കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിഷന്‍ ശക്തിക്ക് പിന്നാലെ മോദിയെ ട്രോളി രാഹുല്‍; ലോകനാടക ദിനാശംസകള്‍!! അഭിനന്ദനം ഡിആര്‍ഡിഒയ്ക്ക്

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ അപ്രതീക്ഷിതമായി അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ മിഷന്‍ ശക്തിയുടെ വിജയം അറിയിക്കാനാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. ഏതാനും നിമിഷങ്ങള്‍ക്കകം രാജ്യത്തെ ഒരു സന്ദേശം അറിയിക്കുമെന്ന് മോദി നേരത്തെ പറഞ്ഞിരുന്നു.

രാജ്യം മൊത്തം മോദി എന്താണ് പറയാന്‍ പോകുന്നത് എന്ന് നോക്കിനിന്നു. മുമ്പ് നോട്ട് നിരോധനം പ്രഖ്യാപിച്ച സാഹചര്യമെല്ലാം പലരും സോഷ്യല്‍ മീഡിയയില്‍ ഓര്‍ത്തെടുത്തു. എന്നാല്‍ മോദിക്ക് പറയാനുള്ളത് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയുടെ ആകാശ വിജയത്തെ കുറിച്ചായിരുന്നു. തൊട്ടുപിന്നാലെ എത്തി മോദിയെ ട്രോളി രാഹുലിന്റെ ട്വീറ്റ്....

ശാസ്ത്ര വിജയം

ശാസ്ത്ര വിജയം

ശാസ്ത്ര വിജയം ശാസ്ത്ര സമൂഹത്തിന്റേതാണ്. അത് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് ശരിയല്ല എന്ന മട്ടിലാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണം. ഇതിനിടെയാണ് കോണ്‍ഗ്രസ് അധ്യക്ഷനും പ്രതികരണവുമായി രംഗത്തുവന്നത്. ഡിആര്‍ഡിഒയ്ക്ക് അഭിനന്ദനം എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

 സന്തോഷം പ്രകടിപ്പിച്ചു

സന്തോഷം പ്രകടിപ്പിച്ചു

ഇന്ത്യയുടെ ശാസ്ത്ര വിജയത്തില്‍ രാഹുല്‍ ഗാന്ധി സന്തോഷം പ്രകടിപ്പിച്ചു. അതേസമയം, പ്രധാനമന്ത്രി മോദിക്ക് സന്തോഷം നിറഞ്ഞ ലോക നാടക ദിനം ആശംസിക്കുകയും ചെയ്തു. ബുധനാഴ്ച ലോകനാടക ദിനമാണ്.

ഉപഗ്രഹവേധ മിസൈല്‍

ഉപഗ്രഹവേധ മിസൈല്‍

ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ വിക്ഷേപം വിജയകരമായ കാര്യമാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞത്. ഈ സംവിധാനം കൈവശപ്പെടുത്തുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്കും ഈ മിസൈല്‍ കൈവശമുണ്ട്.

രാഹുല്‍ പറഞ്ഞത് ഇങ്ങനെ

രാഹുല്‍ പറഞ്ഞത് ഇങ്ങനെ

വിഷയത്തില്‍ ആദ്യം പ്രതികരിച്ച കോണ്‍ഗ്രസ് നേതാക്കളില്‍ രാഹുല്‍ ഗാന്ധിയുമുണ്ടായിരുന്നു. ഡിആര്‍ഡിഒയ്ക്ക് അഭിനന്ദനം. നിങ്ങളുടെ പ്രവൃത്തിയില്‍ അഭിമാനിക്കുന്നു. മോദിക്ക് ലോകനാടക ദിനാശംസകളും നേരുന്നു- എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

 ശ്രദ്ധതിരിക്കുന്ന മോദി

ശ്രദ്ധതിരിക്കുന്ന മോദി

തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്ന വേളയില്‍ ഇത്തരം പ്രതിരോധ നേട്ടങ്ങള്‍ പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നതിലെ അനൗചിത്യമാണ് പ്രതിപക്ഷ കക്ഷികള്‍ ചൂണ്ടിക്കാട്ടിയത്. യഥാര്‍ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മോദി ശ്രമിച്ചതെന്ന എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു.

ഓരോ മാസവും 12000 രൂപ; രാഹുല്‍ ഗാന്ധി ചാടിക്കയറി പ്രഖ്യാപിച്ചതല്ല, വിശദീകരണവുമായി രാഹുല്‍ഓരോ മാസവും 12000 രൂപ; രാഹുല്‍ ഗാന്ധി ചാടിക്കയറി പ്രഖ്യാപിച്ചതല്ല, വിശദീകരണവുമായി രാഹുല്‍

English summary
Wish PM Happy World Theatre Day": Rahul Gandhi After Modi Address To Nation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X