കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി രാജ്യത്തെ ചതിച്ചു..... ട്രംപുമായി എന്താണ് സംസാരിച്ചതെന്ന് ജനങ്ങള്‍ക്ക് അറിയണമെന്ന് രാഹുല്‍!!

Google Oneindia Malayalam News

Recommended Video

cmsvideo
ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ സംഭവിച്ച കാര്യം മോദി വ്യക്തമാക്കണം

ദില്ലി: കശ്മീര്‍ വിഷയത്തില്‍ ഇടപെടാമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ കടുത്ത വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വഞ്ചിച്ചെന്ന് രാഹുല്‍ ആരോപിച്ചു. ഇന്ത്യയുടെ താല്‍പര്യങ്ങളെ മോദി ഒറ്റി കൊടുത്തെന്നും രാഹുല്‍ പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് മോദിക്കെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മോദി കശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ പറഞ്ഞെന്നും, അമേരിക്ക അതിന് തയ്യാറാണെന്നുമായിരുന്നു ട്രംപ് പറഞ്ഞത്. എന്നാല്‍ മോദി അങ്ങനെയൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.

1

ട്രംപ് പറയുന്നു മോദി അദ്ദേഹത്തോട് കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ആവശ്യപ്പെട്ടെന്ന്, ഇത് സത്യമാണെങ്കില്‍ മോദി ഇന്ത്യയുടെ താല്‍പര്യങ്ങളെ അടിയറവ് വെച്ചിരിക്കുകയാണ്. 1972ലെ ഷിംല കരാറിന്റെയും ലംഘനമാണിത്. ദുര്‍ബലമായ വിദേശകാര്യ മന്ത്രാലയം മോദി താല്‍പര്യം അടിയറ വെച്ചില്ലെന്ന് എത്രയൊക്കെ ആവര്‍ത്തിച്ചാലും മോദിക്ക് ആ പാപത്തില്‍ നിന്ന് പുറത്ത് കടക്കാനാവില്ല. ട്രംപുമായുള്ള കൂടിക്കാഴ്ച്ച എന്താണ് സംസാരിച്ചതെന്ന് രാജ്യത്തോട് വെളിപ്പെടുത്തണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സാന്നിധ്യത്തില്‍ ട്രംപ് പറഞ്ഞ കാര്യങ്ങള്‍ ഇന്ത്യയുടെ ഐക്യതയ്‌ക്കേറ്റ തിരിച്ചടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. മോദി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഗൗരവമേറിയ കാര്യമാണെന്ന് അദ്ദേഹം പറയുന്നു. അതേസമയം പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയെ പ്രതിപക്ഷം ചോദ്യം ചെയ്യില്ലെന്നും, മോദി അങ്ങനൊരു ആവശ്യം ട്രംപിന് മുന്നില്‍ വെച്ചതായി വിശ്വസിക്കുന്നില്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കാര്യങ്ങളില്‍ മൂന്നാമതൊരു കക്ഷി വേണ്ടെന്നും, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറയുന്നു. ഇന്ത്യയുടെ നയങ്ങള്‍ എക്കാലത്തും അങ്ങനെ തന്നെയായിരിക്കുമെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു. പാകിസ്താനുമായി ഉഭയകക്ഷി ചര്‍ച്ചയാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്തെങ്കിലും തരത്തില്‍ പാകിസ്താനുമായി പ്രശ്‌നമുണ്ടായാല്‍, അത് തീവ്രവാദത്തിലേക്ക് നയിക്കുമെന്ന് ജയശങ്കര്‍ പറയുന്നു. അതേസമയം പ്രധാനമന്ത്രി ഇക്കാര്യത്തില്‍ സഭയിലെത്തി മറുപടി പറയണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടത്.

ട്രംപിന്‍റെ വെളിപ്പെടുത്തല്‍ തള്ളി ഇന്ത്യ! കാശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടിട്ടില്ലട്രംപിന്‍റെ വെളിപ്പെടുത്തല്‍ തള്ളി ഇന്ത്യ! കാശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടിട്ടില്ല

English summary
rahul against modi on trumps remarks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X