കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രഹാനെയ്ക്ക് കരിയര്‍ ബെസ്റ്റ് റാങ്ക്, ടോപ് ടെന്നില്‍... അശ്വിൻറെ ഒന്നാം റാങ്ക് പോയി!

  • By Muralidharan
Google Oneindia Malayalam News

ദുബായ്: ഇന്ത്യയുടെ മധ്യനിര ബാറ്റ്‌സ്മാന്‍ അജിന്‍ക്യ രഹാനെയ്ക്ക് ഐ സി സി റാങ്കിംഗില്‍ എട്ടാം സ്ഥാനം. രഹാനെയുടെ കരിയര്‍ ബെസ്റ്റ് റാങ്കിംഗാണ് ഇത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നുന്ന പ്രകടനമാണ് രഹാനെയെ ആദ്യ പത്തില്‍ എത്തിച്ചത്. രണ്ടാം ടെസ്റ്റില്‍ സെഞ്ചുറി നേടിയ രഹാനെ മൂന്നാം ടെസ്റ്റില്‍ 78 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇതാദ്യമായിട്ടാണ് രഹാനെ ടോപ് ടെന്നില്‍ ഇടം പിടിക്കുന്നത്.

<strong>ബലൂചിസ്ഥാന്‍: പാകിസ്താന് മോദിയുടെ ബൗണ്‍സര്‍.. ഇനി കളി മാറും, മോദി കയ്യടി വാങ്ങും!</strong>ബലൂചിസ്ഥാന്‍: പാകിസ്താന് മോദിയുടെ ബൗണ്‍സര്‍.. ഇനി കളി മാറും, മോദി കയ്യടി വാങ്ങും!

ബൗളിംഗില്‍ ഇന്ത്യയുടെ ആര്‍ അശ്വിന്‍ രണ്ടാം സ്ഥാനത്താണ്. ഇംഗ്ലണ്ടിന്റെ ജയിംസ് ആന്‍ഡേഴ്‌സനാണ് ഒന്നാം സ്ഥാനത്ത്. ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ അശ്വിന്‍ 7 വിക്കറ്റ് വീഴ്ത്തി ഒന്നാം റാങ്കില്‍ എത്തിയിരുന്നു. പക്ഷേ പാകിസ്താനെതിരെ തകര്‍പ്പന്‍ ബൗളിംഗ് പുറത്തെടുത്ത ആന്‍ഡേഴ്‌സണ്‍ ഈ സ്ഥാനം തിരിച്ചുപിടിച്ചു. ഇന്ത്യയില്‍ നിന്നും ഇടംകൈയന്‍ സ്പിന്നറായ രവീന്ദ്ര ജഡേജ ഏഴാം റാങ്കിലുണ്ട്.

ajinkyarahane

ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ അശ്വിന്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഒന്നാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും സെഞ്ചുറി നേടിയ അശ്വിന് തല്‍ക്കാലം ആ സ്ഥാനത്ത് ഭീഷണി ഇല്ല. രണ്ട് ടെസ്റ്റുകളിലും മാന്‍ ഓഫ് ദ മാച്ചും അശ്വിനായിരുന്നു. ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസനാണ് രണ്ടാം റാങ്കില്‍. ഇംഗ്ലണ്ടിന്റെ മൊയിന്‍ അലി ദക്ഷിണാഫ്രിക്കയുടെ ഫിലാന്‍ഡറെ പിന്തള്ളി മൂന്നാം റാങ്കിലെത്തി. മിച്ചല്‍ സ്റ്റാര്‍ക്കാണ് അഞ്ചാമന്‍.

English summary
Indian batsman Ajinkya Rahane jumped three places to enter the top-10 in batsman's list while Ravichandran Ashwin maintained his pole position among all-rounders in the latest Test rankings released by the International Cricket Council
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X