കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഴം വാങ്ങി 'സ്റ്റാറായ' നടന്‍; രണ്ടു പഴത്തിന് 442 രൂപ, വേണ്ടിവരുമെന്ന് ഹോട്ടലുടമകള്‍

Google Oneindia Malayalam News

മുംബൈ: ബോളിവുഡ് താരം രാഹുല്‍ ബോസില്‍ നിന്ന് രണ്ടുപഴത്തിന് 442 രൂപ ഈടാക്കിയ സംഭവം ദേശീയതലത്തില്‍ ചര്‍ച്ചയായിരുന്നു. ജിഎസ്ടി ഉള്‍പ്പെടെയാണ് ഇത്രയും രൂപ ഈടാക്കിയത്. ചാണ്ഡീഗഡിലെ ജെഡബ്ല്യു മാരിയട്ട് ഹോട്ടലില്‍ നിന്നാണ് നടന് ദുരനുഭവമുണ്ടായത്. ഇക്കാര്യം അദ്ദേഹം ട്വിറ്ററില്‍ പരസ്യമാക്കിയതോടെ വന്‍ ചര്‍ച്ചയായി.

Rahul

എന്നാല്‍ ഉയര്‍ന്ന വില ഈടാക്കിയത് ന്യായീകരിച്ച് ഹോട്ടല്‍ ഉടമകളുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍സ് ആന്റ് റസ്റ്ററന്റ് ഓഫ് ഇന്ത്യ (എഫ്എച്ച്ആര്‍എഐ) രംഗത്തെത്തി. നിയമവിരുദ്ധമായി ഒന്നും ഹോട്ടല്‍ അധികൃതര്‍ ചെയ്തിട്ടില്ലെന്ന് സംഘടന പറയുന്നു.

ഹോട്ടലിലെ സേവനത്തിന് 18 ശതമാനം ജിഎസ്ടി ഈടാക്കുന്നത് നിയമപരമായിട്ടാണ്. ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ശൃംഖലകളുള്ള ഹോട്ടലാണ് ജെഡബ്ല്യു മാരിയട്ട്. ഹോട്ടലില്‍ പഴവും പച്ചക്കറിയും വില്‍ക്കാറില്ല എന്ന് എല്ലാവരും മനസിലാക്കണം. താമസ സൗകര്യവും റസ്റ്ററന്റ് സേവനങ്ങളുമാണ് നല്‍കാറുള്ളത്. റസ്റ്ററന്റിലാകട്ടെ അതിഥികള്‍ ആവശ്യപ്പെട്ടാല്‍ മറ്റു ഭക്ഷണങ്ങളുമെത്തിക്കും. ചില്ലറ വില്‍പ്പന കേന്ദ്രത്തില്‍ നിങ്ങള്‍ക്ക് പഴം വിപണി വിലയ്ക്ക് കിട്ടിയേക്കാം. എന്നാല്‍ ഹോട്ടലില്‍ മറ്റു സൗകര്യങ്ങള്‍ക്ക് കൂടിയുള്ള വിലയാണ് ഈടാക്കാറുള്ളത്. താമസ സൗകര്യം മാത്രമല്ല ഹോട്ടലില്‍ നല്‍കുന്നത്. ആഡംബരമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുന്നുണ്ട്. ഒരു കാപ്പി നിങ്ങള്‍ക്ക് പത്ത് രൂപയ്ക്ക് ലഭിക്കും. ആഡംബര ഹോട്ടലില്‍ അതിന് 250 രൂപയാകുമെന്നും എഫ്എച്ച്ആര്‍എഐ വൈസ് പ്രസിഡന്റ് ഗുര്‍ബാക്‌സിഷ് സിങ് കോലി പറഞ്ഞു.

കോണ്‍ഗ്രസിന് പുതിയ അമരക്കാരന്‍; രാഹുല്‍ ഇടപെട്ടു, ഇടക്കാല പ്രസിഡന്റ് ഈ ആഴ്ച ചുമതലയേല്‍ക്കുംകോണ്‍ഗ്രസിന് പുതിയ അമരക്കാരന്‍; രാഹുല്‍ ഇടപെട്ടു, ഇടക്കാല പ്രസിഡന്റ് ഈ ആഴ്ച ചുമതലയേല്‍ക്കും

എന്നാല്‍ പഴത്തിന് ജിഎസ്ടി വാങ്ങിയത് വിവാദമായിരുന്നു. രാഹുല്‍ ബോസിന്റെ വീഡിയോ പുറത്തുവന്നതോടെ ഹോട്ടലിന് പിഴയൊടുക്കേണ്ടി വന്നു. പഴത്തിന് ജിഎസ്ടി ബാധകമല്ല.

English summary
Rahul Bose's banana row: FHRAI says Marriott's conduct not illegal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X