കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ വിദേശത്ത് നിന്നും മടങ്ങിയെത്തി.... വര്‍ക്കിംഗ് കമ്മിറ്റി ഉടനുണ്ടാവും, അധ്യക്ഷനാരാകും!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് നഷ്ടപ്പെട്ട ആവേശം തിരിച്ചുപിടിക്കാനൊരുങ്ങി. മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിദേശത്ത് നിന്ന് മടങ്ങിയെത്തിയിരിക്കുകയാണ്. ഇന്ന് രാവിലെയാണ് രാഹുല്‍ ഇന്ത്യയിലെത്തിയത്. പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹത്തിനെതിരെ കടുത്ത വിമര്‍ശനം നിലനില്‍ക്കുന്നുണ്ട്. ഷീലാ ദീക്ഷിത് അന്തരിച്ചിട്ടും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. വിദേശത്തേക്ക് പോയതിന്റെ അമര്‍ഷവും അദ്ദേഹത്തിനെതിരെയുണ്ട്.

1

അതേസമയം രാഹുല്‍ വരുന്നത് നിര്‍ണായക കാര്യങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യാന്‍ കൂടിയാണ്. സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ നടക്കാന്‍ ഇനി മൂന്ന് മാസം മാത്രമാണ് ബാക്കിയുള്ളത്. അതിന് മുമ്പ് കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മിറ്റി ചേരുമെന്നാണ് സൂചന. രാഹുല്‍ വരുന്നതിനായി നേതാക്കള്‍ കാത്തിരിക്കുകയാണ്. വര്‍ക്കിംഗ് അടുത്ത ദിവസം തന്നെ നടത്തുമെന്നാണ് സൂചന. അതില്‍ പാര്‍ട്ടിയുടെ പുതിയ അധ്യക്ഷനെയും പ്രഖ്യാപിക്കും.

രാഹുല്‍ അധ്യക്ഷനെ തീരുമാനിക്കുന്ന കാര്യത്തില്‍ നിര്‍ദേശം നല്‍കില്ലെന്നാണ് സൂചന. പ്രിയങ്ക ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. അശോക് ഗെലോട്ട്, ജോതിരാദിത്യ സിന്ധ്യ, സച്ചിന്‍ പൈലറ്റ് എന്നിവരടക്കമുള്ളവരുടെ പേരുകളും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി ചേരുമെന്നാണ് നേതാക്കള്‍ സൂചിപ്പിക്കുന്നത്. അധ്യക്ഷന്‍ ഇല്ലാത്തത് സംസ്ഥാന സമിതികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്നാണ് പൊതുവികാരം.

കെസി വേണുഗോപാല്‍ വര്‍ക്കിംഗ് കമ്മിറ്റി ചേരുന്നതിനായി രാഹുല്‍ അടുത്ത ദിവസം കാണും. കര്‍ണാടക അടക്കമുള്ള സ്ഥലങ്ങളില്‍ ഭരണം നഷ്ടമായത് രാഹുലിന്റെ അധ്യക്ഷ സ്ഥാനത്തേക്കുള്ള രാജി കാരണമാണ്. അതുകൊണ്ട് അദ്ദേഹത്തോട് മടങ്ങി വരണമെന്ന അഭ്യര്‍ത്ഥന നേതാക്കള്‍ നടത്തിയേക്കും. അതേസമയം മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി പരമാവധി ശ്രമിക്കുന്നുണ്ട്. സംസ്ഥാന നേതാക്കളില്‍ പലര്‍ക്കും രാഹുലില്‍ മാത്രമാണ് വിശ്വാസമുള്ളത്. അതുകൊണ്ട് അദ്ദേഹത്തോട് അധ്യക്ഷനെ നിര്‍ദേശിക്കാന്‍ കമ്മിറ്റി ആവശ്യപ്പെടും.

കമല്‍നാഥിനെ കാണാനെത്തി സുമിത്ര മഹാജന്‍.... ബിജെപിക്ക് നെഞ്ചിടിപ്പ്, എല്ലാ നീക്കങ്ങളും തകര്‍ന്നുകമല്‍നാഥിനെ കാണാനെത്തി സുമിത്ര മഹാജന്‍.... ബിജെപിക്ക് നെഞ്ചിടിപ്പ്, എല്ലാ നീക്കങ്ങളും തകര്‍ന്നു

English summary
rahul back from foreign visti
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X