ഓടിനടന്ന് പ്രചരണം നടത്തി രാഹുലും പ്രിയങ്കയും; അമേഠിയിൽ തിരിച്ച് വരുമോ കോൺഗ്രസ്?പ്രതീക്ഷ ഇങ്ങനെ
ദില്ലി; അമേഠിയിൽ ഇന്നാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒരിക്കൽ കോൺഗ്രസിന്റെ ശക്തി കേന്ദ്രമായിരുന്ന ജില്ലയിൽ ഇന്ന് പാർട്ടി ക്ഷയിച്ച നിലയിലാണ്. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ പോലും ഇവിടെ പാർട്ടിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. 15 വർഷം ഭരിച്ച മണ്ഡലത്തിൽ ബി ജെ പിയുടെ സ്മൃതി ഇറാനിയോട് കനത്ത തോൽവിയായിരുന്നു രാഹുൽ ഗാന്ധി അന്ന് ഏറ്റുവാങ്ങിയത്. എന്നാൽ ഇത്തവണ എന്ത് വിധേനയും അമേഠി ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ ഒന്നിൽ കൂടുതൽ സീറ്റുകൾ നേടിയെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇത്തവണ നേരിട്ടായിരുന്നു അമേഠിയിലെ ജഗദീഷ്പൂരിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയത്. ഇക്കഴിഞ്ഞ ഡിസംബറിലും രാഹുലും പ്രിയങ്കയും മണ്ഡലത്തിലെത്തിയിരുന്നു. കോൺഗ്രസിന്റെ 'ബിജെപി ഭഗാവോ-മഹാംഗൈ ഹഠാവോ പ്രതിജ്ഞാ യാത്രയുടെ" ഭാഗമായി ജഗദീഷ്പൂരിൽ നിന്ന് ഹരിമൗവിലേക്ക് ഏകദേശം ആറ് കിലോമീറ്റർ ഇരുവരും കാൽനട ജാഥ നടത്തി. നഷ്ടപ്പെട്ട സ്വാധീനം തിരിച്ച് പിടിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു കോൺഗ്രസ് നീക്കം.

അതേസമയം യു പിയിൽ മറ്റിടങ്ങളിൽ എന്ന പോലെ തന്നെ അമേഠിയിലും കോൺഗ്രസ് ചിത്രത്തിൽ ഇല്ല. ഇവിടേയും ബി ജെ പിയും സമാജ്വാദി പാർട്ടിയും നേർക്ക് നേർ പോരാടുകയാണ്. ഇത്തവണ മണ്ഡലത്തിന് പുറത്ത് നിന്നുള്ള ആശിഷ് ശുക്ലയെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയത്. മുൻ കോൺഗ്രസ് നേതാവും മന്ത്രിയുമായിരുന്ന സഞ്ജയ് സിംഗിനെ മത്സരിപ്പിക്കാനുള്ള ബി ജെ പിയുടെ നീക്കത്തോടെ ശക്തമായ പോരാട്ടത്തിനാണ് മണ്ഡലത്തിൽ കളമൊരുങ്ങിയത്.

അതേസമയം യു പിയിൽ മറ്റിടങ്ങളിൽ എന്ന പോലെ തന്നെ അമേഠിയിലും കോൺഗ്രസ് ചിത്രത്തിൽ ഇല്ല. ഇവിടേയും ബി ജെ പിയും സമാജ്വാദി പാർട്ടിയും നേർക്ക് നേർ പോരാടുകയാണ്. ഇത്തവണ മണ്ഡലത്തിന് പുറത്ത് നിന്നുള്ള ആശിഷ് ശുക്ലയെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയത്. മുൻ കോൺഗ്രസ് നേതാവും മന്ത്രിയുമായിരുന്ന സഞ്ജയ് സിംഗിനെ മത്സരിപ്പിക്കാനുള്ള ബി ജെ പിയുടെ നീക്കത്തോടെ ശക്തമായ പോരാട്ടത്തിനാണ് മണ്ഡലത്തിൽ കളമൊരുങ്ങിയത്.

അമേഠിയിൽ രണ്ടാമതായി ഉറ്റുനോക്കപ്പെടുന്ന സുപ്രധാനമായ മറ്റൊരു മണ്ഡലമാണ് ജഗദീഷ്പൂർ. വിജയ് പാസിയാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി. മന്ത്രി സുരേഷ് പാസിയെയാണ് ബിജെപി മത്സരിപ്പിച്ചത്. ബി ജെ പിയെ കടന്നാക്രമിച്ച് കൊണ്ട് മണ്ഡലത്തിൽ പ്രിയങ്കയും രാഹുലും വിജയ് പാസിക്ക് വേണ്ടി പ്രചരണം നയിച്ചിരുന്നു. വിജയ് ശക്തമായ മത്സരമാണ് ഇവിടെ കാഴ്ച വെയ്ക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

സലോൺ (സംവരണം) നിയമസഭാ മണ്ഡലത്തിൽ, സമാജ്‌വാദി പാർട്ടി ഹൃദ്രോഗ വിദഗ്ധനും പത്മശ്രീ പുരസ്‌കാര ജേതാവുമായ ജഗദീഷ് പ്രസാദിനെയാണ് മത്സരിപ്പിച്ചത്. കഴിഞ്ഞ വർഷം അന്തരിച്ച ബി ജെ പി നേതാവ് ദൽ ബഹദൂർ കോറിയുടെ മകൻ അശോക് കോറിയാണ് ഇവിടെ ബി ജെ പി സ്ഥാനാർത്ഥി. അർജുൻ പാസിയെയാണ് കോൺഗ്രസ് ഇവിടെ സ്ഥാനാർത്ഥിയാക്കിയത്. പ്രിയങ്ക ഗാന്ധി അദ്ദേഹത്തിന് വേണ്ടി പ്രചാരണം നടത്തിയിരുന്നു.

ബിജെപിയുടെ മായങ്കേശ്വര് ശരൺ സിങ്ങിനെ വെല്ലുവിളിച്ച് അമേഠിയിലെ തിലോയിൽ നിന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രദീപ് സിംഗാളിനെയാണ് കോൺഗ്രസ് മത്സരിപ്പിച്ചത്. ഗൗരിഗഞ്ചിൽ എസ്പിയുടെ സിറ്റിങ് എംഎൽഎ രാകേഷ് പ്രതാപ് സിങ്ങിനെതിരെ ഫത്തേ ബഹാദൂറിനെ കോൺഗ്രസ് രംഗത്തിറക്കി. മുൻ ബിഎസ്പി എംഎൽഎയായ ചന്ദ്രപ്രകാശ് മതിയാരിയെയാണ് ബിജെപി ഇവിടെ മത്സരിപ്പിച്ചിരിക്കുന്നത്.












Click it and Unblock the Notifications