രാഹുലും മുലായവും സഹോദരങ്ങളെന്ന് ആപ്പ്
ദില്ലി: ഒരു ദിവസം ഒരു വിവാദ പ്രസ്താവന എങ്കിലും നടത്തിയില്ലെങ്കില്‍ ആം ആദ്മി പാര്‍ട്ടിക്ക് നിലനില്‍ക്കാന്‍ പറ്റില്ല എന്ന് തോന്നുന്നു. ഓരോ ദിവസവും ഏതെങ്കിലും ഒരു നേതാവ് പാര്‍ട്ടിക്ക് വേണ്ടി ഈ പബ്ലിസിറ്റി സ്റ്റണ്ട് നടത്തിയിട്ടുണ്ടാകും. ഉത്തര്‍പ്രദേശില്‍ രാഹുല്‍ ഗാന്ധിയും മുലായം സിംഗ് യാദവും സഹോദരങ്ങളാണ് എന്ന് പറഞ്ഞ് ആപ്പ് വക്താവ് അശുതോഷാണ് ഇന്നത്തെ വെടി പൊട്ടിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിക്കും സമാജ് വാദി പാര്‍ട്ടി ചീഫ് മുലായത്തിനും എതിരെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ട്വിറ്ററിലാണ് അശുതോഷ് രംഗത്തുവന്നിരിക്കുന്നത്. കുമാര്‍ വിശ്വാസിന്റെ അണികളെ കോണ്‍ഗ്രസുകാര്‍ മര്‍ദ്ദിച്ചതില്‍ പോലീസ് കേസെടുക്കാത്തതാണ് അശുതോഷിനെ ചൊടിപ്പിച്ചിരിക്കുന്നത്.

എന്തുകൊണ്ടാണ് യു പി പോലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാത്തത്. രാഹുലും മുലായവും ഭായി - ഭായി ആണ് - അശുതോഷ് ട്വിറ്ററില്‍ കുറിച്ചു. അമേത്തിയിലെ പോലീസ് സ്‌റ്റേഷനില്‍ ആം ആദ്മി പാര്‍ട്ടിക്കാര്‍ പരാതിയുമായി പോയെങ്കിലും ആരും നടപടിയെടുക്കാന്‍ തയ്യാറായില്ല. പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമായി.
വെള്ളിയാഴ്ചയാണ് കോണ്‍ഗ്രസ് ഗുണ്ടകള്‍ തങ്ങളെ ആക്രമിച്ചതായി കുമാര്‍ വിശ്വാസ് ട്വിറ്ററില്‍ എഴുതിയത്. മുന്നാ സിംഗിന്റെ നേതൃത്വത്തില്‍ വന്ന സംഘമാണ് ഞങ്ങളെ ആക്രമിച്ചത്. അവര്‍ ഞങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. എന്നാല്‍ അത്തരത്തില്‍ ഒരു സംഭവം ഉണ്ടായിട്ടില്ല എന്നും വെറും വാക്കുതര്‍ക്കം മാത്രമാണ് ഉണ്ടായത് എന്നും മുന്നാം സിംഗ് പറഞ്ഞു.












Click it and Unblock the Notifications