ സഹായം ഇപ്പോള്‍ നല്‍കിയതൊന്നും ആരെയും രക്ഷിക്കാന്‍ പര്യാപ്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

1

ഇന്ത്യയില്‍ കോവിഡ് കാരണമുള്ള പ്രതിസന്ധികള്‍ വര്‍ധിക്കാന്‍ പോവൂുകയാണ്. സാമ്പത്തികമായി അത് ഇന്ത്യയെ വല്ലാതെ വലയ്ക്കും. ചെലവുകള്‍ കുറയ്ക്കാന്‍ പലരെയും ഇത് പ്രേരിപ്പിക്കും. കോവിഡ് നിയന്ത്രണ വിധേയമാവുന്നത് വരെ ഇന്ത്യക്കാര്‍ വലിയ രീതിയില്‍ ചെലവ് കുറയ്ക്കുമെന്നും രാജന്‍ പറഞ്ഞു. ഇന്ത്യന്‍ സമ്പദ് ഘടനയെ സംരക്ഷിച്ച് നിര്‍ത്താന്‍ സര്‍ക്കാരില്‍ നിന്നുള്ള സാമ്പത്തിക പാക്കേജുകള്‍ അത്യാവശ്യമാണ്. നിലവില്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന പാക്കേജുകള്‍ വളരെ തുച്ഛമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാവപ്പെട്ടവരുടെ വീടുകളിലേക്ക് ഭക്ഷ്യധാന്യങ്ങള്‍, ചെറുകിട-ഇടത്തരം വ്യാപാരങ്ങള്‍ക്ക് വായ്പ എന്നിവ പോരെന്നാണ് രാജന്റെ വിമര്‍ശനം.

Recommended Video

cmsvideo
Modi should reconsider this economic package, give money directly to needy: Rahul Gandhi

സര്‍ക്കാര്‍ ഇപ്പോഴത്തെ സമീപനം മാറ്റണം. കൂടുതല്‍ സാമ്പത്തിക പ്രഖ്യാപനങ്ങള്‍ മോദി സര്‍ക്കാരില്‍ നിന്ന് ഉണ്ടാവണം. ഇന്ത്യയില്‍ മധ്യവര്‍ത്തി വിഭാഗം ചെലവിടുന്നത് വലിയ രീതിയില്‍ കുറയ്ക്കും. അത് ഇന്ത്യക്ക് കൂടുതല്‍ പ്രതിസന്ധികളാണ് സമ്മാനിക്കുക. ഇവര്‍ക്കായി കൂടുതല്‍ സഹായങ്ങള്‍ സര്‍ക്കാരില്‍ നിന്നുണ്ടായിട്ടില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകും. ചെറുകിട റെസ്റ്റോറന്റുകള്‍ അടക്കമുള്ളവ തൊഴിലാളികള്‍ക്ക് പണം നല്‍കാനാവാത്ത സാഹചര്യത്തിലെത്തും. കടബാധ്യത വര്‍ധിച്ച് ഇത്തരം സ്ഥാപനങ്ങള്‍ പൂട്ടുന്നതിലേക്ക് എത്താതിരിക്കാന്‍ സര്‍ക്കാരിന്റെ പാക്കേജ് ആവശ്യമാണെന്നും രാജന്‍ പറഞ്ഞു.

ഇന്ത്യ വളര്‍ച്ചയിലേക്ക് കുതിക്കുമെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ യഥാര്‍ത്ഥ അവസ്ഥയെന്താണെന്ന് ഒന്ന് മനസ്സിലാക്കണം. ജിഡിപിയുടെ 20 ശതമാനം സാമ്പത്തിക പാക്കേജിനായി ചെലവിട്ടിട്ടിടും അമേരിക്കയ്ക്ക് ഇപ്പോഴും ആശങ്ക മാറിയിട്ടില്ല. ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയാണ് ഇതെന്ന് മറക്കരുതെന്നും രഘുറാം രാജന്‍ പറഞ്ഞു. സര്‍ക്കാര്‍ കൂടുതല്‍ സാമ്പത്തിക സഹായങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. സര്‍ക്കാരിന്റെ ചിന്താഗതി വളരെ പ്രതികൂലമായി ബാധിക്കും. സര്‍ക്കാര്‍ ബുദ്ധിപൂര്‍വമായ നീക്കങ്ങളിലൂടെ സമ്പദ് ഘനനയെ ശക്തിപ്പെടുത്തണമെന്നാണ് തന്റെ ആവശ്യം. കൂടുതല്‍ ചെലവില്ലാത്ത രീതിയില്‍ ഓരോ നടപടിയുമെടുക്കണമെന്നും രാജന്‍ ആവശ്യപ്പെട്ടു.

English summary
raghuram rajan says economic crisis in india likely to increase
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X