കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാ വിറ്റഴിക്കുന്ന ബേച്ചേന്ദ്രമോദി.... പ്രധാനമന്ത്രിയെ ട്രോളിക്കൊന്ന് രാഹുല്‍, പറഞ്ഞത് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും പേരിട്ട് രാഹുല്‍ ഗാന്ധി. പിഎസ്‌യു വിഷയത്തിലാണ് അദ്ദേഹം പ്രധാനമന്ത്രിയെ ട്രോളിയിരിക്കുന്നത്. മോദി കോട്ടും സ്യൂട്ട് ധരിച്ച സുഹൃത്തുക്കള്‍ വേണ്ടി പൊതുമേഖലയെ വിറ്റഴിക്കുകയാണെന്നാണ് രാഹുല്‍ പരിഹസിച്ചത്. ഇതിനായി ബേച്ചേന്ദ്ര മോദിയെന്ന പദത്തെയാണ് രാഹുല്‍ കടംകൊണ്ടത്. ഈ പദം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

1

മോദി എയര്‍ ഇന്ത്യ, ബിപിസിഎല്‍, എന്നിവയ്‌ക്കൊപ്പം ഇന്ത്യയെയും വിറ്റഴിക്കുകയാണെന്ന് കാണിക്കുന്ന കാര്‍ട്ടൂണും രാഹുല്‍ പുറത്തുവിട്ടു. പൊതുമേഖലാ സ്ഥാപനങ്ങള്‍ വര്‍ഷങ്ങളുടെ കഠിനാധ്വാന ഫലം കൊണ്ടാണ് രൂപീകരിച്ചത്. അതാണ് മോദി നിസാരമായി സൂഹൃത്തുക്കള്‍ക്ക് കൈമാറുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബേച്ചേന്ദ്ര എന്നത് ബേച്ച്‌ന അഥവാ വില്‍പ്പന എന്ന പദത്തില്‍ നിന്നാണ് ഉല്‍ഭവിച്ചത്.

പിഎസ്‌യു തൊഴിലാളികളുടെ ഭാവി അപകടത്തിലാണ്. നിരവധി പേരാണ് ഇനി എന്ത് സംഭവിക്കുമെന്ന് അറിയാതെ നില്‍ക്കുന്നത്. ആ തൊഴിലാളികള്‍ക്കൊപ്പം ചേര്‍ന്ന് ഈ കൊള്ളയ്‌ക്കെതിരെ പോരാടുമെന്നും രാഹുല്‍ പറഞ്ഞു. പലരും സ്വന്തം ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണെന്നും, അവര്‍ക്കൊപ്പം താനുണ്ടാവുമെന്നും രാഹുല്‍ വ്യക്തമാക്കി. അതേസമയം ചൗക്കീദാര്‍ ചോര്‍ ഹെ എന്ന പദത്തിന് ശേഷം രാഹുല്‍ കൊണ്ടുവന്ന പദമാണ് ബേച്ചേന്ദ്ര മോദി.

നേരത്തെ ശിവരാജ് സിംഗ് ചൗഹാന്‍ രാഞ്ചോഡ് ദാസ് ഗാന്ധി എന്ന് രാഹുലിനെ പരിഹസിച്ചിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് ഇതെന്നാണ് വിലയിരുത്തല്‍. സ്വന്തം പാര്‍ട്ടിയെ ഉപേക്ഷിച്ചവനാണ് രാഹുല്‍ എന്ന അര്‍ത്ഥം വരുന്ന വാക്കായിരുന്നു ഇത്. മോദി പോക്കറ്റടിക്കാരനെ പോലെയാണെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ പറഞ്ഞതിന് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു ബിജെപി. അംബാനിയുടെയും അദാനിയുടെയും ലൗഡ് സ്പീക്കറായി മോദി മാറിയെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു.

ഇന്ത്യക്ക് മുന്നില്‍ മുട്ടുകുത്തി മലേഷ്യ...പാമോയിലില്‍ ചര്‍ച്ച, കശ്മീരില്‍ പിന്നോക്കം പോവുംഇന്ത്യക്ക് മുന്നില്‍ മുട്ടുകുത്തി മലേഷ്യ...പാമോയിലില്‍ ചര്‍ച്ച, കശ്മീരില്‍ പിന്നോക്കം പോവും

English summary
rahul calls pm bechendra modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X