കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിഷന്‍ പ്രഖ്യാപിച്ച് രാഹുല്‍, പടത്തലവന്‍ പവന്‍ ഖേര, ബിജെപിയെ വെട്ടും, അഗ്രസീവ് ഗെയിമുമായി കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധി തിരിച്ചുവരവ് പാര്‍ട്ടിക്കുള്ളില്‍ രാജകീയമായി പ്രഖ്യാപിച്ചിരിക്കുകയാണ്. അദ്ദേഹം തന്റെ പുതിയ മിഷനും പ്രഖ്യാപിച്ചു. ഒരു വര്‍ഷത്തിന് ശേഷം രാഹുലിന്റെ ഏറ്റവും വലിയ പ്ലാനാണിത്. ബീഹാര്‍ തിരഞ്ഞെടുപ്പാണ് രാഹുല്‍ പ്രധാന മിഷനായി കാണുന്നത്. അതേസമയം ടിവിയില്‍ അടക്കം അഗ്രസീവായ പുതിയൊരു ടീമിനെ രാഹുല്‍ സജ്ജമാക്കിയിട്ടുണ്ട്. പവന്‍ ഖേരയാണ് രാഹുലിന്റെ ഡിജിറ്റല്‍ ഇടത്തിലെ മുഖമായി അറിയപ്പെടുക. ടീമിനുള്ളില്‍ സീനിയേഴ്‌സിനും കൂടി റോളുണ്ടെന്ന് തെളിയിക്കുന്ന തീരുമാനമാണിത്.

മിഷന്‍ പ്രഖ്യാപനം

മിഷന്‍ പ്രഖ്യാപനം

തിരിച്ചുവരവ് ഉണ്ടായിരിക്കുമെന്ന് രാഹുല്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. തന്റെ ആദ്യ മിഷനും രാഹുല്‍ പ്രഖ്യാപിച്ചു. ബീഹാറിലെ തിരഞ്ഞെടുപ്പ് വിജയമാണ് ആദ്യ ലക്ഷ്യം. ബീഹാറിലെ പ്രചാരണത്തിനായി എത്ര സമയം വേണമെങ്കിലും മാറ്റിവെക്കുമെന്ന് സംസ്ഥാനത്ത് നിന്നുള്ള നേതാക്കളെ രാഹുല്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ നേതാക്കളുമായുള്ള വിര്‍ച്വല്‍ യോഗത്തില്‍ രാഹുല്‍ സംസാരിക്കുകയും ചെയ്തു. നിതീഷ് കുമാറല്ല, ബിജെപിയാണ് ശത്രുവെന്ന് രാഹുല്‍ പറയുന്നു.

അഗ്രസീവ് ടോണിലേക്ക്

അഗ്രസീവ് ടോണിലേക്ക്

ബീഹാറില്‍ സോഫ്റ്റായിട്ടുള്ള സമീപനമില്ലെന്ന് രാഹുല്‍ അറിയിച്ചു. അഗ്രസീവായിട്ടുള്ള ബിജെപിയെ കൗണ്ടര്‍ അറ്റാക്കിലൂടെ ഞെട്ടിക്കുന്ന നീക്കങ്ങളാണ് മുന്നോട്ട് വെക്കുന്നത്. ഗിരിരാജ് സിംഗ് അടക്കമുള്ള നേതാക്കളില്‍ നിന്ന് വിവാദമായ പ്രസ്താവനകളും രാഹുല്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇവര്‍ തിരഞ്ഞെടുപ്പ് ഫലത്തെ തന്നെ അട്ടിമറിക്കാന്‍ കെല്‍പ്പുള്ളവരാണ്. പരമാവധി പ്രകോപിപ്പിക്കാനാണ് രാഹുല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അഗ്രസീവായ ഒരു ടീമിനെയും രാഹുല്‍ കളത്തില്‍ ഇറക്കുന്നുണ്ട്.

വളരെ നിര്‍ണായകം

വളരെ നിര്‍ണായകം

രാഹുലിനോട് നേതാക്കള്‍ ആവശ്യപ്പെട്ടത് വളരെ ഗൗരവപ്പെട്ടതാണ് ബീഹാര്‍ തിരഞ്ഞെടുപ്പെന്നാണ്. വളരെ ഗൗരവത്തോടെ തന്നെ ഇതിനെ രാഹുല്‍ സമീപിച്ചിരിക്കുകയാണ്. ചൈനീസ് വിഷയം ഉന്നയിക്കില്ലെന്നാണ് സൂചന. കോണ്‍ഗ്രസ് ദീര്‍ഘകാലമായി സംസ്ഥാനത്ത് അധികാരത്തിന് പുറത്താണ്. അത് തുടരാനാവില്ലെന്ന് രാഹുല്‍ പറഞ്ഞു. ആര്‍ജെഡിയുമായി സഖ്യവും രാഹുല്‍ ഉറപ്പിച്ചു. ഇതില്‍ മാറ്റമില്ല. 40 സീറ്റ് ലഭിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

പിന്നണിയില്‍ കെസി

പിന്നണിയില്‍ കെസി

കെസി വേണുഗോപാല്‍ ബീഹാര്‍ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് താല്‍പര്യമില്ല. ശരത് യാദവിന്റെ പേരിനാണ് സാധ്യത. ആര്‍ജെഡിയുമായി സഖ്യം വേണ്ടെന്ന് രാഹുലിനോട് ആവശ്യപ്പെട്ടവരുമുണ്ട്. എന്നാല്‍ സീനിയര്‍ നേതാക്കള്‍ സഖ്യം വേണമെന്ന നിലപാടിലാണ്. ലാലു പ്രസാദ് യാദവുമായി രാഹുല്‍ നേരിട്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. കെസി വേണുഗോപാലിന്റെ സഹായവും ഒപ്പമുണ്ടാവും.

Recommended Video

cmsvideo
Rahul Gandhi 2.0 is hit or Miss? | Oneindia Malayalam
കളി മാറുന്നു

കളി മാറുന്നു

കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ ടീമിനെയാണ് ആദ്യം ബീഹാറില്‍ ഇറക്കുക. ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ നിതീഷ് കുമാര്‍ വളരെ പിന്നിലാണ്. ബിജെപിയുടെ കളിപ്പാവയായി അദ്ദേഹം മാറിയെന്ന് അനലറ്റിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസ് പുതിയൊരു മാറ്റത്തിനും രാഹുലിന്റെ വരവിലൂടെ ഒരുങ്ങുന്നുണ്ട്. പവന്‍ ഖേരയെ രാഹുലിന്റെ ടീമിന്റെ അമരക്കാരനാക്കാനാണ് തീരുമാനം. ഇപ്പോള്‍ പാര്‍ട്ടിയെ ടിവി ചാനല്‍ ചര്‍ച്ചകളില്‍ സജീവമാക്കിയത് ഖേരയാണ്. ടീം സോണിയയില്‍ നിന്ന് രാഹുലിന്റെ ഡിജിറ്റല്‍ ടീമിലേക്ക് അദ്ദേഹം കളം മാറി കഴിഞ്ഞു.

ഖേര ഒരുക്കുന്ന തന്ത്രം

ഖേര ഒരുക്കുന്ന തന്ത്രം

കോണ്‍ഗ്രസിന്റെ വക്താവാകുന്നതിന് മുമ്പ് തന്നെ ടിവി ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ മുഖമായിരുന്നു ഖേര. ഷാനവാസ് ഹുസൈനെ പൊളിച്ചടുക്കിയ ഒരു ചര്‍ച്ചയാണ് അദ്ദേഹത്തെ സോഷ്യല്‍ മീഡിയ ബ്രാന്‍ഡാക്കിയത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ യുവാക്കളുടെ ഫേവറിറ്റാണ് ഖേര. രാഹുലിന്റെ യുവ വോട്ടുബാങ്കിനെ പാകപ്പെടുത്തുന്നതില്‍ ഖേരയ്ക്ക് വലിയ പങ്കുണ്ടാവും. സോഷ്യല്‍ മീഡിയ യുവാക്കളുടെ കേന്ദ്രമാണ്. രാഹുലിന്റെ ശക്തി അവിടെയാണ്. ഇത് ബീഹാറില്‍ അടക്കം വോട്ടിലേക്ക് മാറ്റാനുള്ള കഴിവ് ഖേരയ്ക്കുണ്ട്.

യൂത്ത് പോളിസി

യൂത്ത് പോളിസി

രാജ്യത്തെ യുവാക്കള്‍ തൊഴിലില്ലായ്മ അടക്കമുള്ള വിഷയത്തില്‍ മോദിക്കെതിരാണ്. അതാണ് കോണ്‍ഗ്രസ് ടാര്‍ഗറ്റ് ചെയ്യുന്നത്. പവന്‍ ഖേര യൂത്ത് വിംഗിലൂടെ വളര്‍ന്ന് വന്ന നേതാവാണ്. രാജീവ് ഗാന്ധി വധത്തോടെ പാര്‍ട്ടി വിട്ടെങ്കിലും, 1998ല്‍ ഷീലാ ദീക്ഷിതിന്റെ രാഷ്ട്രീയകാര്യ സെക്രട്ടറിയായിട്ടാണ് തിരിച്ചെത്തുന്നത്. 2015 മുതല്‍ ഖേര മറ്റൊരു തലത്തിലുള്ള നേതാവായി മാറുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറായിരുന്നു ഖേര. ഇതെല്ലാം അദ്ദേഹത്തിന് ഗ്രൗണ്ട് തലത്തില്‍ എത്രത്തോളം കഴിവുണ്ടെന്നതിന്റെ തിരിച്ചറിവിലാണ് കോണ്‍ഗ്രസ് നല്‍കിയത്.

രാഹുല്‍ തിരിച്ചുവരുന്നു

രാഹുല്‍ തിരിച്ചുവരുന്നു

പ്രചാരണത്തിന് മുന്നിലുണ്ടാവുമെന്ന് പ്രഖ്യാപിച്ചതോടെ രാഹുല്‍ തിരിച്ചുവരവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അധ്യക്ഷ സ്ഥാനത്തേക്ക് അതിന് മുമ്പ് അദ്ദേഹം തിരിച്ചെത്തും. അതേസമയം ഒരിക്കല്‍ കൂടി സീനിയര്‍ നേതാക്കളില്‍ കഴിവുള്ളവര്‍ തന്റെ ടീമിലുണ്ടാവുമെന്നും രാഹുല്‍ അടിവരയിടുകയാണ്. അശോക് ഗെലോട്ട്, ജയറാം രമേശ്, താരിഖ് അന്‍വര്‍, മന്‍മോഹന്‍ സിംഗ് എന്നിവര്‍ക്ക് പുറമേയാണ് പവന്‍ ഖേരയും രാഹുലിന്റെ വിശ്വസ്തരാവുന്നത്. ഇവര്‍ക്ക് യൂത്ത് ടീമുമായി യോജിച്ച് പോകാനും സാധിക്കുന്നുണ്ട്. യൂത്ത് ടീം രാഹുലിന്റെ പ്രഖ്യാപനത്തില്‍ ആഘോഷവും തുടങ്ങിയിരിക്കുകയാണ്.

English summary
rahul announces his come back will aggressively campaign in bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X