Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലിനും സോണിയക്കും ഇന്ത്യന്‍ പൗരത്വം നഷ്ടമാകും,ഫയല്‍ അമിത് ഷായുടെ ടേബിളിലെന്ന് സുബ്രമണ്യന്‍ സ്വാമി

Recommended Video

cmsvideo
    Rahul and sonia will lost indian citizenship

    ദില്ലി: രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഇന്ത്യന്‍ പൗരത്വം നഷ്ടമാകുമെന്ന് മുന്‍ ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായിരുന്ന സുബ്രഹ്മണ്യന്‍ സ്വാമി. ഇത് സംബന്ധിച്ച ഫയല്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ ടേബിളില്‍ ആണെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

    പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ എബിവിപി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സ്വാമി. പൗരത്വ നിയമവുമായി ബന്ധപ്പെട്ട സംവാദത്തിന് കോണ്‍ഗ്രസ് നേതാക്കളെ സ്വാമി വെല്ലുവിളിക്കുകയും ചെയ്തു.

     ബ്രിട്ടീഷ് പൗരത്വം

    ബ്രിട്ടീഷ് പൗരത്വം

    ഇന്ത്യൻ പൗരനായിരിക്കുമ്പോൾ തന്നെ മറ്റൊരു രാജ്യത്തിന്റെ പൗരത്വം സ്വീകരിക്കുന്ന ആളുകൾക്ക് അവരുടെ ഇന്ത്യൻ പൗരത്വം നഷ്ടപ്പെടും. ഇംഗ്ലണ്ടിൽ ബിസിനസ്സ് ആരംഭിക്കുന്നതിനായി രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചിരുന്നുവെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചു.

     പിതാവ് ഇന്ത്യനായതിനാല്‍

    പിതാവ് ഇന്ത്യനായതിനാല്‍

    അതേസമയം പിതാവായ രാജീവ് ഗാന്ധി ഇന്ത്യനായതിനാല്‍ രാഹുല്‍ ഗാന്ധിക്ക് വീണ്ടും ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാമെന്നും സ്വാമി പറഞ്ഞു. എന്നാല്‍ സോണിയാ ഗാന്ധിയുടെ രേഖകള്‍ ഉപയോഗിച്ച് രാഹുലിന് പൗരത്വത്തിന് അപേക്ഷിക്കാന്‍ കഴിയില്ല, കാരണം അവര്‍ ഒരു ഇന്ത്യന്‍ പൗരന്‍ അല്ലെന്നും സ്വാമി ആരോപിച്ചു.

     നിയമത്തെ വിമര്‍ശിക്കുന്നു

    നിയമത്തെ വിമര്‍ശിക്കുന്നു

    പൗരത്വ നിയമത്തെ കുറിച്ച് ഒന്നും അറിയാത്തവരാണ് നിയമത്തിനെ വിമര്‍ശിക്കുന്നത്. ഇന്ത്യന്‍ മുസ്ലീങ്ങളെ നിയമം ഒരു തരത്തിലും ബാധിക്കില്ല. പാകിസ്താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും വരുന്ന മുസ്ലീങ്ങള്‍ക്കും അഭയം നല്‍കണമെന്ന ആവശ്യം ശുദ്ധ അസംബന്ധമാണെന്നും സ്വാമി പറഞ്ഞു.

     ആര്‍ക്കാണ് പ്രശ്നം

    ആര്‍ക്കാണ് പ്രശ്നം

    പാകിസ്താനില്‍ റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ല അപ്പോഴാണ് പാകിസ്താനികള്‍ക്ക് ഇവിടെ പൗരത്വം നല്‍കണമെന്ന് ചിലര്‍ മുറവിളി കൂട്ടുന്നതെന്നും സ്വാമി പറഞ്ഞു. പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും ന്യൂനപക്ഷങ്ങൾക്ക് മതപരമായ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഇന്ത്യ അല്ലാതെ മറ്റൊരു ബദല്‍ ഇല്ല. അവര്‍ക്ക് പൗരത്വം നല്‍കുന്നതില്‍ ആര്‍ക്കാണ് പ്രശ്നമെന്നും സ്വാമി ചോദിച്ചു.

    വെല്ലുവിളി

    വെല്ലുവിളി

    പൗരത്വം നിമയത്തില്‍ താനുമായി സംവാദം നടത്താന്‍ കോണ്‍ഗ്രസ് നേതാക്കളെ വെല്ലുവിളിക്കുകയാണ്. നിയമത്തിനെതിരെ ടിവിയില്‍ അവര്‍ പറയുന്ന കാര്യങ്ങള്‍ ശുദ്ധ മണ്ടത്തരമാണ്. ഇന്ത്യൻ പൗരന്മാരായി ഇന്ത്യയിൽ ജീവിക്കുന്ന മുസ്‌ലീങ്ങളുടെ പൗരത്വം ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ല. ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് നിയമം ഭീഷണിയല്ലെന്നും സ്വാമി പറഞ്ഞു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+