കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ നടിമാരുടെ ചിത്രങ്ങള്‍ ബിജെപി പുറത്തുവിട്ടു; കോണ്‍ഗ്രസിനോട് ഒരു ചോദ്യവും... എന്തുപറയുന്നു?

Google Oneindia Malayalam News

ബെംഗളൂരു: മയക്ക് മരുന്ന് കേസില്‍ ആടിയുലയുകയാണ് കന്നഡ സിനിമാ ലോകം. നടിമാരുടെ രാഷ്ട്രീയം ചര്‍ച്ചയായതോടെ കോണ്‍ഗ്രസും ബിജെപിയും കൊമ്പുകോര്‍ക്കല്‍ ആരംഭിച്ചു. മയക്കു മരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് നടിമാരായ രാഗിണി ദ്വിവേദിയും സഞ്ജന ഗല്‍റാണിയും അറസ്റ്റിലായതോടെയാണ് അവരുടെ രാഷ്ട്രീയ ബന്ധങ്ങള്‍ തലപൊക്കിയത്.

ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തിയ വ്യക്തിയാണ് രാഗിണി ദ്വിവേദിയെന്ന് കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ നിന്ന് ആരോപണം ഉയര്‍ന്നപ്പോള്‍ മറുപടിയുമായി ബിജെപി ചില ചിത്രങ്ങള്‍ പുറത്തുവിട്ടു. കൂടെ ഒരു ചോദ്യവും. വിശദാംശങ്ങള്‍ ഇങ്ങനെ...

ബിജെപി പുറത്തുവിട്ടത്

ബിജെപി പുറത്തുവിട്ടത്

രാഗിണി ദ്വിവേദിയുമായി കോണ്‍ഗ്രസിനും ബന്ധമുണ്ട് എന്ന് ചൂണ്ടിക്കാട്ടുകയാണ് ബിജെപി. രാഗിണി ദ്വിവേദി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാറിനൊപ്പം നില്‍ക്കുന്നതും സഞ്ജന ഗല്‍റാണി മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്കൊപ്പം നില്‍ക്കുന്നതുമായ ചിത്രങ്ങളാണ് ബിജെപി പുറത്തുവിട്ടത്.

എന്തു തോന്നുന്നു

എന്തു തോന്നുന്നു

മയക്ക് മരുന്ന് കേസില്‍ ബിജെപി സര്‍ക്കാര്‍ ശക്തമായ നിലപാടെടുത്തു. അന്വേഷണം തടസപ്പെടുത്താനും വഴിതിരിച്ചുവിടാനുമാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. താരങ്ങള്‍ക്ക് എല്ലാ പാര്‍ട്ടികളുമായും ബന്ധമുണ്ടാകും. കേസുമായി ബിജെപിയെ ബന്ധിപ്പിക്കുന്നത് തമാശയാണ്. ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ എന്തു തോന്നുന്നു എന്നാണ് ബിജെപിയുടെ ചോദ്യം.

തുടക്കമിട്ടത് കോണ്‍ഗ്രസ്

തുടക്കമിട്ടത് കോണ്‍ഗ്രസ്

ഈ പോരിന് തുടക്കമിട്ടത് കോണ്‍ഗ്രസാണ്. നടി രാഗിണി ദ്വിവേദി അറസ്റ്റിലായതിന് പിന്നാലെ അവര്‍ക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 2019ലെ മാണ്ഡ്യ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി എംഎല്‍എ നാരായണ ഗൗഡക്ക് വേണ്ടി രാഗിണി പ്രചാരണം നടത്തിയെന്നാണ് ആരോപണം.

കോണ്‍ഗ്രസ് പുറത്തുവിട്ടത്

കോണ്‍ഗ്രസ് പുറത്തുവിട്ടത്

ജെഡിഎസ് നേതാവായിരുന്നു നാരായണ ഗൗഡ. പിന്നീട് ഇദ്ദേഹം ബിജെപിയില്‍ ചേരുകയായിരുന്നു. കെആര്‍ പേട്ട് സീറ്റില്‍ നിന്ന് വീണ്ടും മല്‍സരിച്ച് ജയിക്കുകയും ചെയ്തു. നാരാണയ ഗൗഡ, മുഖ്യമന്ത്രി യെഡിയൂരപ്പയുടെ മകന്‍ വിജയേന്ദ്ര എന്നിവര്‍ക്കൊപ്പം രാഗിണി ദ്വിവേദി നില്‍ക്കുന്ന ചിത്രമാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.

കേസ് ഇല്ലാതാക്കാന്‍

കേസ് ഇല്ലാതാക്കാന്‍

മയക്ക് മരുന്ന് കേസ് ഇല്ലാതാക്കാന്‍ ബിജെപി നേതാവ് ശ്രമിക്കുന്നു എന്ന് കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിട്ടുണ്ട്. നടിയുടെ അറസ്റ്റ് ഒഴിവാക്കാന്‍ ബിജെപി മന്ത്രി ശ്രമിച്ചു. ബിജെപി നേതാക്കള്‍ ബന്ധപ്പെട്ട കേസില്‍ എങ്ങനെയാണ് അന്വേഷണം കൃത്യമായി നടക്കുക. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണമെന്നും കോണ്‍ഗ്രസ് വക്താവ് ശ്രീവാസ്തവ പറഞ്ഞിരുന്നു.

തനിക്ക് അറിയില്ലായിരുന്നു

തനിക്ക് അറിയില്ലായിരുന്നു

കോണ്‍ഗ്രസ് പ്രതികരണം പുറത്ത് വന്നതോടെ നാരായണ ഗൗഡ എംഎല്‍എ രംഗത്തുവന്നിരുന്നു. നടിയുടെ മയക്ക് മരുന്ന് ഉപയോഗത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അറിഞ്ഞിരുന്നെങ്കില്‍ തന്റെ പ്രചാരണത്തില്‍ അവരെ പങ്കെടുപ്പിക്കില്ലായിരുന്നുവെന്നും നാരായണ ഗൗഡ പറഞ്ഞു.

Recommended Video

cmsvideo
Ragini Dwivedi: Life, career and controversy| Oneindia Malayalam
 ബിജെപി അംഗമല്ല

ബിജെപി അംഗമല്ല

രാഗിണി ദ്വിവേദി ബിജെപി അംഗമല്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി അവരെ ചുമതലപ്പെടുത്തിയിട്ടില്ല. അവര്‍ സ്വന്തമായി പ്രാചരണത്തിന് എത്തിയതായിരുന്നു- കോണ്‍ഗ്രസ് ആരോപണം ശക്തമാക്കിയ വേളയില്‍ ബിജെപി പ്രതികരിച്ചത് ഇങ്ങനെയാണ്. ചൊവ്വാഴ്ചയാണ് പുതിയ ചിത്രങ്ങള്‍ ബിജെപി പുറത്തുവിട്ടത്.

'ഇന്ത്യയ്‌ക്കെതിരെ' പഞ്ചശക്തി സഖ്യം വരുന്നു... റഷ്യയിലേക്ക് പറന്ന വിദേശകാര്യ മന്ത്രി ഇറാനില്‍ ഇറങ്ങി'ഇന്ത്യയ്‌ക്കെതിരെ' പഞ്ചശക്തി സഖ്യം വരുന്നു... റഷ്യയിലേക്ക് പറന്ന വിദേശകാര്യ മന്ത്രി ഇറാനില്‍ ഇറങ്ങി

തെലുങ്ക് നടി ആത്മഹത്യ ചെയ്ത നിലയില്‍; ദുരൂഹത, അന്വേഷണം പ്രഖ്യാപിച്ച് പോലീസ്, കുടുംബം പറയുന്നത്...തെലുങ്ക് നടി ആത്മഹത്യ ചെയ്ത നിലയില്‍; ദുരൂഹത, അന്വേഷണം പ്രഖ്യാപിച്ച് പോലീസ്, കുടുംബം പറയുന്നത്...

English summary
Actress Ragini Dwivedi and Sanjana Galrani with Congress leaders DK Shivakumar, Siddaramaiah- Picture tweet BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X