• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേന്ദ്ര സര്‍ക്കാറിന് മുന്നറിയിപ്പുമായി രഘുറാം രാജന്‍: സഹായിക്കാന്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ തയ്യാര്‍

ദില്ലി: കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്നത്. ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടാന്‍ തീരുമാനിച്ചത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാക്കും. ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് ഇതിനോടകം തൊഴില്‍ നഷ്ടമായിരിക്കുന്നത്. കോവിഡില്‍ നിന്ന് മുക്തി നേടിയാലും കുറഞ്ഞ് 6 മാസമെങ്കില്‍ സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ വേട്ടയാടുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാറിന് മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ഗവര്‍ണറും പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനുമായ രഘുറാം രാജന്‍ രംഗത്തെത്തിയത്. കോവിഡിന് പിന്നാലെ ആഴത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയുടെ നാളുകള്‍ ആസന്നമാണെന്നും രഘുറാം രാജന്‍ മുന്നറിയിപ്പ് നല്‍കുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...

സാമ്പത്തിക പ്രതിസന്ധി

സാമ്പത്തിക പ്രതിസന്ധി

മുതിര്‍ന്ന മാധ്യമപ്രവർത്തകനും എൻഡിടിവി എക്സിക്യൂട്ടീവ് കോ ചെയർപഴ്സനുമായ പ്രണോയ് റോയിയുമായുള്ള ടിവി അഭിമുഖത്തിലാണ് ഇന്ത്യ നേരിടാന്‍ പോവുന്ന സാമ്പത്തിക വെല്ലുവിളികളെ കുറിച്ച് രഘുറാം രാജന്‍ അഭിപ്രായപ്പെട്ടത്. ബുദ്ധിമുട്ടുകള്‍ നേരിടുന്നത് ഇപ്പോള്‍ സ്വീകരിക്കുന്ന നടപടികള്‍ എത്ര മികച്ചതാണ് എന്നതിനെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

കൃത്യമായി നിയന്ത്രിക്കണം

കൃത്യമായി നിയന്ത്രിക്കണം

വരാനിരിക്കുന്ന പ്രതിസന്ധി എത്രത്തോളം എന്ന് മുന്‍കൂട്ടി മനസ്സിലാക്കുകയും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യം. അനേകായിരങ്ങളുടെ മരണവും പൊതുജനാരോഘ്യ രംഗത്തിന്‍റെ തകര്‍ച്ചയുമാണ് ഇറ്റിലിയിലും അമേരിക്കയിലുമൊക്കെ കണ്ടത്. ആ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്താതിരിക്കാന്‍ രാജ്യത്തെ രോഗവ്യാപനം കൃത്യമായി നിയന്ത്രിക്കേണ്ടതുണ്ട്.

ഇന്ത്യയിലേക്ക് വരാം

ഇന്ത്യയിലേക്ക് വരാം

രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്കേറ്റ ആഘാതത്തെ നേരിടാന്‍ ഇന്ത്യയിലേക്ക് വരാന്‍ തയ്യാറാണെന്നും രഘുറാം രാജന്‍ വ്യക്തമാക്കി. കോവിഡ് കാലത്ത് രാജ്യത്തിന്‍റെ സമ്പദ്ഘടനയെ സഹായിക്കാന്‍ ഇന്ത്യയിലേക്ക് മടങ്ങി വരാന്‍ തയ്യാറാണോയെന്ന പ്രണോയ് റോയിയുടെ ചോദ്യത്തിന് ' അതെയെന്നാണ് എന്‍റെ ഒറ്റയിട്ടിക്കുള്ള ഉത്തരം' എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

നഷ്ടം

നഷ്ടം

ലോകമാകമാനം കടുത്ത സാമ്പത്തിക മാന്ദ്യത്തിലാണ്. അടുത്ത വര്‍ഷം തിരിച്ചു വരവുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. പക്ഷെ, അത്​ ഈ മഹാമാരി തിരിച്ചുവരാതിരിക്കാൻ നമ്മൾ എടുക്കുന്ന മുൻകരുതലിനനുസരിച്ചായിരിക്കും. ആഗോള സാമ്പത്തിക വ്യവസ്ഥയിൽ രണ്ട് ലക്ഷം കോടി ഡോളറിൽ കൂടുതൽ നഷ്ടം ഉണ്ടായേക്കാമെന്നും അദ്ദേഹം പറയുന്നു.

സാമ്പത്തിക അടിയന്തരാവസ്ഥ

സാമ്പത്തിക അടിയന്തരാവസ്ഥ

ഒരു പക്ഷെ സ്വാതന്ത്രം ലഭിച്ചതിന് രാജ്യം അനുഭവിക്കുന്ന എറ്റവും വലിയ സാമ്പത്തിക അടിയന്തരാവസ്ഥയാണ് ഇപ്പോഴത്തേതെന്ന് രഘുറാം രാജന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. സമീപകാലത്തെ ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി എന്ന പേരില്‍ എഴുതിയ ബ്ലോഗിലായിരുന്നു രഘുറാം രാജന്‍ ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയത്.

നിലവിലെ സ്ഥിതി അതല്ല

നിലവിലെ സ്ഥിതി അതല്ല

2008-09 കാലയളവിലുണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധി വലിയൊരു ഞെട്ടലുണ്ടാക്കിയതാണ്. എന്നാല്‍ ആ സാഹചര്യത്തിലും നമ്മുടെ രാജ്യത്തെ തൊഴിലാളികള്‍ക്ക് ജോലിക്ക് പോകാനുള്ള അവസരമുണ്ടായിരുന്നു. ഇന്ത്യയിലെ ധനകാര്യ സംവിധാനവും ഏറെക്കുറെ മികച്ചതായിരുന്നു. സര്‍ക്കാര്‍ ധനസ്ഥിതി ആരോഗ്യകരമായിരുന്നു. എന്നാല്‍ നിലവിലെ സ്ഥിതി അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രയാസമേറിയ കാര്യമായിരിക്കും

പ്രയാസമേറിയ കാര്യമായിരിക്കും

ലോക്ക് ഡൗണ്‍ കൂടുതല്‍ കാലത്തേക്ക് നീട്ടുന്നത് പ്രയാസമേറിയ കാര്യമായിരിക്കും. അതിനല്‍ ആവശ്യമായ മുന്‍കരുതലുകളോടെ കൊറോണ വൈറസ് വ്യാപനം അധികം ഉണ്ടാകാത്ത ഇടങ്ങള്‍ എങ്ങനെ തുറന്നു പ്രവര്‍ത്തിക്കാം എന്നതിനെ കുറിച്ച് നാം ചിന്തിക്കണം. ഇപ്പോള്‍ തന്നെ അവസ്ഥ ഭീകരമാണ്.

അതിജീവിക്കാനാകാത്ത ഘട്ടം വരുമ്പോള്‍

അതിജീവിക്കാനാകാത്ത ഘട്ടം വരുമ്പോള്‍

എന്നാല്‍ അതിജീവിക്കാനാകാത്ത ഒരു ഘട്ടം വരുമ്പോള്‍ ലോക്ക്ഡൗണിനെ ലംഘിച്ച് അവര്‍ ജോലിക്ക് പോകുന്നതായിരിക്കും കാണേണ്ടി വരികയെന്നും രഘുറാം രാജന്‍ അഭിപ്രായപ്പെട്ടു. പ്രതിസന്ധികളുണ്ടാകുമ്പോള്‍ മാത്രമാണ് ഇന്ത്യ നവീകരിക്കപ്പെടാറുള്ളത്. ഇന്ത്യയിലെ സാമ്പത്തിക, ആരോഗ്യ പുനരുത്ഥാനത്തിലേക്ക് ഇത് രാഷ്ട്രീയ ശ്രദ്ധ ക്ഷണിക്കുമെന്നും രഘുറാം രാജന്‍ ബ്ലോഗിലൂടെ അഭിപ്രായപ്പെട്ടിരുന്നു.

സൂക്ഷിക്കണം..! ചെരുപ്പ് വഴിയും കൊറോണ വൈറസ് പകരാമെന്ന് പഠനം, വായുവില്‍ 4 മീറ്റര്‍ പ്രഭാവം

ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ ഓര്‍മ്മയില്‍ ഈസ്റ്റര്‍: തിരുകര്‍മങ്ങള്‍ ഓണ്‍ലൈനില്‍ കണ്ട് വിശ്വാസികള്‍

English summary
Raghuram Rajan says he is ready to Return To India if asked to help
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more