കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ബജാജിന്‍റെ വിമര്‍ശനം രാജ്യതാത്പര്യത്തെ മുറിപ്പെടുത്തുന്നത്; നിര്‍മ്മല സീതാരാമന്‍

Google Oneindia Malayalam News

ദില്ലി: മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഇന്ത്യക്കാര്‍ ഭയപ്പെടുന്നുവെന്ന ബജാജ് ഗ്രൂപ്പ് ചെയര്‍മാന്‍ രാഹുല്‍ ബജാജിന്‍റെ വിമര്‍ശനത്തില്‍ രൂക്ഷ പ്രതികരണവുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. രാഹുലിന്‍റെ പ്രതികരണം രാജ്യതാത്പര്യത്തെ മുറുപ്പെടുത്തുന്നതാണെന്ന് ധനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

rahulbajaj

ബജാജ് ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ ഉത്തരം നല്‍കിയിട്ടുണ്ട്. ഒരാളുടെ ചിന്തകള്‍ പ്രചരിപ്പിക്കുന്നതിനേക്കാൾ മികച്ച മാർഗ്ഗം എല്ലായ്പ്പോഴും ഉത്തരം തേടുന്നതാണ് , അത് ഏറ്റുപിടിക്കുന്നത് ദേശീയ താൽപ്പര്യത്തെ ബാധിക്കും, സീതാരാമൻ ട്വീറ്റ് ചെയ്തു. ശനിയാഴ്ച ഇകണോമിക് ടൈംസ് ദിനപത്രം നടത്തിയ പുരസ്കാരദാന ചടങ്ങിനിടെയായിരുന്നു രാഹുല്‍ ബജാജ് കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. ധനമന്ത്രിയുടേയും ആഭ്യന്തര മന്ത്രി അമിത് ഷായുടേയും സാന്നിധ്യത്തിലായിരുന്നു രാഹുലിന്‍റെ വിമര്‍ശനം.

കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ജനങ്ങള്‍ ഭയക്കുന്നു. വിമര്‍ശനങ്ങളേ സര്‍ക്കാര്‍ അതേ സ്വരത്തില്‍ ഉള്‍ക്കൊള്ളുമോയെന്ന് തനിക്ക് അറിയില്ല. യുപിഎ കാലത്ത് സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നുവെന്നും രാഹുല്‍ വേദിയില്‍ പറഞ്ഞു. അതേസമയം രാഹുലിന്‍റെ വിമര്‍ശനങ്ങള്‍ക്ക് വേദിയില്‍ വെച്ച് തന്നെ അമിത് ഷാ മറുപടി നല്‍കിയിരുന്നു. ഭയക്കേണ്ട കാര്യമില്ല, സര്‍ക്കാരിനെ മാധ്യമങ്ങള്‍ ധാരാളമായി വിമര്‍ശിക്കുന്നുണ്ട്. സുതാര്യമായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്, കൂടുതല്‍ മെച്ചപ്പെടാന്‍ ശ്രമിക്കുകയാണെന്നായിരുന്നു ഷായുടെ മറുപടി.

അതേസമയം രാഹുലിന്‍റെ പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. പാര്‍ലമെന്‍റ് സീറ്റ് നേടാനുള്ള എളുപ്പവഴിയാണ് രാഹുലിന്‍റെ വിമര്‍ശനം എന്നായിരുന്നു ബിജെപി നേതാക്കള്‍ ആരോപിച്ചത്.

മേട്ടുപ്പാളയത്ത് വീടുകള്‍ക്കുമേല്‍ മതിലിടിഞ്ഞു വീണ് 15 മരണം; തമിഴ്നാട്ടില്‍ നാശം വിതച്ച് ശക്തമായ മഴമേട്ടുപ്പാളയത്ത് വീടുകള്‍ക്കുമേല്‍ മതിലിടിഞ്ഞു വീണ് 15 മരണം; തമിഴ്നാട്ടില്‍ നാശം വിതച്ച് ശക്തമായ മഴ

ബിജെപിയെ താഴയിറക്കാന്‍ ഒന്നിക്കും; ജെഡിഎസുമായി സഖ്യത്തിലെത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

ബിജെപിക്ക് കനത്ത തിരിച്ചടി, രമേശ് ജാര്‍ഖിഹോളിക്ക് കടുംവെട്ട്!! വോട്ടില്ലെന്ന് ലിംഗായത്ത സമുദായംബിജെപിക്ക് കനത്ത തിരിച്ചടി, രമേശ് ജാര്‍ഖിഹോളിക്ക് കടുംവെട്ട്!! വോട്ടില്ലെന്ന് ലിംഗായത്ത സമുദായം

English summary
Rahul Bajaj criticism can hurt national interest says Nirmala Sitaraman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X