• search
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  നോട്ട് നിരോധനം ആരുടെ ബുദ്ധി? മോദിയ്ക്ക് ആർ‍എസ്എസ് ബുദ്ധി ഉപദേശിച്ചുവെന്ന് രാഹുൽ ഗാന്ധി

  ബെംഗളൂരു: ആര്‍എസ്എസിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി. രാജ്യത്ത് നോട്ടു നിരോധനമെന്ന ആശയം പ്രധാനമന്ത്രിയ്ക്ക് നല്‍കിയത് ആർഎസ്എസ് ആണെന്നും സംഘടന രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും പിടിതച്ചടക്കാനാണ് ശ്രമിക്കുന്നതെന്നുമാണ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. സംഘപരിവാറിന്റെ പ്രത്യേക പ്രത്യയശാസ്ത്രം അനുസരിച്ചാണ് മോദി രാജ്യത്ത് നോട്ട് അസാധുവാക്കൽ പ്രഖ്യാപമെന്നും രാഹുല്‍ ആരോപിക്കുന്നു. കർണാടകയിൽ‍ ജനാശിർവാദ് യാത്രയുടെ അവസാനത്തെ ദിവസമാണ് ആർഎസ്എസിനെ കുറ്റപ്പെടുത്തി രാഹുൽ രംഗത്തെത്തിയത്.

  നാല് ദിവസത്തെ കർണാടക സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം മോദിക്കെതിരെയും രംഗത്തെത്തിയിരുന്നു. മോദി സർക്കാർ ജനങ്ങള്‍ക്ക് നല്‍കുന്നത് തെറ്റായ വാഗ്ധാനങ്ങളാണ്. സർക്കാരിന് തെറ്റായ സ്വപ്നങ്ങളാണുള്ളതെന്നുമാണ് രാഹുൽ ആരോപിക്കുന്നത്. തെറ്റായ വാഗ്ധാനങ്ങൾ നൽകുന്നവരെയും തെറ്റായ സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിക്കുന്നവരെയും വിശ്വസിക്കരുതെന്നും രാഹുൽ കർണാടകയിലെ ജനങ്ങളോട് രാഹുല്‍ നിർദേശിച്ചിരുന്നു.

  നിർമലാ സീതാരാമന് പാക് പ്രതിരോധ മന്ത്രിയുടെ മറുപടി: ഇന്ത്യന്‍ നാണയത്തിൽ തന്നെ മറുപടി നല്‍കും, പ്രസ്താവന വിവാദം!

   നിയന്ത്രണം ആ‍ർഎസ്എസിന്?

  നിയന്ത്രണം ആ‍ർഎസ്എസിന്?

  ഇന്ത്യയിലെ ഓരോ മന്ത്രാലയത്തിന് കീഴിലും ദേശീയ തലത്തില്‍ ആർഎസ്എസ്സിൽ നിന്നുള്ള ഒഎസ്ഡി പ്രവർത്തിക്കുന്നുണ്ട്. മന്ത്രിയ്ക്കൊപ്പം പ്രവര്‍ത്തിക്കുന്ന ഈ ആര്‍എസ്എസ് പ്രവർത്തകനാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും രാഹുല്‍ ആരോപിക്കുന്നു. ഈ സമീപനം പിടിച്ചടക്കുന്നതിനുള്ളതാണ്. ഇത് ഒരു സ്ഥാപനത്തെ പിടിച്ചടക്കാൻ അനുവദിക്കുന്നതാണെന്നും രാഹുൽ ആരോപിക്കുന്നു. ഇന്ത്യയിലെ സ്ഥാപനങ്ങൾക്ക് ഇന്ത്യയെ സേവിക്കനുന്നതിനെ തടസ്സപ്പെടുത്തുന്ന നീക്കമാണ് ഇതെന്നും രാഹുൽ ആരോപിക്കുന്നു.

   നോട്ട് നിരോധനം ആരുടെ ബുദ്ധി

  നോട്ട് നിരോധനം ആരുടെ ബുദ്ധി


  രാജ്യത്ത് 500, 1000 രൂപ നോട്ടുകൾ അസാധുവാക്കാനുള്ള നീക്കം ഉടലെടുത്തത് ആർഎസ്എസിൽ നിന്നാണ്. ആർഎസ്എസ് ആണ് ഈ ആശയം പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നിർദേശിക്കുന്നതെന്നും രാഹുല്‍ ആരോപിക്കുന്നു. ആദ്യം മുതൽ‍ തന്നെ പ്രധാനമന്ത്രിയുടെ നോട്ട് അസാധുവാക്കലിനെ എതിർത്തുവന്ന കോൺഗ്രസ് നേതാവാണ് രാഹുൽ ഗാന്ധി. എവിടെ നിന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നോട്ട് നിരോധനമെന്ന ആശയം ലഭിച്ചതെന്ന് അറിയാമോ? ആരാണ് മോദിയ്ക്ക് നോട്ട് നിരോധനമെന്ന ആശയം നൽകിയത് എന്നറിയാമോ ഒരു ഉദ്യോഗസ്ഥനോ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയോ അല്ല മറിച്ച് ആര്‍എസ്എസിന്റെ പ്രത്യേക ആശയമാണെന്നും രാഹുല്‍ ആരോപിക്കുന്നു. പ്രധാനമന്ത്രിയുടെ മനസിലേയ്ക്ക് ആർഎസ്എസ് ആശയങ്ങൾ നൽകുകയും പ്രധാനമന്ത്രി അത് ഇന്ത്യയില്‍ ആരംഭിക്കുകയും ചെയ്യുന്ന അവസ്ഥ നിങ്ങൾക്ക് ചിന്തിക്കാന്‍ കഴിയുന്നുണ്ടോ രാഹുല്‍ ചോദിക്കുന്നു.

  മന്ത്രിമാർ സ്വതന്ത്രരല്ലെന്ന്

  മന്ത്രിമാർ സ്വതന്ത്രരല്ലെന്ന്

  എൻഡിഎ സര്‍ക്കാരിലെ മന്ത്രിമാര്‍ സ്വതന്ത്രമായല്ല പ്രവര്‍ത്തിക്കുന്നത്. ഓരോ മന്ത്രാലയത്തിലെയും കാര്യങ്ങള്‍ തീരുമാനിക്കുന്നത് സംഘപരിവാര്‍ പ്രവര്‍ത്തകരാണെന്നും രാഹുല്‍ ആരോപിക്കുന്നു. കര്‍ണാടകയിലെ ബിസിനസ് സമൂഹത്തെയും പ്രൊഫഷണലുകളെയും അഭിസംബോഝന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു രാഹുല്‍ ഗാന്ധി ആര്‍എസ്എസിനെതിരെ ഇത്തരം ആരോപണങ്ങൾ‍ ഉന്നയിച്ചത്.

   ആർഎസ്എസിനും ബിജെപിയ്ക്കും മാത്രം

  ആർഎസ്എസിനും ബിജെപിയ്ക്കും മാത്രം

  നോട്ടുനിരോധനം പോലുള്ള ദൗർ‍ഭാഗയകരമായ പ്രഖ്യാപനങ്ങള്‍ രാജ്യത്ത് നടപ്പിലാക്കാൻ ആർ‍എസ്എസിനും ബിജെപിയ്ക്കും മാത്രമേ സാധിക്കു. 500, 1000 രൂപ നോട്ടുകള്‍ ഇല്ലാതാക്കിയത് കള്ളപ്പണം വെളുപ്പിക്കുന്നതിന് വേണ്ടിയാണെന്ന് ഏതൊരു കുട്ടിക്കും അറിയാമെന്നും രാഹുല്‍ ആരോപിക്കുന്നു. കര്‍ണാടകയില്‍ ജനാശിര്‍വാദ് യാത്രയുടെ അവസാന ദിനത്തിലാണ് രാഹുലിന്റെ പ്രതികരണം.

  English summary
  Congress president Rahul Gandhi ended his four-day Karnataka 'Janashirvad Yatra' with a bang as he came out guns blazing against RSS.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more