കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം റാഫേലിലെ പണം കാണാതായി.... ഇപ്പോള്‍ ഫയല്‍ കാണാതായി, മോദിക്കെതിരെ രാഹുല്‍!!

Google Oneindia Malayalam News

Recommended Video

cmsvideo
ആദ്യം റാഫേലിലെ പണം കാണാതായി, ഇപ്പോള്‍ ഫയലും

ദില്ലി: റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ആദ്യം വിമര്‍ശനമുന്നയിച്ചത്. ആദ്യം റാഫേല്‍ കരാറിലെ പണം നഷ്ടമായി. ഇപ്പോഴിതാ റാഫേല്‍ ഫയലും കാണാതായിരിക്കുകയാണ്. മോദിജിക്കെതിരെ കേസെടുക്കണം. മാധ്യമങ്ങള്‍ പറയുന്നത്, തലതിരിഞ്ഞ രാജാവാണ് രാജ്യം ഭരിക്കുന്നതെന്നാണ്. റാഫേലിലെ കള്ളങ്ങള്‍ കൈയ്യോടെ പിടിച്ച മാധ്യമവും ഇത് തന്നെയാണ് ആവര്‍ത്തിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു.

1

പ്രധാനമന്ത്രിയാണ് റാഫേല്‍ കരാര്‍ വൈകിപ്പിച്ചത്. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ആശയവിനിമയത്തില്‍ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. അനില്‍ അംബാനിക്ക് 30000 കോടി മോദി നല്‍കിയത് കൊണ്ട് ഇന്ത്യക്ക് നേരത്തെ തന്നെ റാഫേല്‍ ജെറ്റുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കേണ്ടെന്നും രാഹുല്‍ പറഞ്ഞു. അതേസമയം ബിഎസ്പി അധ്യക്ഷ മായാവതിക്കും മോദിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ വളരെ വിചിത്രമായിട്ടാണ് പെരുമാറുന്നത്. ദേശീയ സുരക്ഷയും രാജ്യ താല്‍പര്യവും അദ്ദേഹത്തിന്റെ കൈയ്യില്‍ സുരക്ഷിതമാണോയെന്നും മായാവതി ചോദിക്കുന്നു.

പ്രധാനമന്ത്രി രാജ്യത്തോട് മാപ്പുപറയണം. സുപ്രീം കോടതി അറ്റോര്‍ണി ജനറല്‍ വെളിപ്പെടുത്തിയ കാര്യം സത്യമായത് കൊണ്ട്, ദേശീയ സുരക്ഷ പ്രധാനമന്ത്രി പണം വെച്ചിരിക്കുകയാണെന്നും ബിഎസ്പി പറഞ്ഞു. ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവും മോദിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. സുപ്രീം കോടതിയില്‍ ഉണ്ടായ രംഗങ്ങള്‍, മോദി സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ ഇല്ലാതാക്കുന്നു എന്നതിന്റെ സൂചനയാണ്. രാജ്യത്ത് ഭയം സൃഷ്ടിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും നായിഡു ആരോപിച്ചു.

അതേസമയം താന്‍ ആര്‍ക്കെതിരെയും ആരോപണം ഉന്നയിക്കുന്നില്ലെന്നും, ജനങ്ങള്‍ക്ക് മുന്നിലുള്ള രേഖയാണ് എല്ലാം പറയുന്നത്. സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ വെളിപ്പെടുത്തിയ കാര്യങ്ങളില്‍ നിന്ന് റാഫേല്‍ രേഖകള്‍ സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. റാഫേല്‍ രേഖകള്‍ കാണാനില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രധാനമന്ത്രി റാഫേല്‍ ഇടപാടില്‍ ബൈപ്പാസ് സര്‍ജറി ചെയ്തിരിക്കുകയാണ്. ഇനി നീതി നടപ്പാക്കേണ്ടത് സുപ്രീം കോടതിയുടെ ചുമതലയാണെന്നും രാഹുല്‍ പറഞ്ഞു.

ഉത്തര്‍പ്രദേശ് തിരിച്ചു പിടിക്കണം; 2009 ലെ ആ 22 പടക്കുതിരകളെ തിരിച്ചെത്തിക്കാനൊരുങ്ങി കോണ്‍ഗ്രസ്ഉത്തര്‍പ്രദേശ് തിരിച്ചു പിടിക്കണം; 2009 ലെ ആ 22 പടക്കുതിരകളെ തിരിച്ചെത്തിക്കാനൊരുങ്ങി കോണ്‍ഗ്രസ്

English summary
rahul attack pm modi on rafale
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X