കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെയും രാഹുലിന്റെയും പണി കേട്ടാല്‍ ചിരിച്ചുപോകും!

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജോലി സാമൂഹ്യപ്രവര്‍ത്തനമാണ് എന്ന് പാര്‍ലമെന്റ് വെബ്‌സൈറ്റില്‍. രാഷ്ട്രീയക്കാരനായ മോദി ചെയ്യുന്നത് സാമൂഹ്യപ്രവര്‍ത്തനമാണ് എന്ന് വാദിക്കാം. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ പ്രൊഫഷന്‍ നോക്കൂ. സ്ട്രാറ്റജി കണ്‍സല്‍ട്ടന്റ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ ഉപായങ്ങളും പൊട്ടി പാളീസായി ഇരിക്കുന്ന രാഹുല്‍ ഗാന്ധി ഒരു സ്വയം പ്രഖ്യാപിത ഉപായ - ഉപദേശകന്‍ ആണെന്ന് കേട്ടാല്‍ ചിരിവരാതിരിക്കുന്നതെങ്ങനെ.

ഇത് മാത്രമല്ല, പാര്‍ലമെന്റ് വെബ്‌സൈറ്റില്‍ ഇതുപോലുള്ള പൊട്ടത്തരങ്ങള്‍ പലതും എഴുതി വെച്ചിട്ടുണ്ട്. നിരവധി ക്രിമിനല്‍ കേസുകള്‍ സ്വന്തം പേരിലുള്ള കോണ്‍ഗ്രസ് എം പി ആധിര്‍ രഞ്ജന്‍ ചൗധരി വെബ്‌സൈറ്റ് പറയുന്നത് പ്രകാരം സാമൂഹ്യ പരിഷ്‌കര്‍ത്താവാണ്. പതിനാറാം ലോക്‌സഭയിലെ 539 എം പിമാരില്‍ പലരുടെയും പ്രൊഫഷന്‍ കണ്ടാല്‍ നമ്മള്‍ അന്തിച്ചുപോകും.

രാഷ്ട്രീയമാണ് ഇവരുടെയൊക്കെ തൊഴില്‍ എന്ന് കരുതരുത്. ഇത് വെറും സൈഡ് ബിസിനസ്, എം പിമാരുടെ ശരിക്കുള്ള പണികള്‍ എന്തൊക്കെയാണ് എന്ന് നോക്കൂ.

അദ്വാനി പത്രക്കാരന്‍

അദ്വാനി പത്രക്കാരന്‍

വല്ലപ്പോഴും ബ്ലോഗിലും സംഘടന പത്രമായ ഓര്‍ഗനൈസറിലും കോളം എഴുതാറുള്ള ബി ജെ പി വെറ്ററന്‍ എല്‍ കെ അദ്വാനി പത്രപ്രവര്‍ത്തകനാണത്രെ.

ചിരിക്കരുത്, രാഹുല്‍ ഉപദേശിയാണ്

ചിരിക്കരുത്, രാഹുല്‍ ഉപദേശിയാണ്

കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധിയുടെ കാര്യമാണ് ഏറെ തമാശ. എന്ത് തരം ഉപായമാണ് രാഹുല്‍ ഗാന്ധി ആളുകള്‍ക്ക് പറഞ്ഞുകൊടുക്കുന്നത് എന്നാണ് പാര്‍ലമെന്റിലെ വെബ്‌സൈറ്റ് കാണുന്നവര്‍ക്ക് സംശയം തോന്നുക. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാഹുലിന്റെ തന്ത്രങ്ങളായിരുന്നു കോണ്‍ഗ്രസ് പയറ്റിയതെന്നാണ് നേതാക്കള്‍ തന്നെ പറയുന്നത്.

സാമൂഹ്യപ്രവര്‍ത്തകന്‍ മോദി

സാമൂഹ്യപ്രവര്‍ത്തകന്‍ മോദി

പ്രധാനമന്ത്രി നരേന്ദ്രമോദി സാമൂഹ്യപ്രവര്‍ത്തകനാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വരുന്നതിന് മുന്‍പ് ആര്‍ എസ് എസിലും മറ്റുമായി സാമൂഹ്യപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചിരുന്നു മോദി. രാഷ്ട്രീയവും സാമൂഹ്യപ്രവര്‍ത്തനത്തിന്റെ ഭാഗം തന്നെയാണല്ലോ

ഠാക്കൂറേ ക്രിക്കറ്ററോ

ഠാക്കൂറേ ക്രിക്കറ്ററോ

കീര്‍ത്തി ആസാദ് പോലും സ്‌പോര്‍ട്‌സ് താരം എന്നാണ് പ്രൊഫഷനായി എഴുതിയിരിക്കുന്നത്. എന്നാല്‍ ബി ജെ പിയുടെ അനുരാഗ് ഠാക്കൂര്‍ ക്രിക്കറ്ററാണത്രെ.

 സുഷമ സ്വരാജ് വക്കീല്‍

സുഷമ സ്വരാജ് വക്കീല്‍

രാഷ്ട്രീയക്കാരി എന്നല്ലാതെ സുഷമ സ്വരാജിന് വക്കീല്‍ എന്ന നിലയില്‍ പ്രശസ്തിയുള്ളതായി അറിവില്ല. സുഷമ സ്വരാജ് മാത്രമല്ല, സ്പീക്കര്‍ സുമിത്ര മഹാജനും അഭിഭാഷകയാണ്.

മനേക ഗാന്ധി

മനേക ഗാന്ധി

ബി ജെ പി എം പിയും മൃഗസ്‌നേഹിയുമായ മനേകാ ഗാന്ധി എഴുത്തുകാരി എന്നാണ് തൊഴില്‍ നല്‍കിയിരിക്കുന്നത്.

നയതന്ത്രജ്ഞന്‍ തരൂര്‍

നയതന്ത്രജ്ഞന്‍ തരൂര്‍

യു എന്നില്‍ അണ്ടര്‍ സെക്രട്ടറിയായിരുന്ന ശശി തരൂര്‍ നയതന്ത്രജ്ഞന്‍ എന്നാണ് വിവരം നല്‍കിയിരിക്കുന്നത്.

സോണിയാ ഗാന്ധി

സോണിയാ ഗാന്ധി

രാഷ്ട്രീയ - സാമൂഹ്യ പ്രവര്‍ത്തകയാണ് കോണ്‍ഗ്രസ് അധ്യക്ഷയും റായ്ബറേലിയിലെ എം പിയുമായ സോണിയാ ഗാന്ധി

English summary
See the profession-wise list of 539 members of the 16th Lok Sabha. Rahul Gandhi a strategy consultant in parliament website.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X