കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെയും ഭാഗവതിന്റെയും സ്വപ്‌നം നടക്കില്ല... കോണ്‍ഗ്രസ് സംവരണം അവസാനിപ്പിക്കില്ലെന്ന് രാഹുല്‍

Google Oneindia Malayalam News

ദില്ലി: സംവരണം മൗലികാവകാശമല്ലെന്ന സുപ്രീം കോടതി വിധിക്കെതിരെ രാഹുല്‍ ഗാന്ധി. ബിജെപിയും ആര്‍എസ്എസും സംവരണത്തിന് എതിരാണെന്നും, അതുകൊണ്ടാണ് അവര്‍ സംവരണത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു. എനിക്ക് എസ്‌സി എസ്ടി, ഒബിസി, ദളിത് വിഭാഗങ്ങളോട് പറയാനുള്ളത് കോണ്‍ഗ്രസ് ഒരിക്കലും അവസാനിപ്പിക്കില്ലെന്നാണ്. മോദിയും മോഹന്‍ ഭാഗവതും അതിനെ കുറിച്ച് സ്വപ്‌നം കണ്ടാലും നടക്കാന്‍ പോകുന്നില്ലെന്ന് രാഹുല്‍ പറഞ്ഞു.

1

ബിജെപിയും ആര്‍എസ്എസും സംവരണത്തെ എതിര്‍ക്കുന്നവരാണ്. അവര്‍ക്കെരിക്കലും പിന്നോക്ക വിഭാഗം പുരോഗമിക്കുന്നത് ഇഷ്ടമല്ല. അവര്‍ സാമൂഹിക ഘടനയെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് തൊഴിലിലെ പ്രമോഷനുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സംവരണം മൗലികാവകാശമല്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ഉത്തരാഖണ്ഡ് സര്‍ക്കാരുമായി ബന്ധപ്പെട്ട കേസായിരുന്നു ഇത്. ബിജെപിയാണ് ഉത്തരാഖണ്ഡ് ഭരിക്കുന്നത്.

നേരത്തെ സര്‍ക്കാര്‍ വിധിക്കെതിരെ പുന:പ്പരിശോധനാ ഹര്‍ജി നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. അതേസമയം എന്‍ഡിഎ ഇത് വലിയ വിള്ളല്‍ ഉണ്ടാക്കിയിരിക്കുകയാണ്. ബീഹാറിലെ കക്ഷികളായ ജെഡിയുവും രാം വിലാസ് പാസ്വാന്റെ എല്‍ജെപി വിധിക്കെതിരെ രംഗത്ത് വന്നു. എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍ കോണ്‍ഗ്രസിന്റെ ആവശ്യം ആവര്‍ത്തിച്ചിട്ടുണ്ട്. സംവരണം മാറ്റമില്ലാതെ തുടരുമെന്നും ചിരാഗ് വ്യക്തമാക്കി.

സംവരണത്തിനായി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം കേന്ദ്രം പാര്‍ലമെന്റ് സെഷനില്‍ വിധിക്കെതിരെ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് ജെഡിയു ജനറല്‍ സെക്രട്ടറി കെസി ത്യാഗി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ജോലിയിലും പ്രമോഷനുകളിലും സംവരണം തുടരുമെന്ന് ഓര്‍ഡിനന്‍സില്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആര്‍ജെഡിയു റിവ്യൂ ഹര്‍ജിക്കായി ആവശ്യപ്പെട്ടിട്ടുണ്ട്.

ദില്ലിയിലെ അഡ്ജസ്റ്റ്‌മെന്റ് ഇനിയില്ല, കോണ്‍ഗ്രസ് സഖ്യ രാഷ്ട്രീയത്തിലേക്ക്, 3 ലക്ഷ്യങ്ങള്‍ദില്ലിയിലെ അഡ്ജസ്റ്റ്‌മെന്റ് ഇനിയില്ല, കോണ്‍ഗ്രസ് സഖ്യ രാഷ്ട്രീയത്തിലേക്ക്, 3 ലക്ഷ്യങ്ങള്‍

English summary
rahul attacks bjp over sc verdict on reservatiosn
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X