'ഹിന്ദു പുരോഹിതരും ബീഫ് കഴിക്കാറുണ്ട്'
പറ്റ്‌ന: ബിഹാറില്‍ തെരഞ്ഞെടുപ്പ് പര്യടനം ഉച്ചസ്ഥായിയില്‍ എത്തിനില്‍ക്കെ പ്രധാന പ്രശ്‌നം ഇപ്പോള്‍ ബീഫ് ആണ്. മിക്കവാറും എല്ലാ രാഷ്ട്രീയപാര്‍ട്ടികളും തെരഞ്ഞെടുപ്പ് പര്യടനത്തില്‍ ബീഫിനെക്കുറിച്ച് സംസാരിക്കുന്നു. ബിജെപി ബീഫിന് എതിരെ സംസാരിക്കുമ്പോള്‍ മറ്റു പാര്‍ട്ടികള്‍ ഉത്തര്‍പ്രദേശില്‍ അടുത്തിടെ നടന്ന സംഭവം ഉയര്‍ത്തിക്കാട്ടി ബിജെപിക്കെതിരെ പ്രചരണം നടത്തുന്നു. മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള വ്യക്തിഹത്യയിലേക്കുവരെ ബീഫിനെ വലിച്ചിഴയ്ക്കുകയാണ്.
വിഷയത്തില്‍ ഏറ്റവും ഒടുവിലത്തെ കമന്റ് ആര്‍ജെഡിയുടെ മുതിര്‍ന്ന നേതാവ് രഘുവംശ് പ്രസാദിന്റെതാണ്. ഹിന്ദുക്കള്‍ ബീഫ് കഴിക്കാറുണ്ടെന്നു മാത്രമല്ല, ഹിന്ദു പോരോഹിതര്‍ പോലും ബീഫ് കഴിക്കാറുണ്ടെന്നാണ് രഘുവംശ് പ്രസാദ് പറയുന്നത്. വേദ കാലഘട്ടത്തില്‍ പോലും ജനങ്ങള്‍ ബീഫ് കഴിച്ചതായി അദ്ദേഹം സമര്‍ഥിക്കുന്നു.

വേദങ്ങളിലും പുരാണങ്ങളിലും പുരോഹിതര്‍ ബീഫ് കഴിച്ചതായി എഴുതിയിട്ടുണ്ട്. ഇപ്പോള്‍ അത് ഒരു പ്രശ്‌നമായി ഉയര്‍ത്തിക്കൊണ്ടുവരേണ്ട കാരണമില്ല. ഉത്തര്‍ പ്രദേശിലെ ദാദ്രിയില്‍ നടന്നത് ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവമാണ്. നിരപരാധിയായ ഒരാളെ ആണ് അവിടെ ബീഫിന്റെ പേരില്‍ കൊലപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം ലാലു പ്രസാദ് യാദവ് നടത്തിയ സമാനമായ പ്രസ്താവനയ്‌ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഞ്ഞടിച്ചിരുന്നു. ഹിന്ദുക്കള്‍ ബീഫ് കഴിക്കാറുണ്ടെന്നായിരുന്നു ലാലുവിന്റെ പ്രസ്താവന. എന്നാല്‍, യാദവ കുലത്തെയടക്കം അപമാനിക്കത്തക്കവിധത്തില്‍ പ്രസ്താവന നടത്താന്‍ ലാലുവിന്റെ ശരീരത്തില്‍ ചെകുത്താന്‍ കയറിയിട്ടുണ്ടെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.












Click it and Unblock the Notifications