Get Updates
Get notified of breaking news, exclusive insights, and must-see stories!

15 മിനുട്ട് സംവാദത്തിന് മോദി തയ്യാറുണ്ടോ?; റാഫേലിലെ കള്ളങ്ങള്‍ തെളിയിക്കാം, വെല്ലുവിളിച്ച് രാഹുല്‍

Recommended Video

cmsvideo
    മോദിയെ വെല്ലുവിളിച്ച് രാഹുൽ | Oneindia Malayalam

    ദില്ലി: റാഫേല്‍ ഇടപാടില്‍ പാര്‍ലമെന്റിനകത്തും പുറത്തും കേന്ദ്ര സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് ആരോപണള്‍ ശക്തമാക്കുന്നു. ഇന്നും സഭയില്‍ കോണ്‍ഗ്രസ് റാഫേല്‍ വിഷയമുന്നയിച്ചു. റാഫേല്‍ ചര്‍ച്ചയില്‍ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ സഭയയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു കോണ്‍ഗ്രസ്സിന്റെ അവകാശ ലംഘന നോട്ടീസ്.

    ഹിന്ദുസ്ഥാന്‍ എയറനോട്ടിക്കല്‍ ലിമിറ്റഡിന് നല്‍കിയെന്ന് പറയുന്ന കരാറിന്റെ രേഖകര്‍ പാര്‍ലമെന്റില്‍ ഹാജരാക്കിയില്ലെങ്കില്‍ നിര്‍മ്മല സീതാരാമന്‍ രാജിവെക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത് എത്തുന്നത്.

    പ്രതിരോധ മന്ത്രിക്കെതിരെ

    പ്രതിരോധ മന്ത്രിക്കെതിരെ

    റഫാല്‍ ഇടപാടില്‍ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനെതിരെയായിരുന്നു രാഹുല്‍ ഗാന്ധി ഇന്ന് വിമര്‍ശനങ്ങള്‍ കടുപ്പിച്ചത്. ഇടപാടിനെ കുറിച്ച് പ്രതിരോധമന്ത്രി ലോക്‌സഭയില്‍ പറഞ്ഞ കാര്യങ്ങള്‍ കള്ളമാണ്. എച്ച് എ എല്ലിന് ഒരു കോടിയുടെ കരാര്‍ നല്‍കിയെന്ന് പറയുമ്പോള്‍ ശബളം നല്‍കാന്‍ പോലും പണമില്ലാതെ ബുദ്ധിമുട്ടുകയാണ് എച്ച് എ എല്‍.

    15 മിനുറ്റ്

    15 മിനുറ്റ്

    ശബളം നല്‍കാതെ എച്ച് എ എല്ലിലെ മിടുക്കരായ എന്‍ജിനീയര്‍മാരെ പ്രതിസന്ധിയിലാക്ക് അവരെ അംബാനിയുടെ പക്കലെത്തിക്കാനാണ് ബിജെയുടെ നീക്കം. പ്രധാനമന്ത്രിയുമായി സംവാദത്തിന് തനിക്ക് 15 മിനുറ്റ് ലഭിച്ചാല്‍ റഫാല്‍ ഇടപാടിലെ കള്ളത്തരങ്ങള്‍ പൊളിച്ച് സത്യം രാജ്യത്തിന് മുന്നില്‍ പുറത്തുകൊണ്ടുവരാമെന്നും രാഹുല്‍ പറഞ്ഞു.

    നേരത്തേയും

    നേരത്തേയും

    ഇതേ ആവശ്യം നേരത്തേയും രാഹുല്‍ ഗാന്ധി ഉന്നയിച്ചിരുന്നു.
    അമേരിക്കന്‍ പ്രസിഡന്റുമാരുടെ ശൈലിയില്‍ റാഫേല്‍ കാരാറുമായി ബന്ധപ്പെട്ട് 20 മിനുട്ട് സംവാദത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാവുമോയെന്നായിരുന്നു രാഹുല്‍ ഗാന്ധി നേരത്തെ ചോദിച്ചത്.

    അവസാന ദിനങ്ങളിലും

    അവസാന ദിനങ്ങളിലും

    ശൈത്യകാല സമ്മേളനത്തിന്റെ അവസാന ദിനങ്ങളിലും റാഫേല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് ആരോപണം കടുപ്പിക്കുകയാണ്. അതേസമയം റാഫേല്‍ വിഷയത്തില്‍ ലോക്‌സഭയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നായിരുന്നു നിര്‍മ്മല സീതാരാമന്റെ വിശദീകരണം.

    നിര്‍മല സീതാരാമന്‍

    നിര്‍മല സീതാരാമന്‍

    യുപിഎ സര്‍ക്കാര്‍ എച്ച് എ എല്ലിനെ ദുര്‍ബലപ്പെടുത്തുകയായിരുന്നുവെന്നും ബിജെപി അധികാരത്തിലെത്തിയതിന് ശേഷം ഒരു ലക്ഷം കോടി രൂപയുടെ കരാര്‍ എച്ച് എ എല്ലിന് നല്‍കിയെന്നുമായിരുന്നു റാഫേല്‍ ചര്‍ച്ചയ്ക്ക് മറുപടി നല്‍കാതെ നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നത്.

    അവകാശലംഘനത്തിന് നോട്ടീസ്

    അവകാശലംഘനത്തിന് നോട്ടീസ്

    ഇത് അസത്യമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കെസി വേണുഗോപാല്‍ പ്രതിരോധമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്. റാഫേല്‍ ഇടപാടിനെക്കുറിച്ച് ജെപിസി അന്വേഷമം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷിനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗേ ആവശ്യപ്പെട്ടു.

    രൂക്ഷമായ വിമര്‍ശനങ്ങള്‍

    രൂക്ഷമായ വിമര്‍ശനങ്ങള്‍

    റാഫേല്‍ വിഷയത്തില്‍ മോദിക്കും കേന്ദ്രസര്‍ക്കാറിനുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങളായിരുന്നു രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം സഭയില്‍ നടത്തിയത്. റഫാല്‍ വിഷയത്തില്‍ വിവാദ ശബ്ദരേഖ പുറത്തുവിട്ടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ആഞ്ഞടിച്ചത്

    സഭയില്‍ കേള്‍പ്പിക്കാന്‍

    സഭയില്‍ കേള്‍പ്പിക്കാന്‍

    ഗോവ മുഖ്യമന്ത്രിയും മുന്‍പ്രതിരോധ മന്ത്രിയുമായ മനോഹര്‍ പരീക്കറുടെ കയ്യിലുള്ള ഫയലുകളെക്കുറിച്ച് സംസ്ഥാന ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ അജ്ഞാത വ്യക്തിയോട് സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. എന്നാല്‍ ഇത് സഭയില്‍ കേള്‍പ്പിക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കിയില്ല.

    പാര്‍ലമെന്റില്‍ വരണം

    പാര്‍ലമെന്റില്‍ വരണം

    ചോദ്യങ്ങള്‍ക്ക് പാര്‍ലമെന്റില്‍ വന്ന് മറുപടി പറയാനുള്ള ധൈര്യം മോദിക്കില്ലെന്നും അദ്ദേഹം സ്വന്തം മുറിയില്‍ ഒളിച്ചിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. മോദി പേടിച്ച് മുറിയില്‍ ഇരിക്കാതെ പാര്‍ലമെന്റില്‍ വരണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

    മുന്‍പരിചയമുള്ളവരെ ഒഴിവാക്കി

    മുന്‍പരിചയമുള്ളവരെ ഒഴിവാക്കി

    യുദ്ധ വിമാനനിര്‍മ്മാണത്തില്‍ മുന്‍പരിചയമുള്ള ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സിനെ ഒഴിവാക്കി 45000 കോടി രൂപയുടെ കടമുള്ള അനില്‍ അംബാനിക്ക് മോദി റാഫേല്‍ കരാര്‍ സമ്മാനിച്ചുവെന്ന് രാഹുല്‍ ആരോപിച്ചു. സഭയില്‍ അംഗമല്ലാത്ത ആളെ പേരെടുത്തു പറയാന്‍ പാടില്ലെന്നു കാട്ടി അനില്‍ അംബാനിയെക്കുറിച്ചുള്ള പരാമര്‍ശം സ്പീക്കര്‍ വിലക്കിയതിന മറുപടിയായി താന്‍ പേരു പറയുന്നില്ല, പകരം ഡബിള്‍ എ എന്ന് സൂചിപ്പിക്കാമെന്നായിരുന്നു രാഹുല്‍ തിരിച്ചടിച്ചത്.

    പ്രധാനമന്ത്രിയെ ചോദ്യം ചെയ്യുന്നു

    പ്രധാനമന്ത്രിയെ ചോദ്യം ചെയ്യുന്നു

    രാജ്യം ഒന്നടങ്കം പ്രധാനമന്ത്രിയെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇടപാട്, വിലനിര്‍ണയം, വില എന്നിവയെക്കുറിച്ച് രാജ്യത്തിന് സത്യമറിയണം. എട്ടുവര്‍ഷത്തെ പരിശ്രമത്തിലൂടെയാണ് യുപിഎ സര്‍ക്കാര്‍ റഫാല്‍കരാറില്‍ ഏര്‍പ്പെട്ടത്. 126 വിമാനങ്ങളായിരുന്നു വ്യോമസേനക്ക് വേണ്ടത്. ഇതനുസരിച്ചാണ് കഴിഞ്ഞ സര്‍ക്കാര്‍ കരാറുണ്ടാക്കിയത്. എന്നാല്‍ മോദി സര്‍ക്കാര്‍ കരാര്‍ പൊളിച്ചെഴുതി.

    വിമാനങ്ങളുടെ എണ്ണം

    വിമാനങ്ങളുടെ എണ്ണം

    126 ല്‍ നിന്ന് വിമാനങ്ങളുടെ എണ്ണം 36 ആയി വെട്ടിക്കുറച്ചു. ആരാണ് ഇത് ചെയ്തത്?. അങ്ങനെ വെട്ടിക്കുറച്ച് നടപടിക്ക് രാജ്യ സുരക്ഷയുമായി ബന്ധമുണ്ടോ. പെട്ടെന്ന് വിമാനങ്ങല്‍ ലഭ്യമാക്കാന്‍ വേണ്ടിയാണ് എണ്ണം വെട്ടിക്കുറച്ചതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നിട്ട് നാളിതുവരെ ഒരു റഫാല്‍ പോലും ഇന്ത്യയില്‍ എന്തിയിട്ടുണ്ടോ. ഒരു വിമാനത്തിന് 526 കോടി രൂപ എന്ന നിലയിലാണ് യുപിഎ സര്‍ക്കാര്‍ വില നിശ്ചയിച്ചത്. മോദി ഫ്രാന്‍സിലെത്തി പ്രസിഡന്റ് ഫ്രാന്‍സേ ഓളന്ദുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം വില 1600 കോടി രൂപയായി ഉയര്‍ത്തിയെന്നും രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ വ്യക്തമാക്കി.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+