കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രഘുറാം രാജന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവര്‍ണ്ണര്‍ പദവിയിലേക്ക്? ബ്രിട്ടനു പുറത്തു നിന്നുളള ഒരാള്‍ പരിഗണിക്കപ്പെടുന്നു എന്നത് ശ്രദ്ധേയം... ബ്രിറ്റിക്‌സില്‍ ഉഴറുന്ന ബ്രിട്ടനെ രക്ഷിക്കാനുളള ദൗത്യം ഇന്ത്യക്കാരന് ലഭിക്കുമോ?

  • By Desk
Google Oneindia Malayalam News

ലണ്ടന്‍: റിസര്‍വ്വ് ബാങ്ക് മുന്‍ ഗവര്‍ണ്ണറും, സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജനാണ് പദവിയിലേക്ക് സാധ്യത കല്പ്പിക്കുന്നവരില്‍ പ്രധാനി. മാര്‍ക്ക് കാര്‍നിയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നിലവിലെ മേധാവി. രണ്ടാം തവണയാണ് പദവിയിലെത്തുന്നത്. 2020 വരെയാണ് കാര്‍നിയുടെ കാലാവധി .ഈ സ്ഥാനത്തെത്താന്‍ നിരവധി വെല്ലുവിളികള്‍ രഘുറാം രാജനു മുന്നിലുണ്ട്. പ്രധാനമായും, ബ്രിട്ടനു പുറത്തു നിന്നും ഒരാള്‍ എന്ന പരിമിതി. കൂടാതെ ബ്രെറ്റിക്‌സില്‍ ഉഴറുന്ന ബ്രിട്ടനില്‍ നിലനില്‍ക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ എല്ലാം വെല്ലുവിളികളാണ്.

<strong>ഇന്നലെയും ഇന്നും നാളെയും രാഹുൽ ഗാന്ധിയാണ് കോൺഗ്രസ് അധ്യക്ഷൻ; അഭ്യൂഹങ്ങളെ തള്ളി കോൺഗ്രസ് വക്താവ്</strong>ഇന്നലെയും ഇന്നും നാളെയും രാഹുൽ ഗാന്ധിയാണ് കോൺഗ്രസ് അധ്യക്ഷൻ; അഭ്യൂഹങ്ങളെ തള്ളി കോൺഗ്രസ് വക്താവ്

ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് രാജ്യത്തിനു പുറത്തുളള ഒരാള്‍ പരിഗണിക്കപ്പെടുക എന്നത് 325 വര്‍ഷത്തെ പാരമ്പര്യമുളള ബാങ്കിന്റെ ചരിത്രത്തിലെ അപൂര്‍വ്വതയാണ്. ബ്രെറ്റിക്ക്‌സും ബ്രിട്ടനില്‍ നിലനില്‍ക്കുന്ന രാഷ്ട്രിയ സാഹചര്യങ്ങളും അനിശ്ചിതത്വവുമെല്ലാം വെല്ലുവിളികളാണ്. സാമ്പത്തികമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രാജനു കഴിയുമോ തുടങ്ങിയ കാര്യങ്ങളും പരിഗണിക്കപ്പെടും.ബ്രിട്ടന്റെ സാമ്പത്തിക അവസ്ഥയെപ്പറ്റി രാജന്‍ പരിഗണനയോടെയാണ് അഭിപ്രായം പ്രകടിപ്പിച്ചിട്ടുളളത്. ബ്രിറ്റിക്ക്‌സ് വോട്ടെടുപ്പിനെ ത്തുടര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ വലിയതോതിലുളള അസംതൃപ്തി വളര്‍ന്നിട്ടുണ്ട്.

Raghuram Rajan

രാജനുളള പരിചയം ഗവര്‍ണ്ണര്‍ സ്ഥാനത്തേക്കുളള പരിഗണനയില്‍ മുതല്‍ക്കൂട്ടാണ്. 2002 മുതല്‍ 2006 വരെ ഐ. എം. എഫിന്റെ പ്രധാന ഉപദേശകന്‍ പദവി വഹിച്ചിട്ടുണ്ട്. ഇന്‍ഡ്യയില്‍, റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണറാകും മുമ്പേ കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചു. ലോകസാമ്പത്തിക മേഖലയില്‍ രൂപപ്പെടുന്ന വെല്ലുവിളികളെപ്പറ്റിയും, അഭിമുഖീകരിക്കാന്‍ പോകുന്ന സാമ്പത്തിക പ്രശ്‌നങ്ങളെപ്പറ്റിയും മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ പ്രതികരണമായി അന്നത്തെ യു. എസ്. ട്രെഷറി സെക്രട്ടറി രാജനെ, വികസന വിരോധി എന്നാണ് വിശേഷിപ്പിച്ചത്.

എന്നാല്‍ മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം അതുതന്നെ സംഭവിച്ചു. ലക്മാന്‍ ബ്രെദേഴ്‌സിന്റെ തകര്‍ച്ചയോടെ. സുബ്രഹ്മണ്യന്‍ സാമിയാണ് ഇന്‍ഡ്യയില്‍ അദ്ധേഹത്തെ കടന്നാക്രമിച്ചത്. പ്രധാനമന്ത്രി മോദിക്ക് കത്തു വരെ എഴുതി, രാജനെ പുറത്താക്കാനായി. ഉന്‍ഡ്യയില്‍ നിന്നും മടങ്ങുമ്പോള്‍ മുന്‍ മോദി സര്‍ക്കാരുമായുളള ബന്ധം അത്ര സുഖകരമായിരുന്നില്ല എന്നും പറയപ്പെടുന്നു.

English summary
Raghuram Rajan to become governor of Bank of England?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X