രാഹുല്‍ അഞ്ച് ദിവസത്തിനകം തിരിച്ചെത്തുമോ?
നാഗ്പൂര്‍: പാര്‍ട്ടിയില്‍ നിന്ന് അവധിയില്‍ പ്രവേശിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എവിടെയാണ് ആര്‍ക്കും തന്നെ അറിയില്ല. രാഹുല്‍ രാജ്യത്ത് തന്നെ ഉണ്ടെന്നും അല്ല വിദേശത്താണെന്നുമുള്ള വാര്‍ത്ത പ്രചരിക്കുമ്പോള്‍ പാര്‍ട്ടി ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അഞ്ച് ദിവസത്തിനകം തിരിച്ച് വരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥ്.
പാര്‍ലമെന്റ് സമ്മേളനത്തിന് തുടങ്ങുന്നതിന് തൊട്ടു മുന്‍പ് മുതല്‍ രാഹുല്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍നിന്നും വിട്ടുനില്‍ക്കുന്നത് വിവാദമുണ്ടാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കമല്‍നാഥിന്റെ പ്രതികരണം.
രാഹുല്‍ പാര്‍ട്ടിയെ നയിക്കാന്‍ കഴിവുള്ളയാള്‍ തന്നെയാണെന്നും തിരിച്ചെത്തിയാലുടന്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമാകുമെന്നും കമല്‍നാഥ് പറഞ്ഞു.

എന്നാല്‍ രാഹുല്‍ ഒരു ഇടവേള എടുത്തതാണെന്നും പാര്‍ട്ടികാര്യങ്ങളില്‍ സ്വതന്ത്രമായി ഇടപെടാന്‍ സാധിക്കാത്തതിനാല്‍ നിരാശന്‍ ആയിരുന്നെന്നുമാണ് കോണ്‍ഗ്രസ് വൃത്തങ്ങളുടെ പ്രതികരണം.
ഫെബ്രവരി 23നാണ് രാഹുല്‍ഗാന്ധി പാര്‍ട്ടിയില്‍നിന്ന് അവധിയെടുത്തത്












Click it and Unblock the Notifications